Quoteഇലക്ട്രോണിക്സ് ഘടക നിർമാണ ആവാസവ്യവസ്ഥയിൽ വലിയ തോതിൽ (ആഗോള/ആഭ്യന്തര) നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെ കരുത്തുറ്റ ആവാസവ്യവസ്ഥ വികസിപ്പിക്കാൻ പദ്ധതി സഹായിക്കും
Quote59,350 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുന്നതിലൂടെ 4,56,500 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ നിർമിക്കപ്പെടും
Quote91,600 പേർക്കു നേരിട്ടുള്ള അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും

ഇലക്ട്രോണിക്സ് വിതരണശൃംഖലയിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനായി 22,919 കോടി രൂപയുടെ ഇലക്ട്രോണിക്സ് ഘടക നിർമാണപദ്ധതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.

ഇലക്ട്രോണിക്സ് ഘടക നിർമാണ ആവാസവ്യവസ്ഥയിൽ വലിയ തോതിൽ (ആഗോള/ആഭ്യന്തര) നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെയും, ശേഷിയും കഴിവുകളും വികസിപ്പിച്ച് ആഭ്യന്തര മൂല്യവർദ്ധന (DVA) മെച്ചപ്പെടുത്തുന്നതിലൂടെയും, ആഗോള മൂല്യശൃംഖലകളുമായി (GVC) ഇന്ത്യൻ കമ്പനികളെ സംയോജിപ്പിക്കുന്നതിലൂടെയും കരുത്തുറ്റ ഘടക ആവാസവ്യവസ്ഥ വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പ്രയോജനങ്ങൾ:

59,350 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും, 4,56,500 കോടി രൂപയുടെ ഉൽപ്പാദനം നടത്താനും, 91,600 പേർക്കു നേരിട്ടുള്ള അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, നിരവധി പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

i.                 വിവിധ വിഭാഗങ്ങളിലുള്ള ഘടകങ്ങളുടെയും സബ്-അസംബ്ലികളുടെയും പ്രതിസന്ധികൾ മറികടക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള വ്യത്യസ്ത ആനുകൂല്യങ്ങൾ ഈ പദ്ധതി ഇന്ത്യയിലെ ഉൽപ്പാദകർക്കു നൽകുന്നു. അതിലൂടെ അവർക്കു സാങ്കേതികവൈദഗ്ധ്യം നേടാനും സാമ്പത്തിക നിലവാരം കൈവരിക്കാനും കഴിയും. പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലക്ഷ്യമിടുന്ന വിഭാഗവും വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളുടെ സ്വഭാവവും ഇനി പറയുന്നു:

ക്രമ നമ്പർ

 

ലക്ഷ്യമിടുന്ന വിഭാഗം

 

ആനുകൂല്യങ്ങളുടെ പ്രകൃതം

 

A

 

സബ്-അസംബ്ലികൾ 

1

 

ഡിസ്‌പ്ലേ മൊഡ്യൂൾ സബ്-അസംബ്ലി

വിറ്റുവരവുമായി ബന്ധപ്പെട്ട പ്രോത്സാഹനം 

2

 

ക്യാമറ മൊഡ്യൂൾ സബ്-അസംബ്ലി 

B

 

അടിസ്ഥാന ഘടകങ്ങൾ

 

3

ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾക്കുള്ള നോൺ-സർഫസ് മൗണ്ട് ഉപകരണ (നോൺ-എസ്എംഡി) നിഷ്ക്രിയ ഘടകങ്ങൾ 

 

 

 

വിറ്റുവരവുമായി ബന്ധപ്പെട്ട പ്രോത്സാഹനം 

4

 

ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾക്കുള്ള ഇലക്ട്രോ-മെക്കാനിക്കൽസ് 

ആപ്ലിക്കേഷനുകൾ 

5

മൾട്ടി-ലെയർ പ്രിന്റഡ് സർക്യൂട്ട് ബോർഡ് (പിസിബി) 

6

 

ഡിജിറ്റൽ ആപ്ലിക്കേഷനുകൾക്കായുള്ള Li-ion സെല്ലുകൾ (സംഭരണവും മൊബിലിറ്റിയും ഒഴികെ) 

