Quoteഅരിയുടെ സംപുഷ്‌ടീകരണം തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു
Quoteഇതിനുള്ള മുഴുവന്‍ ചെലവും (പ്രതിവര്‍ഷം ഏകദേശം 2,700 കോടി രൂപ) കേന്ദ്ര ഗവണ്‍മെന്റ് വഹിക്കും
Quoteപോഷകാംശം വര്‍ദ്ധിപ്പിക്കുന്നത് സ്ത്രീകള്‍, കുട്ടികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരിലെ പോഷകാഹാരക്കുറവും അവശ്യ പോഷകങ്ങളുടെ അഭാവവും പരിഹരിക്കുകയും രാജ്യത്തെ ഓരോ പാവപ്പെട്ട ആളുകള്‍ക്കും പോഷകാംശങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യും
Quoteവിതരണത്തിനും വിതിച്ചുകൊടുക്കലിനുമായി എഫ്.സി.ഐ (ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ)യും സംസ്ഥാന ഏജന്‍സികളും ഇതിനകം 88.65 എല്‍.എം.ടി (ലക്ഷം മെട്രിക് ടണ്‍) സംപുഷ്‌ടീകരിച്ച അരി സംഭരിച്ചിട്ടുണ്ട്.

ദേശീയ ഭക്ഷ്യഭദ്രത  നിയമം (എന്‍.എഫ്.എസ്.എ),സംയോജിത ശിശുവികസന സേവനങ്ങള്‍ (ഐ.സി.ഡി.എസ്), പ്രധാനമന്ത്രി പോഷന്‍ ശക്തി നിര്‍മാന്‍-പി.എം.-പോഷണ്‍ (മുമ്പത്തെ ഉച്ചഭക്ഷണ പദ്ധതി (എം.ഡി.എം) എന്നിവയ്ക്ക് കീഴിലുള്ള ലക്ഷ്യമിട്ട  പൊതുവിതരണ സംവിധാനങ്ങളില്‍  (ടി.പി.ഡി.എസ്) ഉടനീളവും കൂടാതെ 2024-ഓടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കേന്ദ്ര  ഗവണ്‍മെന്റിന്റെ മറ്റ് ക്ഷേമ പദ്ധതികളിലൂടെയും (ഒ.ഡബ്ല്യു.എസ്) ഘട്ടം ഘട്ടമായി  സംപുഷ്‌ടീകരിച്ച  അരി വിതരണം ചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി ഇന്ന് അംഗീകാരം നല്‍കി. .

പദ്ധതി സമ്പൂര്‍ണ്ണമായി നടപ്പാക്കുന്ന 2024ലെ,  അരിയുടെ പോഷകാംശം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മുഴുവന്‍ ചെലവും (പ്രതിവര്‍ഷം ഏകദേശം 2,700 കോടി രൂപ) ഭക്ഷ്യ സബ്‌സിഡിയുടെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്റ് വഹിക്കും..


സംരംഭത്തിന്റെ പൂര്‍ണ്ണമായ നടത്തിപ്പിനായി ഇനിപ്പറയുന്ന മൂന്ന് ഘട്ടങ്ങള്‍ വിഭാവനം ചെയ്തിട്ടുണ്ട്:

ഘട്ടം-1: 2022 മാര്‍ച്ചോടെ ഇന്ത്യയില്‍ ഉടനീളമുള്ള ഐ.സി.ഡി.എസുകളലും പി.എം പോഷനും ഉള്‍ക്കൊള്ളും . ഇത് നടന്നുവരികയാണ്.

ഘട്ടം-2: 2023 മാര്‍ച്ചോടെ വികസനം കാംക്ഷിക്കുന്നതും വളര്‍ച്ച മുരടിച്ച അധിക ഭാരമുള്ളതുമായ ജില്ലകളില്‍ (മൊത്തം 291 ജില്ലകളിലെ ടി.പി.ഡി.എസും  ഒ.ഡബ്ല്യൂ.എസുമാണ് ഒന്നാം ഘട്ടത്തിന് മുകളിലുള്ളത്.)

