ജി.എസ് . ടി കൗൺസിലും അതിന്റെ സെക്രട്ടേറിയേറ്റും രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം താഴെ പറയുന്ന വിശദാംശങ്ങൾ പ്രകാരം അനുമതി നൽകി :
(എ ) ഭരണഘടനയുടെ ഭേദഗതി ചെയ്ത 279 എ പ്രകാരം ജി.എസ് . ടി കൗൺസിൽ രൂപികരിക്കും;
(ബി) ന്യൂ ഡൽഹി ആസ്സ്ഥാനമായി ജി.എസ് . ടി കൗൺസിൽ സെക്രട്ടേറിയേറ്റ് രൂപികരിക്കും;
(സി) ജി.എസ് . ടി കൗൺസിലിന്റെ എക്സ്-ഒഫീഷ്യയോ സെക്ര ട്ടറിയായി റെവന്യൂ സെക്രട്ടറിയെ നിയമിക്കും ;
(ഡി) ജി.എസ് . ടി കൗൺസിലിന്റെ എല്ലാ നടപടിക്രമങ്ങളിലും കേന്ദ്ര എക്സൈസ് , കസ്റ്റംസ് ബോർഡ് ചെയർപേഴ്സണെ വോട്ടവകാശമില്ലാത്ത സ്ഥിരം ക്ഷണിതാവാക്കും ;
(ഇ) ജി.എസ് . ടി കൗൺസിൽ സെക്രട്ടറിയേറ്റിൽ ഒരു അഡിഷണൽ സെക്രട്ടറിയുടെയും (കേന്ദ്ര ഗവൺമെന്റിലെ അഡിഷണൽ സെക്ര ട്ടറിയുടേതിന് തത്തുല്യമായ ) നാല് കമ്മീഷണ ർമാരുടെയും (കേന്ദ്ര ഗവൺമെന്റിലെ ജോയിന്റ് സെക്രട്ടറിയുടേതിന് തത്തുല്യമായ ) അധിക തസ്തികകൾ കൂടി സൃഷ്ടിക്കും ;
ജി.എസ് . ടി കൗൺസിലിന്റെയും, സെക്രട്ടേറിയേറ്റിന്റേയും ആവർത്തനസ്വഭാവമുള്ളതും അല്ലാത്തതുമായ ചെലവുകൾക്കായി മതിയായ ഫണ്ട് അനുവദിക്കാനും കേന്ദ്ര മന്ത്രിസഭാ തീരുമാനിച്ചു. ഇതിനുള്ള മുഴുവൻ ചെലവും കേന്ദ്ര ഗവൺമെന്റ് വഹിക്കും. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വരുന്ന ഓഫീസറൻമാരായിരിക്കും ജി.എസ് . ടി കൗൺസിൽ സെ ക്രാട്ടേറിയറ്റിന്റെ ചുമതല വഹിക്കുക.
ജി.എസ് . ടി നടപ്പിലാക്കുന്നതിലേയ്ക്കായി ഇത് വരെ കൈക്കൊണ്ട നടപടികൾ നിശ്ചിത സമയക്രമത്തിന് മുന്നെയാണ്.
ജി.എസ് . ടി കൗൺസിലിന്റെ ആദ്യ യോഗം 2016 സെപ്തംബര് 22 ,23 തീയതികളിൽ ന്യൂ ഡൽഹിയിൽ വിളിച്ചു ചേർക്കാനും ധനകാര്യ മന്ത്രി തീരുമാനിച്ചിട്ടുണ്ട്.