പശ്ചിമ ബംഗാളിലെ സിലിഗുരിയിലുള്ള ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ 1549 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി.
നിര്‍ദ്ദിഷ്ട ടെര്‍മിനല്‍ കെട്ടിടം 70,390 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതും 3000 പീക്ക് അവര്‍ യാത്രക്കാരെയും (പിഎച്ച്പി) വര്‍ഷത്തില്‍ 10 ദശലക്ഷം യാത്രക്കാരെയും കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ളതുമാണ്. എ-321 ഇനം വിമാനങ്ങള്‍ക്ക് അനുയോജ്യമായ 10 പാര്‍ക്കിംഗ് ബേകളും രണ്ട് ലിങ്ക് ടാക്‌സിവേകളും മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗും പദ്ധതിയുടെ പ്രധാന ഇനങ്ങളില്‍ ഉള്‍പ്പെടുന്നു. പാരിസ്ഥിതിക ഉത്തരവാദിത്തത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട്, ടെര്‍മിനല്‍ കെട്ടിടം ഒരു ഹരിതനിര്‍മിതി ആയിരിക്കും. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ സംയോജിപ്പിച്ച് പാരിസ്ഥിതിക വിപത്തുകള്‍ കുറയ്ക്കുന്നതിന് പ്രകൃതിദത്ത പ്രകാശം പരമാവധി ഉപയോഗിക്കും.
ഈ വികസനം ബാഗ്ഡോഗ്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനക്ഷമതയും യാത്രക്കാരുടെ അനുഭവവും ഗണ്യമായി വര്‍ധിപ്പിക്കാന്‍ പോരുന്നതാണ്.
This development is poised to significantly enhance Bagdogra Airport's operational efficiency and passenger experience, reinforcing its role as a pivotal air travel hub for the region.
Increased air connectivity is great news for tourism and commercial growth. The Cabinet today has approved new civilian enclaves at Bagdogra in West Bengal and Bihta in Bihar. This will ensure seamless travel to and from these places. pic.twitter.com/OfJA2B3of3
— Narendra Modi (@narendramodi) August 16, 2024