ഘട്ടം-3 : 2024 മാര്‍ച്ചോടെ രാജ്യത്തെ ശേഷിക്കുന്ന ജില്ലകള്‍ ഉള്‍ക്കൊള്ളുന്നതാണ് രണ്ടാംഘട്ടത്തിന് മുകളിലുള്ളത്.
ഊർജിതമായി  നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, സംസ്ഥാന ഗവണ്‍മെന്റ് / കേന്ദ്രഭരണപ്രദേശങ്ങള്‍, ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ / വകുപ്പ്, വികസന പങ്കാളികള്‍, വ്യവസായങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ ബന്ധപ്പെട്ട പങ്കാളികളുമായി ബന്ധപ്പെട്ട  എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്. സംപുഷ്‌ടീകരിച്ച  അരിയുടെ സംഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എഫ്.സി.ഐയും സംസ്ഥാന ഏജന്‍സികളും ഇതിനകം തന്നെ വിതരണത്തിനും വീതിച്ചുനല്‍കുന്നതിനുമായി ഏകദേശം 88.65 എല്‍.എം.ടി പോഷകാംശങ്ങള്‍ വര്‍ദ്ധിപ്പിച്ച അരി സംഭരിച്ചിട്ടുണ്ട്.
സ്ത്രീകള്‍, കുട്ടികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരിലെ പോഷകാഹാരക്കുറവും അവശ്യ പോഷകങ്ങളുടെ അഭാവവും മറികടക്കാനും രാജ്യത്തെ ഓരോ പാവപ്പെട്ടവര്‍ക്കും പോഷകാഹാരം നല്‍കുന്നതിനുമായി അരിയുടെ പോഷകാംശം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രഖ്യാപനം 75-ാമത് സ്വാതന്ത്ര്യ ദിനത്തിലെ (2021 ഓഗസ്റ്റ് 15) പ്രസംഗത്തില്‍,  പ്രധാനമന്ത്രി നടത്തിയിരുന്നു. കുട്ടികള്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവര്‍ അവരുടെ വളര്‍ച്ചയില്‍ വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതും ഇതാണ്.

നേരത്തെ, 2019-20 മുതല്‍ 3 വര്‍ഷത്തേക്ക് ''പൊതുവിതരണ സമ്പ്രദായത്തിന് കീഴില്‍ അരിയുടെ പോഷകാംശം വര്‍ദ്ധിപ്പിക്കലിനായി'' ഒരു കേന്ദ്രാവിഷ്‌കൃത പൈലറ്റ് പദ്ധതി നടപ്പാക്കിയിരുന്നു. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, തെലങ്കാന, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ് എന്നിങ്ങനെ പതിനൊന്ന് (11) സംസ്ഥാനങ്ങള്‍ പൈലറ്റ് പദ്ധതിക്ക് കീഴില്‍ തെരഞ്ഞെടുത്ത ജില്ലകളില്‍ (ഓരോ സംസ്ഥാനത്തിനും ഒരു ജില്ല) പോഷകാംശം വര്‍ദ്ധിപ്പിച്ച അരി വിതരണം ചെയ്തിരുന്നു.

 

  • krishangopal sharma Bjp December 29, 2024

    नमो नमो 🙏 जय भाजपा 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
  • krishangopal sharma Bjp December 29, 2024

    नमो नमो 🙏 जय भाजपा 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
  • krishangopal sharma Bjp December 29, 2024

    नमो नमो 🙏 जय भाजपा 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
  • Ganga Mohan dadige February 07, 2024

    pls provide this rice in Telangana
  • Bhogi Ganesh Kumar February 07, 2024

    good respond from Local people I also purchased thanks Modi ji
  • Thakur Gopal Singh February 07, 2024

    jai shri ram
  • Mahendra singh Solanki Loksabha Sansad Dewas Shajapur mp November 02, 2023

    नमो नमो नमो नमो नमो नमो नमो
  • Roopshi bhai December 26, 2022

    mek in India super power sir ka bhot bhot aabhar
  • Dharmraj Gond November 12, 2022

    जय श्री राम
  • Anirudha Bankar August 26, 2022

    बहूतही बढीया सरजी
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
We've to achieve greater goals of strong India, says PM Narendra Modi

Media Coverage

We've to achieve greater goals of strong India, says PM Narendra Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the passing of His Highness Prince Karim Aga Khan IV
February 05, 2025

The Prime Minister, Shri Narendra Modi today condoled the passing of His Highness Prince Karim Aga Khan IV. PM lauded him as a visionary, who dedicated his life to service and spirituality. He hailed his contributions in areas like health, education, rural development and women empowerment.

In a post on X, he wrote:

“Deeply saddened by the passing of His Highness Prince Karim Aga Khan IV. He was a visionary, who dedicated his life to service and spirituality. His contributions in areas like health, education, rural development and women empowerment will continue to inspire several people. I will always cherish my interactions with him. My heartfelt condolences to his family and the millions of followers and admirers across the world.”