ദ്വാരക അതിവേഗപാതയിലേക്കുള്ള ഇടനാഴിയുൾപ്പെടെ ഗുരുഗ്രാമിലെ ഹുഡ സിറ്റി സെന്റർ മുതൽ സൈബർ സിറ്റി വരെയുള്ള മെട്രോ സംവിധാനത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നുചേർന്ന മന്ത്രിസഭായോഗമാണ് ഇതിന് അംഗീകാരമേകിയത്. 28.50 കി. മീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനാണുണ്ടാകുക.
പദ്ധതിയുടെ ആകെ ചെലവ് 5452 കോടി രൂപയാണ്. ഇത് 1435 മില്ലിമീറ്റർ (5 അടി 8.5 ഇഞ്ച്) സ്റ്റാൻഡേർഡ് ഗേജ് പാതയായിരിക്കും. പദ്ധതി പൂർണമായും ഭൗമോപരിതലത്തിൽ നിന്ന് ഉയർന്നുനിൽക്കുന്നതാണ്. ബസായ് ഗ്രാമത്തിൽ നിന്നുള്ള ഇടനാഴി ഡിപ്പോയിലേക്കുള്ള സമ്പർക്കസൗകര്യമൊരുക്കും.
അനുമതി ലഭിച്ചാൽ നാലുവർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഹരിയാന മാസ് റാപ്പിഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് (എച്ച്എംആർടിസി) പദ്ധതിനടത്തിപ്പു ചുമതല. അനുമതി ഉത്തരവ് പുറപ്പെടുവിച്ചശേഷം, ഇത് ഇന്ത്യാ ഗവണ്മെന്റിന്റെയും ഹരിയാന ഗവണ്മെന്റിന്റെയും 50:50 പ്രത്യേക ദൗത്യ സംവിധാനമായി (എസ്‌പിവി) ആയി സജ്ജീകരിക്കും.
ഇടനാഴി |
നീളം (കിലോമീറ്ററിൽ) |
സ്റ്റേഷനുകളുടെ എണ്ണം |
ഭൗമോപരിതലത്തിൽ നിന്ന് ഉയർന്നത്/ ഭൂമിക്കടിയിൽ |
ഹുദാ സിറ്റി സെന്റർ മുതൽ സൈബർ സിറ്റി വരെ - പ്രധാന ഇടനാഴി |
26.65 |
26 |
ഭൗമോപരിതലത്തിൽ നിന്ന് ഉയർന്നത് |
ബസായ് വില്ലേജ് മുതൽ ദ്വാരക അതിവേഗപാത വരെ - സ്പർ |
1.85 |
01 |
ഭൗമോപരിതലത്തിൽ നിന്ന് ഉയർന്നത് |
ആകെ |
28.50 |
27 |
|
ആനുകൂല്യങ്ങൾ:
ഓൾഡ് ഗുരുഗ്രാമിൽ ഇതുവരെ മെട്രോപ്പാതയില്ല. ന്യൂ ഗുരുഗ്രാമിനെ ഓൾഡ് ഗുരുഗ്രാമുമായി ബന്ധിപ്പിക്കും എന്നതാണ് ഈ പാതയുടെ പ്രധാന സവിശേഷത. ഈ ശൃംഖലയെ റെയിൽവേ സ്റ്റേഷനുമായും ബന്ധിപ്പിക്കും. അടുത്ത ഘട്ടത്തിൽ, ഇത് ഐജിഐ വിമാനത്താവളത്തിലേക്ക് സമ്പർക്കസൗകര്യമൊരുക്കും. ഇത് മേഖലയിൽ മൊത്തത്തിലുള്ള സാമ്പത്തിക വികസനം പ്രദാനം ചെയ്യും.
അംഗീകൃത ഇടനാഴിയുടെ വിശദാംശങ്ങൾ ഇനിപ്പറയുന്നു:
വിശദാംശങ്ങൾ |
ഹുദാ സിറ്റി സെന്റർ മുതൽ സൈബർ സിറ്റി വരെ, ഗുരുഗ്രാം
|
|
നീളം |
28.50 കി.മീ. |
|
സ്റ്റേഷനുകളുടെ എണ്ണം |
27 സ്റ്റേഷനുകൾ (എല്ലാം ഭൗമോപരിതലത്തിൽനിന്ന് ഉയർന്നത്) |
|
വിന്യാസം ന്യൂ ഗുരുഗ്രാം മേഖല ഓൾഡ് ഗുരുഗ്രാം മേഖല
|
ഹുദാ സിറ്റി സെന്റർ – സെക്ടർ 45 – സൈബർ പാർക്ക് – സെക്ടർ 47 – സുഭാഷ് ചൗക്ക് – സെക്ടർ 48 – സെക്ടർ 72എ – ഹീറോ ഹോണ്ട ചൗക്ക് – ഉദ്യോഗ് വിഹാർ ഫേസ് 6 – സെക്ടർ 10 – സെക്ടർ 37 – ബസായ് ഗ്രാമം – സെക്ടർ 9 – സെക്ടർ 7 – സെക്ടർ 4 – സെക്ടർ 5 – അശോക് വിഹാർ – സെക്ടർ 3 – ബജ്ഘേര റോഡ് – പാലം വിഹാർ എക്സ്റ്റെൻഷൻ – പാലം വിഹാർ – സെക്ടർ 23എ – സെക്ടർ 22 – ഉദ്യോഗ് വിഹാർ ഫേസ് 4 – ഉദ്യോഗ് വിഹാർ ഫേസ് 5 – സൈബർ സിറ്റി സ്പർ മുതൽ ദ്വാരക അതിവേഗ പാത വരെ (സെക്ടർ 101) |
|
നിർദിഷ്ട വേഗത |
80 കി.മീ./മണിക്കൂർ |
|
ശരാശരി വേഗത |
34 കി.മീ./മണിക്കൂർ |
|
|
5,452.72 കോടി രൂപ |
|
നിർദിഷ്ട പൂർത്തീകരണ ചെലവ് |
കേന്ദ്രഗവണ്മെന്റ് വിഹിതം |
896.19 കോടി രൂപ |
ഹരിയാന ഗവണ്മെന്റ് വിഹിതം |
1,432.49 കോടി രൂപ |
|
തദ്ദേശ സ്ഥാപനങ്ങളുടെ സംഭാവന (ഹുദാ) |
300 കോടി രൂപ |
|
പിടിഎ (സഹായമൊരുക്കൽ- വായ്പാഘടകം) |
2,688.57 കോടി രൂപ |
|
പിപിപി (ലിഫ്റ്റ്& എസ്കലേറ്റർ) |
135.47 കോടി രൂപ |
|
പൂർത്തീകരണ സമയം |
പദ്ധതി അനുവദിച്ച തീയതി മുതൽ 4 വർഷം |
|
നടപ്പാക്കൽ ഏജൻസി |
ഹരിയാന മാസ് റാപ്പിഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ലിമിറ്റഡ് (HMRTC) |
|
ധനകാര്യ ആന്തരിക ആദായ നിരക്ക് (FIRR) |
14.07% |
|
സാമ്പത്തിക ആന്തരിക ആദായ നിരക്ക് (EIRR) |
21.79% |
|
ഗുരുഗ്രാമിൽ കണക്കാക്കപ്പെടുന്ന ജനസംഖ്യ |
ഏകദേശം 25 ലക്ഷം |
|
കണക്കാക്കപ്പെടുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം |
5.34 ലക്ഷം – വർഷം 2026 7.26 ലക്ഷം – വർഷം 2031 8.81 ലക്ഷം – വർഷം 2041 10.70 ലക്ഷം – വർഷം 2051
|
നിർദിഷ്ട ഇടനാഴിയുടെ പാത അനുബന്ധം-1 പ്രകാരമാണ്.
യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡ് (ഇഐബി), ലോകബാങ്ക് (ഡബ്ല്യുബി) എന്നിവയുമായി വായ്പ ബന്ധിപ്പിച്ചിരിക്കുന്നു.
പശ്ചാത്തലം:
ഗുരുഗ്രാമിലെ മറ്റ് മെട്രോ പാതകൾ:
- a) ഡിഎംആർസിയുടെ മഞ്ഞ ലൈൻ (ലൈൻ-2)- അനുബന്ധം-1 ൽ മഞ്ഞയിൽ കാണിച്ചിരിക്കുന്നു
- i) പാതയുടെ നീളം- 49.019 കി.മീ (സമയ്പുർ ബദ്‌ലി- ഹുഡ സിറ്റി സെന്റർ; 37 സ്റ്റേഷൻ)
- ii) ഡൽഹി ഭാഗം- 41.969 കി.മീ (സമയ്പുർ ബദ്‌ലി- അർജൻഗഢ്; 32 സ്റ്റേഷൻ)
iii) ഹരിയാന ഭാഗം- 7.05 കി.മീ (ഗുരു ദ്രോണാചാര്യ - ഹുഡ സിറ്റി സെന്റർ; 5 സ്റ്റേഷൻ)
- iv) പ്രതിദിന യാത്രക്കാരുടെ എണ്ണം- 12.56 ലക്ഷം
- v) ഹുഡ സിറ്റി സെന്ററിലെ ലൈൻ-2 മായി നിർദ്ദിഷ്ട പാതയുടെ സമ്പർക്കസൗകര്യം
- vi) വിവിധ ഭാഗങ്ങളിൽ പ്രവർത്തനം ആരംഭിച്ച തീയതി
വിശ്വവിദ്യാലയം മുതൽ കശ്മീർ ഗേറ്റ് വരെ |
ഡിസംബർ 2004 |
കശ്മീർ ഗേറ്റ് മുതൽ സെൻട്രൽ സെക്രട്ടറിയറ്റ് വരെ |
ജൂലൈ 2005 |
വിശ്വവിദ്യാലയം മുതൽ ജഹാംഗീർപുരി വരെ |
ഫെബ്രുവരി 2009 |
കുത്തബ് മിനാർ മുതൽ ഹുദാ സിറ്റി വരെ |
ജൂൺ 2010 |
കുത്തബ് മിനാർ മുതൽ സെൻട്രൽ സെക്രട്ടറിയറ്റ് വരെ |
സെപ്റ്റംബർ 2010 |
ജഹാംഗീർപുരി മുതൽ സമയ്പുർ ബദ്‌ലി വരെ |
നവംബർ 2015 |
ഈ പാത ബ്രോഡ്‌ഗേജ് 1676 എംഎം (5 അടി 6 ഇഞ്ച് ഗേജ്) ആണ്.
- b) റാപ്പിഡ് മെട്രോ ഗുരുഗ്രാം (അനുബന്ധം-1 ൽ പച്ചയിൽ കാണിച്ചിരിക്കുന്നു)
- i) പാതയുടെ നീളം-11.6 കി.മീ
- ii) സ്റ്റാൻഡേർഡ് ഗേജ്- 1435 mm (4 അടി 8.5 ഇഞ്ച്)
- ii) രണ്ട് ഘട്ടങ്ങളിലായാണ് പാത നിർമ്മിച്ചിരിക്കുന്നത്.
- സിക്കന്ദർപൂർ മുതൽ സൈബർ ഹബ്ബ് വരെയുള്ള 5.1 കി.മീ. ദൈർഘ്യമുള്ള ആദ്യ ഘട്ടം ഡിഎൽഎഫിന്റെ കൺസോർഷ്യവും ഐഎൽ ആൻഡ് എഫ്എസ് ഗ്രൂപ്പിന്റെ രണ്ട് കമ്പനികളായ ഐഇആർഎസ് (ഐഎൽ & എഫ്എസ് എൻസോ റെയിൽ സിസ്റ്റം), ഐടിഎൻഎൽ (IL&FS ട്രാൻസ്‌പോർട്ട് നെറ്റ്‌വർക്ക് ലിമിറ്റഡ്) എന്നിവയുംചേർന്നാണ് നിർമിച്ചത്. റാപ്പിഡ് മെട്രോ ഗുഡ്ഗാവ് ലിമിറ്റഡ് എന്ന എസ്‌പിവിയാണ് ആദ്യഘട്ടം പ്രവർത്തിപ്പിച്ചത്.
