അടിസ്ഥാനസൗകര്യ വികസന നിധിക്കു (ഐഡിഎഫ്) കീഴില്‍ 29,610.25 കോടി രൂപ ചെലവില്‍ 2025-26 വരെയുള്ള മൂന്ന് വര്‍ഷത്തേക്ക് മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (എഎച്ച്‌ഐഡിഎഫ്) തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ക്ഷീരസംസ്‌കരണം, ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം, മാംസ സംസ്കരണം, മൃഗങ്ങള്‍ക്കുള്ള തീറ്റകൾക്കായുള്ള പ്ലാന്റ്, ബ്രീഡ് മൾട്ടിപ്ലിക്കേഷൻ ഫാം, മൃഗങ്ങളുടെ വിസർജ്യത്തിൽനിന്നു സമ്പത്ത് സൃഷ്ടിക്കൽ (കാർഷിക മാലിന്യ പരിപാലനം), വെറ്ററിനറി വാക്‌സിന്‍, മരുന്ന് ഉല്‍പ്പാദന സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള നിക്ഷേപത്തിന് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കും.
ഷെഡ്യൂള്‍ഡ് ബാങ്ക്, ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ (എന്‍സിഡിസി), നബാര്‍ഡ്, എന്‍ഡിഡിബി എന്നിവയില്‍ നിന്നുള്ള 90% വരെയുള്ള വായ്പകള്‍ക്ക് രണ്ട് വര്‍ഷത്തെ മൊറട്ടോറിയം ഉള്‍പ്പെടെ 8 വര്‍ഷത്തേക്ക് 3% പലിശ ഇളവ് കേന്ദ്ര ഗവണ്മെന്റ് നല്‍കും. വ്യക്തികള്‍, സ്വകാര്യ കമ്പനികള്‍, എഫ്‌പിഒ, എംഎസ്എംഇ, സെക്ഷന്‍ 8 കമ്പനികള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. ക്ഷീരോല്‍പ്പന്ന കേന്ദ്രങ്ങളുടെ നവീകരണത്തിനുള്ള ആനുകൂല്യങ്ങളും ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കും.
വായ്പ ഉറപ്പ് നിധിയിൽ നിന്ന് 750 കോടി രൂപയുടെ വായ്പയുടെ 25 ശതമാനം വരെ എംഎസ്എംഇ, ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കും.
പദ്ധതിയുടെ ആരംഭം മുതല്‍ വിതരണ ശൃംഖലയിലേക്ക് 141.04 എല്‍എല്‍പിഡി (പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍), 79.24 ലക്ഷം മെട്രിക് ടണ്‍ തീറ്റ സംസ്‌കരണ ശേഷി, 9.06 ലക്ഷം മെട്രിക് ടണ്‍ മാംസ സംസ്‌കരണ ശേഷി എന്നിവ ചേര്‍ത്തുകൊണ്ട് എഎച്ച്‌ഐഡിഎഫ് ഇതുവരെ സ്വാധീനം സൃഷ്ടിച്ചു. പാല്‍, മാംസം, മൃഗങ്ങളുടെ തീറ്റ എന്നീ മേഖലകളില്‍ സംസ്‌കരണ ശേഷി 2-4% വര്‍ദ്ധിപ്പിക്കാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞു.
ഇത് മൂല്യവര്‍ദ്ധന, ശീതശൃംഖല, ക്ഷീര-മാസ-അനിമൽ ഫീഡ് യൂണിറ്റുകളുടെ സംയോജിത യൂണിറ്റുകള്‍ മുതല്‍ സാങ്കേതിക സഹായത്തോടെയുള്ള കന്നുകാലി-കോഴി ഫാമുകള്‍, മൃഗമാലിന്യ സമ്പത്ത് പരിപാലനം, വെറ്ററിനറി ഡ്രഗ്‌സ് / വാക്‌സിന്‍ യൂണിറ്റുകള്‍ സ്ഥാപിക്കല്‍ എന്നിവ വരെ, കന്നുകാലി മേഖലയില്‍ നിക്ഷേപം നടത്താന്‍ മൃഗസംരക്ഷണ മേഖല നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്നു. ഇത് ഈ മേഖലയെ ലാഭകരമായ ഒന്നാക്കി മാറ്റുന്നു.
സാങ്കേതിക സഹായത്തോടെയുള്ള ബ്രീഡ് മൾട്ടിപ്ലിക്കേഷൻ ഫാമുകള്‍, വെറ്റിനറി മരുന്നുകളും വാക്‌സിന്‍ യൂണിറ്റുകളും ശക്തിപ്പെടുത്തല്‍, മൃഗങ്ങളുടെ മാലിന്യ സമ്പത്ത് പരിപാലനം തുടങ്ങിയ പുതിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ശേഷം, കന്നുകാലി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഈ പദ്ധതി വലിയ അവസരം നല്‍കും.
സംരംഭകത്വ വികസനത്തിലൂടെ 35 ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കന്നുകാലി മേഖലയില്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ഇതുവരെ ഏകദേശം 15 ലക്ഷം കര്‍ഷകര്‍ക്ക് നേരിട്ടോ അല്ലാതെയോ എ.എച്ച്.ഐ.ഡി.എഫിൽനിന്ന് പ്രയോജനം ലഭിച്ചിട്ടുണ്ട്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക, സ്വകാര്യമേഖലയില്‍ നിക്ഷേപം കൊണ്ടുവരിക, സംസ്‌കരണത്തിനും മൂല്യവര്‍ദ്ധനയ്ക്കുമുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ടുവരിക, കന്നുകാലി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നല്‍കുക എന്നിങ്ങനെയുള്ള പ്രധാനമന്ത്രിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പാതയായാണ് എഎച്ച്‌ഐഎഫ് ഉയര്‍ന്നുവരുന്നത്. അർഹരായ ഗുണഭോക്താക്കൾ സംസ്കരണത്തിലും മൂല്യവർധിത അടിസ്ഥാനസൗകര്യങ്ങളിലുമുള്ള അത്തരം നിക്ഷേപങ്ങൾ സംസ്കരിച്ചതും മൂല്യവർധിതവുമായ ഈ ചരക്കുകളുടെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കും.
അതിനാല്‍ എഎച്ച്‌ഐഡിഎഫിലെ പ്രോത്സാഹനത്തിലൂടെയുള്ള നിക്ഷേപം സ്വകാര്യ നിക്ഷേപത്തെ 7 മടങ്ങ് പ്രയോജനപ്പെടുത്തുക മാത്രമല്ല, കൂടുതല്‍ നിക്ഷേപിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുകയും അതുവഴി ഉൽപ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും അതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
The continuation of the Animal Husbandry Infrastructure Development Fund (AHIDF), as decided by the Cabinet, will create several opportunities for the youth and enhance income of farmers. https://t.co/FYkSS4KKsk
— Narendra Modi (@narendramodi) February 1, 2024