2024-25 പഞ്ചസാര സീസണില്‍ പഞ്ചസാര വീണ്ടെടുക്കല്‍ നിരക്കായ 10.25% ന് അനുരൂപമായി കരിമ്പിന് ക്വിന്റലിന് 340 രൂപ എന്ന നിരക്കില്‍ ന്യായവും ലാഭകരവുമായ വില നിശ്ചയിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി അംഗീകാരം നല്‍കി. 2023-24 സീസണിലെ കരിമ്പിന്റെ എഫ്.ആര്‍.പിയേക്കാള്‍ 8% കൂടുതലാണ് കരിമ്പിന്റെ ചരിത്രപരമായ ഈ വില. പുതുക്കിയ എഫ്.ആർ.പി 2024 ഒകേ്ടാബര്‍ 01 മുതല്‍ പ്രാബല്യത്തില്‍ വരും .
കരിമ്പിന്റെ എ2+എഫ്.എല്‍ വിലയേക്കാള്‍ 107% കൂടുതലായ പുതിയ എഫ്.ആര്‍.പി കരിമ്പ്, കര്‍ഷകരുടെ അഭിവൃദ്ധി ഉറപ്പാക്കും. ലോകത്തിലെ ഏറ്റവും കുറഞ്ഞവിലയ്ക്ക് ഭാരതത്തിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗവണ്‍മെന്റ് പഞ്ചസാര ഉറപ്പാക്കുമ്പോഴും കരിമ്പിന് ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന വില ഇന്ത്യ ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ തീരുമാനം 5 കോടിയിലധികം കരിമ്പ് കര്‍ഷകര്‍ക്കും (കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ) പഞ്ചസാര മേഖലയുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്കും പ്രയോജനം ചെയ്യും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള മോദിയുടെ ഉറപ്പിന്റെ പൂര്‍ത്തീകരണം ഇത് വീണ്ടും സ്ഥിരീകരിക്കുന്നു.
ഈ അംഗീകാരത്തോടെ, പഞ്ചസാര മില്ലുകള്‍ 10.25% വീണ്ടെടുക്കലോടെ കരിമ്പിന് ക്വിന്റലിന് 340 രൂപ എഫ്.ആര്‍.പി നല്‍കും. വീണ്ടെടുക്കലില്‍ ഓരോ 0.1% ന്റെ വര്‍ദ്ധനയ്ക്കും കര്‍ഷകര്‍ക്ക് 3.32 രൂപ അധിക വില ലഭിക്കും, വീണ്ടെടുക്കലില്‍ ഓരോ 0.1% കുറയുമ്പോള്‍ അതേ തുക കുറയുകയും ചെയ്യും. എന്നിരുന്നാലും, വീണ്ടെടുക്കല്‍ നിരക്ക് 9.5% മുള്ള കരിമ്പിന്റെ ഏറ്റവും കുറഞ്ഞ വില ക്വിന്റലിന് 315.10/രൂപയായിരിക്കും . പഞ്ചസാര വീണ്ടെടുക്കല്‍ കുറവാണെങ്കിലും, കര്‍ഷകര്‍ക്ക് ക്വിന്റലിന് 315.10രൂപയുടെ എഫ്.ആര്‍.പി ഉറപ്പുനല്‍കുന്നു.
കഴിഞ്ഞ 10 വര്‍ഷമായി കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ശരിയായ വില ശരിയായ സമയത്ത് ലഭിക്കുന്നുവെന്ന് മോദി ഗവണ്‍മെന്റ് ഉറപ്പാക്കി. മുന്‍ പഞ്ചസാര സീസണായ 2022-23-ലെ കരിമ്പിന്റെ 99.5% കുടിശ്ശികയും മറ്റെല്ലാ പഞ്ചസാര സീസണുകളുടെയുമായി 99.9% കുടിശികയും കര്‍ഷകര്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്, ഇത് പഞ്ചസാര മേഖലയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കരിമ്പ് കുടിശ്ശികയിലേക്കാണ് നയിച്ചിട്ടുള്ളത്. ഗവണ്‍മെന്റിന്റെ സമയോചിതമായ നയപരമായ ഇടപെടലുകളാല്‍, പഞ്ചസാര മില്ലുകള്‍ സ്വയംപര്യാപ്തമായിത്തീർന്നു. എസ്.എസ് 2021-22 മുതല്‍ അവയ്ക്ക് ഗവണ്‍മെന്റ് സാമ്പത്തിക സഹായമൊന്നും നല്‍കുന്നുമില്ല. എന്നിട്ടും, കര്‍ഷകര്‍ക്ക് കരിമ്പിന് 'ഉറപ്പായ എഫ്.ആര്‍.പിയും ഉറപ്പുള്ള സംഭരണവും' കേന്ദ്ര ഗവണ്‍മെന്റ് ഉറപ്പാക്കിയിട്ടുമുണ്ട്.