പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ആയുഷ് മിഷൻ (നാം) 01-04-2021 മുതൽ 31-03-2026 വരെ തുടരുന്നതിന് അംഗീകാരം നൽകി. 4607.30 കോടി രൂപ (കേന്ദ്ര വിഹിതമായി 3,000 കോടി രൂപയും സംസ്ഥാന വിഹിതമായി 1607.30 കോടി രൂപയും). മുതൽമുടക്കിൽ 15-09-2014 ന് പ്രവർത്തനം ആരംഭിച്ചു.
പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളായ ആയുർവേദം, സിദ്ധ, സൗവ്വ റിഗ്പ, യുനാനി, ഹോമിയോപ്പതി (എഎസ്യു, എച്ച്) എന്നിവ പ്രതിനിധീകരിക്കുന്ന സമാനതകളില്ലാത്ത പൈതൃകം ഇന്ത്യയ്ക്കുണ്ട് . അവ പ്രതിരോധ, പ്രോത്സാഹന, പ്രധിരോധ ആരോഗ്യ സംരക്ഷണത്തിനുള്ള അറിവിന്റെ നിധിയാണ്. ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായത്തിന്റെ ഗുണപരമായ സവിശേഷതകൾ അവയുടെ വൈവിധ്യവും വഴക്കവും; പ്രവേശനക്ഷമത; താങ്ങാനാവുന്ന വില, പൊതുജനങ്ങളിൽ വലിയൊരു വിഭാഗം സ്വീകാര്യത; താരതമ്യേന കുറഞ്ഞ ചെലവും വളരുന്ന സാമ്പത്തിക മൂല്യവും, നമ്മുടെ ജനങ്ങളിൽ വലിയൊരു വിഭാഗത്തിന് ആവശ്യമായ ആരോഗ്യ സംരക്ഷണ ദാതാക്കളാക്കാൻ അവരെ വളരെയധികം സഹായിക്കുന്നു.
.
പ്രാഥമിക ആയുഷ് ആശുപത്രികളും ഡിസ്പെൻസറികളും നവീകരിക്കുന്നതിലൂടെ സാർവത്രിക പ്രവേശനം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആയുഷ് സൗകര്യങ്ങളുടെ ലഭ്യത , പിഎച്ച്‌സി , കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും (സിഎച്ച്സി) ജില്ലാ ആശുപത്രികളും (ഡിഎച്ച്), ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ നവീകരിക്കുന്നതിലൂടെ സംസ്ഥാനതലത്തിൽ സ്ഥാപന ശേഷി ശക്തിപ്പെടുത്തുക, 50 ബെഡ്ഡുകളുള്ള സംയോജിത ആയുഷ് ഹോസ്പിറ്റൽ, ആയുഷ് പൊതുജനാരോഗ്യ പരിപാടികൾ , രോഗ ഭാരം കുറയ്ക്കുന്നതിനും "സ്വയം പരിചരണത്തിനായി" ജനങ്ങളെ ശാക്തീകരിക്കുന്നതിന് ആയുഷ് തത്വങ്ങളും പ്രയോഗങ്ങളും അടിസ്ഥാനമാക്കി ഒരു സമഗ്ര സ്വാസ്ഥ്യ മാതൃകയുടെ സേവനങ്ങൾ നൽകുന്നതിനുള്ള 12,500 ആയുഷ് ആരോഗ്യ, സ്വാസ്ഥ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുക തുടങ്ങിയവ ലക്ഷ്യങ്ങളിൽ പെടുന്നു.
രാജ്യത്ത്, പ്രത്യേകിച്ച് ദുർബലവും വിദൂരസ്ഥവുമായ പ്രദേശങ്ങളിൽ ആയുഷ് ആരോഗ്യ സേവനങ്ങൾ / വിദ്യാഭ്യാസം നൽകുന്നതിന് സംസ്ഥാന സർക്കാരുകളുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ ആരോഗ്യ സേവനങ്ങളിലെ വിടവുകൾ പരിഹരിക്കുകയാണ് മിഷൻ. അത്തരം മേഖലകളുടെ പ്രത്യേക നാമിന് കീഴിൽ പ്രത്യേക ശ്രദ്ധ നൽകുന്നു.
ദൗത്യത്തിന്റെ പ്രതീക്ഷിച്ച ഫലങ്ങൾ ഇപ്രകാരമാണ്:
1 . ആയുഷ് സേവനങ്ങൾ വഴി മെച്ചപ്പെട്ട ആരോഗ്യ സൗ കര്യങ്ങളിലൂടെയും മെച്ചപ്പെട്ട മരുന്നുകളുടെ ലഭ്യതയിലൂടെയും പരിശീലനം ലഭിച്ച മനുഷ്യശക്തിയിലൂടെയും ആയുഷ് ആരോഗ്യ സേവനങ്ങളിലേക്ക് മികച്ച പ്രാപ്യത
2 .ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട സജ്ജീകരണത്തിലൂടെ ആയുഷ് വിദ്യാഭ്യാസത്തിൽ പുരോഗതി,
3. ആരോഗ്യ സംരക്ഷണത്തിന്റെ ആയുഷ് സംവിധാനങ്ങൾ ഉപയോഗിച്ച് നിശ്ചിത പൊതുജനാരോഗ്യ പദ്ധതികളിലൂടെ സാംക്രമിക / സാംക്രമികേതര രോഗങ്ങൾ കുറയ്ക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുക.