2021 -22 സാമ്പത്തിക വർഷത്തിൽ  'കോവിഡ് 19 അടിയന്തര പ്രതികരണത്തിനും ആരോഗ്യ സംവിധാന  മുന്നൊരുക്കങ്ങൾക്കുമുള്ള '(India COVID 19 Emergency Response and Health Systems Preparedness Package: Phase II)പദ്ധതിയുടെ രണ്ടാംഘട്ടത്തിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.ശിശുരോഗ പരിചരണം ഉൾപ്പെടെയുള്ള ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും,  നേരത്തെയുള്ള രോഗ പ്രതിരോധം, രോഗനിർണയം, പരിപാലനം   എന്നിവയ്ക്കുള്ള അടിയന്തിര പ്രതികരണത്തിനുള്ള ആരോഗ്യ സംവിധാനത്തിന്റെ തയ്യാറെടുപ്പ് ത്വരിതപ്പെടുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

പാക്കേജിന്റെ രണ്ടാം ഘട്ടത്തിൽ കേന്ദ്ര മേഖല , കേന്ദ്ര ധനസഹായം നൽകുന്ന പദ്ധതികൾ  (സി‌എസ്‌എസ്) എന്നീ ഘടകങ്ങളുണ്ട്.

 കേന്ദ്ര മേഖല ഘടകങ്ങൾക്ക്കീഴിൽ, ചുവടെ ചേർത്തിരിക്കുന്നവ  ഉൾപ്പെടുന്നു:

.സെൻ‌ട്രൽ‌ ആശുപത്രികൾ ,എയിംസ്, ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള  മറ്റ് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ‌  ( വി‌എം‌എം‌സി, സഫ്ദർ‌ജംഗ് ഹോസ്പിറ്റൽ, ഡൽഹി  എൽ‌എച്ച്‌എം‌സി& എസ്‌എസ്‌കെ‌എച്ച്, ഡൽഹി, ആർ‌എം‌എൽ, ഡൽഹി , റിംസ്, ഇംഫാൽ, നീഗ്രിംസ്, ഷില്ലോംഗ്, പി‌ജി‌ഐ‌എം ഇ ആർ,ചണ്ഡിഗഡ് , ജിപ്മെർ പുതുച്ചേരി, ഡൽഹി എയിംസ്( നിലവിലെ എയിംസ് ) , പി‌എം‌എസ്‌എസ്‌വൈക്ക് കീഴിലുള്ള പുതിയ എയിംസ് എന്നിവയ്ക്ക് കോവിഡ് ചികിത്സയ്ക്കായി 6,688 കിടക്കകൾ പുനർ ക്രമീകരിക്കുന്നതിന് പിന്തുണ നൽകും.

•സയന്റിഫിക് കൺട്രോൾ റൂം, എപ്പിഡെമിക് ഇന്റലിജൻസ് സർവീസസ് (ഇഐഎസ്), ഇൻ‌സാക്കോഗ്(INSACOG )സെക്രട്ടേറിയറ്റ് പിന്തുണ എന്നിവ അനുവദിക്കുന്നതിനൊപ്പം ജീനോം സീക്വൻസിംഗ് മെഷീനുകൾ നൽകിക്കൊണ്ട് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ‌സി‌ഡി‌സി) സംവിധാനം ശക്തിപ്പെടുത്തും.

•രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ഹോസ്പിറ്റൽ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (എച്ച്എംഐഎസ്) നടപ്പിലാക്കുന്നതിന് പിന്തുണ നൽകും. (നിലവിൽ ഇത് 310 ജില്ലാ ആശുപത്രികളിൽ മാത്രമേ നടപ്പാക്കുന്നുള്ളു ).  എല്ലാ ജില്ലാ ആശുപത്രികളിലും  എൻ‌ഐ‌സി വികസിപ്പിച്ച 'ഇ-ഹോസ്പിറ്റലി'ലൂടെയും സി‌ ഡാക്ക് വികസിപ്പിച്ച 'ഇ- ശുശ്രുത്' സോഫ്‌റ്റ്‌വെയറുകളിലൂടെയും എച്ച്എം‌ഐ‌എസ് നടപ്പാക്കും.  ജില്ലാ ആശുപത്രികളിൽ ദേശീയ ഡിജിറ്റൽ ആരോഗ്യദൗത്യം  (എൻ‌ഡി‌എച്ച്എം) നടപ്പിലാക്കുന്നതിനുള്ള ഏറ്റവും വലിയ പ്രചോദനമാണിത്.  ഹാർഡ്‌വെയർ ശേഷി വർദ്ധിപ്പിക്കുന്നതിന് ജില്ലാ ആശുപത്രികൾക്ക് നൽകുന്ന പിന്തുണയും ഇതിൽ ഉൾപ്പെടുന്നു.