- സിക്കന്ദർപൂർ മുതൽ സെക്ടർ-56 വരെ 6.5 കി.മീ ദൈർഘ്യമുള്ളതാണ് രണ്ടാംഘട്ടം. തുടക്കത്തിൽ ഐഎൽ ആൻഡ് എഫ്എസിന്റെ രണ്ട് കമ്പനികളായ ഐടിഎൻഎൽ (ഐഎൽ ആൻഡ് എഫ്എസ് ട്രാൻസ്പോർട്ട് നെറ്റ്‌വർക്ക് ലിമിറ്റഡ്), ഐ ആർ എൽ (ഐഎൽ ആൻഡ് എഫ്എസ് റെയിൽ ലിമിറ്റഡ്) എന്നിവയുടെ കൺസോർഷ്യമാണ് ഇത് നിർമ്മിച്ചത്. 31.03.2017 മുതൽ റാപ്പിഡ് മെട്രോ ഗുഡ്ഗാവ് സൗത്ത് ലിമിറ്റഡ് എന്ന എസ്‌പിവിയാണ് ഈ ഘട്ടം പ്രവർത്തിപ്പിച്ചിരുന്നത്.
- ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നതിന് ഇളവ് ലഭിച്ചവർ പിന്മാറിയപ്പോൾ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 22.10.2019 മുതൽ പ്രവർത്തനം ഹരിയാന മാസ് റാപ്പിഡ് ട്രാൻസിറ്റ് കമ്പനി (എച്ച്എംആർടിസി) ഏറ്റെടുത്തു.
- ഈ പാതയുടെ പ്രവർത്തനം എച്ച്എംആർടിസി, ഡിഎംആർസിയെ ഏൽപ്പിച്ചു. ഇതിന് മുമ്പ് ഡിഎംആർസി 16.09.2019 മുതൽ അതിവേഗ മെട്രോ ലൈൻ പ്രവർത്തിപ്പിച്ചിരുന്നു.
- ഗുരുഗ്രാമിലെ അതിവേഗ മെട്രോയിലെ ശരാശരി യാത്രക്കാരുടെ എണ്ണം ഏകദേശം 30,000. പ്രവൃത്തിദിവസങ്ങളിൽ മൊത്തം പ്രതിദിന യാത്രക്കാരുടെ എണ്ണം ഏകദേശം 48,000. അതിവേഗ മെട്രോ ലൈനുമായുള്ള നിർദിഷ്ട ലൈനിന്റെ സമ്പർക്കസംവിധാനം സൈബർ ഹബ്ബിലാണുള്ളത്.
ബഹുതല സമ്പർക്കസൗകര്യം:
- സെക്ടർ-5-ന് സമീപം റെയിൽവേ സ്റ്റേഷനുമായി 900 മീ.
- സെക്ടർ-22-ൽ ആർആർടിഎസുമായി
- ഹുഡ സിറ്റി സെന്ററിൽ മഞ്ഞ ലൈൻ സ്റ്റേഷനോടുകൂടി
ഗുരുഗ്രാമിന്റെ മേഖല തിരിച്ചുള്ള ഭൂപടം അനുബന്ധം-2 ആയി ചേർത്തിരിക്കുന്നു.
പദ്ധതിയുടെ തയ്യാറെടുപ്പ്:
- 90% ഗവണ്മെന്റ് ഭൂമിയും 10% സ്വകാര്യ ഭൂമിയുമാണ്
- അവശ്യവസ്തുക്കൾ എത്തിച്ചുതുടങ്ങി
- ലോകബാങ്കും യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കും സമീപിച്ചു
- ജിസി ടെൻഡറിങ് പുരോഗമിക്കുന്നു
അനുബന്ധം 1