7

 

മൊബൈൽ, ഐടി ഹാർഡ്‌വെയർ ഉൽപ്പന്നങ്ങൾക്കും അനുബന്ധ ഉപകരണങ്ങൾക്കുമുള്ള  പ്രത്യേക ഇടങ്ങൾ 

C

 

തെരഞ്ഞെടുത്ത അടിസ്ഥാന ഘടകങ്ങൾ 

8

 

ഹൈ-ഡെൻസിറ്റി ഇന്റർകണക്ട് (HDI)/ പരിഷ്കരിച്ച സെമി-അഡിറ്റീവ് പ്രോസസ് (MSAP)/ ഫ്ലെക്സിബിൾ PCB 

 

ഹൈബ്രിഡ് പ്രോത്സാഹനം 

9

 

SMD നിഷ്ക്രിയ ഘടകങ്ങൾ 

D

 

ഇലക്ട്രോണിക്സ് നിർമാണത്തിനുള്ള വിതരണശൃംഖല ആവാസവ്യവസ്ഥയും മൂലധന ഉപകരണങ്ങളും 

10

 

സബ്-അസംബ്ലിയും (എ) അടിസ്ഥാന ഘടകങ്ങളും (ബി) & (സി) നിർമാക്കാൻ ഉപയോഗിക്കുന്ന ഭാഗങ്ങൾ/ഘടകങ്ങൾ 

 

പദ്ധതിച്ചെലവ് പ്രോത്സാഹനം

 

11

 

ഇലക്ട്രോണിക്സ് നിർമാണത്തിൽ ഉപയോഗിക്കുന്ന മൂലധന വസ്തുക്കൾ, അവയുടെ  സബ്-അസംബ്ലികളും ഘടകങ്ങളും ഉൾപ്പെടെ 

 

ii.               പദ്ധതിയുടെ കാലാവധി ആറ് (6) വർഷമാണ്; ഒരു (1) വർഷം ഉത്ഭവകാലയളവുമുണ്ട്.

iii.             പ്രോത്സാഹനത്തിന്റെ ഒരു ഭാഗം നൽകുന്നത് തൊഴിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

പശ്ചാത്തലം:

ലോകമെമ്പാടും ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്നതും വേഗത്തിൽ വളരുന്നതുമായ വ്യവസായങ്ങളിൽ ഒന്നാണ് ഇലക്ട്രോണിക്സ്. ആഗോള സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിലും രാജ്യത്തിന്റെ സാമ്പത്തിക-സാങ്കേതിക വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിലും ഇത് നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രോണിക്സ് സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും വ്യാപിച്ചിരിക്കുന്നതിനാൽ അതിന് സാമ്പത്തികവും തന്ത്രപരവുമായ പ്രാധാന്യമുണ്ട്. കേന്ദ്രഗവണ്മെന്റിന്റെ വിവിധ സംരംഭങ്ങളിലൂടെ, കഴിഞ്ഞ ദശകത്തിൽ ഇലക്ട്രോണിക്സ് നിർമാണ മേഖല ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. ഇലക്ട്രോണിക് വസ്തുക്കളുടെ ആഭ്യന്തര ഉൽപ്പാദനം 2014-15 സാമ്പത്തിക വർഷത്തിലെ 1.9 ലക്ഷം കോടി രൂപയിൽനിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 17%-ത്തിലധികം സംയോജിത വാർഷിക വളർച്ചയോടെ 9.52 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. ഇലക്ട്രോണിക് സാമഗ്രികളുടെ കയറ്റുമതി 2014-15 സാമ്പത്തിക വർഷത്തിലെ 0.38 ലക്ഷം കോടി രൂപയിൽ നിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 20 ശതമാനത്തിൽ കൂടുതൽ സംയോജിത വാർഷിക വളർച്ചാ നിരക്കിൽ 2.41 ലക്ഷം കോടി രൂപയായി വർദ്ധിച്ചു.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
India’s Northeast: The new frontier in critical mineral security

Media Coverage

India’s Northeast: The new frontier in critical mineral security
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 19
July 19, 2025

Appreciation by Citizens for the Progressive Reforms Introduced under the Leadership of PM Modi