•ഇപ്പോൾ  പ്രതിദിനമുള്ള  50,000 ടെലി കൺസൾട്ടേഷനുകളിൽ നിന്ന് പ്രതിദിനം 5 ലക്ഷം വരെ ടെലി-കൺസൾട്ടേഷനുകൾ നൽകുന്നതിന്  ഇസഞ്ജീവനി ടെലി-കൺസൾട്ടേഷൻ പ്ലാറ്റ്ഫോം വിപുലീകരിക്കുന്നതിനും പിന്തുണ നൽകും.  രാജ്യത്തെ എല്ലാ ജില്ലകളിലും ഇസഞ്ജീവനി ടെലി-കൺസൾട്ടേഷനായി ഹബുകൾ ശക്തിപ്പെടുത്തിക്കൊണ്ട് കോവിഡ് കെയർ സെന്ററുകളിൽ (സിസിസി) കോവിഡ് രോഗികൾക്ക് ടെലി കൺസൾട്ടേഷൻ പ്രാപ്തമാക്കുന്നതിന് സംസ്ഥാനങ്ങൾ / കേന്ദ്രഭരണപ്രദേശങ്ങൾക്കുള്ള  പിന്തുണയും ഇതിൽ ഉൾപ്പെടുന്നു.

 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ സെൻട്രൽ വാർ റൂം  ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ കോവിഡ് -19 പോർട്ടൽ , 1075 കോവിഡ് സഹായ ലൈനുകൾ, COWIN പ്ലാറ്റ്ഫോം എന്നിവ ഉൾപ്പെടെയുള്ള ഐടി സംവിധാനങ്ങൾക്ക് ആവശ്യമായ  പിന്തുണ നൽകുകയും ചെയ്യും.

 കേന്ദ്ര ധനസഹായം നൽകുന്ന പദ്ധതികൾക്ക്   കീഴിൽ,   മഹാമാരിക്കെതിരെ  ഫലപ്രദവും വേഗത്തിലുള്ളതുമായ പ്രതികരണത്തിനായി  ജില്ലാ, ഉപജില്ലാ ശേഷി ശക്തിപ്പെടുത്തുകയെന്നതും ഉദ്ദേശിക്കുന്നു.

 സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണപ്രദേശങ്ങൾ  ഇനിപ്പറയുന്നവയെ പിന്തുണയ്‌ക്കും:

 പൊതുജനാരോഗ്യ സംവിധാനത്തിൽ  20,000 ഐസിയു കിടക്കകൾ വർദ്ധിപ്പിക്കുക , അതിൽ 20% പീഡിയാട്രിക് ഐസിയു കിടക്കകളായിരിക്കും.

 ഗ്രാമീണ,നഗര, ആദിവാസിമേഖലകളിൽ  കോവിഡ് 19 വ്യാപനത്തെ തുടർന്ന് നിലവിലെ സി എച്ച് സി, പി എച്ച്സി,എസ് എച്ച് സി എന്നിവകളിൽ ആറു മുതൽ 20 വരെ കിടക്കകൾ ഉള്ള യൂണിറ്റുകൾ അധികമായി സൃഷ്ടിക്കുന്നതിന് ആവശ്യമായ സംവിധാനമൊരുക്കുംക . കൂടാതെ ശ്രേണീ II, III നഗരങ്ങളിലും ജില്ലാ ആശുപത്രി ഹെഡ്ക്വാർട്ടേഴ്സ്കളിലും ആവശ്യാനുസരണം 50 മുതൽ 100 കിടക്ക യൂണിറ്റുകളുള്ള വലിയ ഫീൽഡ് ആശുപത്രികൾ തയ്യാറാക്കാനുള്ള സൗകര്യവും നൽകുക .

ഒരു ജില്ലയ്ക്ക് കുറഞ്ഞത് ഒരു യൂണിറ്റെങ്കിലും ലഭ്യമാക്കുക  എന്ന ലക്ഷ്യത്തോടെ,മെഡിക്കൽ ഗ്യാസ് പൈപ്പ്ലൈൻ സിസ്റ്റം (എം‌ജി‌പി‌എസ്) ഉപയോഗിച്ച് 1050  ലിക്വിഡ് മെഡിക്കൽ ഓക്സിജൻ സ്റ്റോറേജ് ടാങ്കുകൾ സ്ഥാപിക്കുക .

നിലവിലുള്ള ആംബുലൻസുകളുടെ എണ്ണം  വർദ്ധിപ്പിക്കുക – പാക്കേജിന് കീഴിൽ 8,800 ആംബുലൻസുകൾ ചേർക്കും.

  ഫലപ്രദമായ കോവിഡ് പരിപാലനത്തിനായി  ബിരുദ, ബിരുദാനന്തര മെഡിക്കൽ  ഇൻെറണു കൾ , അവസാന വർഷ MMBS, BSc, GNM നഴ്സിംഗ് വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തുക.

' പരിശോധന, നിരീക്ഷിക്കുക, ചികിത്സിക്കുക ,' എന്നിവയ്ക്കൊപ്പം  എല്ലായ്‌പ്പോഴും  കോവിഡ് അനുബന്ധം  പെരുമാറ്റം കൃത്യമായി പിന്തുടരുക എന്നതുമാണ്  കോവിഡ് 19 ഫലപ്രദമായി   പ്രതിരോധിക്കുന്നതിനുള്ള ദേശീയ നയം.  

  ബഫർ സ്റ്റോക്ക് സൃഷ്ടിക്കുന്നത് ഉൾപ്പെടെ കോവിഡ് -19 ഒരു പരിപാലനത്തിനായി  അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന്, ജില്ലകൾക്ക് ആവശ്യമായ പിന്തുണ നൽകുക 

കോവിഡ് 19 അടിയന്തര പ്രതികരണത്തിനും ആരോഗ്യ സംവിധാന  മുന്നൊരുക്കങ്ങൾക്കുമുള്ള പദ്ധതിയുടെ രണ്ടാംഘട്ടം,ജൂലൈ 1, 2021 മുതൽ  മാർച്ച് 31, 2022  വരെ മൊത്തം 23,123 കോടി രൂപ ചെലവിൽ നടപ്പാക്കും. ഇതിൽ 15000 കോടി രൂപ കേന്ദ്ര വിഹിതവും,8,123 കോടി രൂപ   സംസ്ഥാന വിഹിതവും ആയിരിക്കും.

2021-22 സാമ്പത്തിക വർഷത്തിലെ അടുത്ത ഒൻപത് മാസത്തേക്ക്,  കോവിഡ് നിലവിലെ രണ്ടാം തരംഗം നേരിടുന്നതിന്, അടിയന്തിര ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ജില്ലാ, ഉപജില്ലാ തലങ്ങളിൽ ഉൾപ്പെടെ കേന്ദ്ര ഗവൺമെന്റ്  ആശുപത്രികൾ / ഏജൻസികൾക്കും സംസ്ഥാന / കേന്ദ്രഭരണപ്രദേശ ഗവൺമെന്റ് കൾക്കും  പിന്തുണ നൽകുന്നതിന് ഉദ്ദേശിക്കുന്നു.

പശ്ചാത്തലം:

 കഴിഞ്ഞ വർഷം 2020 മാർച്ചിൽ, കോവിഡ് 19 മഹാമാരിയുടെ  ആദ്യ തരംഗത്തെ രാജ്യം നേരിട്ടപ്പോൾ പ്രധാനമന്ത്രി ,'കോവിഡ് 19 അടിയന്തര പ്രതികരണത്തിനും ആരോഗ്യ സംവിധാന  മുന്നൊരുക്കങ്ങൾക്കു'മായി 15,000 കോടി രൂപയുടെ കേന്ദ്ര പദ്ധതി പ്രഖ്യാപിച്ചിരുന്നു .ഇത് , കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണപ്രദേശങ്ങൾ  എന്നിവയുടെ  കോവിഡ് പരിപാലന ശ്രമങ്ങൾക്ക് നിർണായക പ്രചോദനം നൽകുന്നു.   2021 ഫെബ്രുവരി പകുതി മുതൽ രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഗ്രാമീണ, നഗര, ഗോത്ര മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ് .

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
2024: A Landmark Year for India’s Defence Sector

Media Coverage

2024: A Landmark Year for India’s Defence Sector
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Maharashtra meets PM Modi
December 27, 2024

The Governor of Maharashtra, Shri C. P. Radhakrishnan, met Prime Minister Shri Narendra Modi today.

The Prime Minister’s Office handle posted on X:

“Governor of Maharashtra, Shri C. P. Radhakrishnan, met PM @narendramodi.”