റയിൽവേ മന്ത്രാലയത്തിന്റെ ഏകദേശം 2,642 കോടി രൂപയ്ക്കുള്ള മൾട്ടി-ട്രാക്കിംഗ് പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിർദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതി, ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ സെക്ഷനുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം പ്രദാനം ചെയ്യുന്നതിലൂടെ സേവനങ്ങൾ സുഗമമാക്കുകയും തിരക്ക് കുറയ്ക്കുകയും ചെയ്യും. ഉത്തർപ്രദേശിലെ വാരാണസി, ചന്ദൗലി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്.
ഇന്ത്യൻ റെയിൽവേയിലെ ഒരു നിർണായക കേന്ദ്രമായ വാരാണസി റെയിൽവേ സ്റ്റേഷൻ, പ്രധാന മേഖലകളെ ബന്ധിപ്പിക്കുകയും തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും പ്രാദേശിക ജനങ്ങൾക്കും ഒരു പ്രവേശനകവാടമായി വർത്തിക്കുകയും ചെയ്യുന്നു. വാരാണസി-പി.ടി. ദീൻദയാൽ ഉപാധ്യായ (ഡി ഡി യു) ജംഗ്ഷൻ റൂട്ട്, യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും കൽക്കരി, സിമൻ്റ്, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ ചരക്കുകൾ കൊണ്ടുപോകുന്നതിലും അതുപോലെ വളർന്നുവരുന്ന വിനോദസഞ്ചാരം, വ്യാവസായിക ആവശ്യങ്ങൾ എന്നിവയിലും വഹിക്കുന്ന സുപ്രധാനമായ പങ്ക് കാരണം കനത്ത തിരക്ക് അഭിമുഖീകരിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന്, ഗംഗാ നദിക്ക് കുറുകെ ഒരു പുതിയ റെയിൽ-റോഡ് പാലവും, മൂന്നും നാലും റെയിൽവേ ലൈനുകൾ കൂട്ടിച്ചേർക്കൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും ആവശ്യമാണ്. ഇതിലൂടെ ലക്ഷ്യമിടുന്നത് ശേഷി, കാര്യക്ഷമത, മേഖലയുടെ സാമൂഹിക-സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുക എന്നിവയാണ്. പാതയിലെ നിലവിലെ തിരക്കിന് ആശ്വാസം ലഭിക്കുമെന്നത് കൂടാതെ, നിർദിഷ്ട ദൂരത്തിൽ 27.83 MTPA ചരക്കുഗതാഗതവും പ്രതീക്ഷിക്കുന്നു.
ഈ പ്രദേശത്തിന്റെ സമഗ്രമായ വികസനത്തിലൂടെ തൊഴിൽ/സ്വയംതൊഴിൽ അവസരങ്ങൾ വർധിപ്പിച്ച് മേഖലയിലെ ജനങ്ങളെ "ആത്മനിർഭർ" ആക്കുന്ന പുതിയ ഇന്ത്യ എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പദ്ധതി.
മൾട്ടി-മോഡൽ കണക്റ്റിവിറ്റിക്കായുള്ള പിഎം-ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിൻ്റെ ഫലമാണ്, സംയോജിത ആസൂത്രണത്തിലൂടെ സാധ്യമായതും ജനങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും നീക്കത്തിന് തടസ്സമില്ലാത്ത ഗതാഗത സൗകര്യം ലഭ്യമാക്കുകയും ചെയ്യുന്ന ഈ പദ്ധതി.
ഉത്തർപ്രദേശിലെ 2 ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി നിലവിലുള്ള ഇന്ത്യൻ റെയിൽവേ ശൃംഖലയെ ഏകദേശം 30 കിലോമീറ്റർ കൂടി വർധിപ്പിക്കും.
പദ്ധതി പരിസ്ഥിതി സൗഹൃദവും ഊർജ്ജ കാര്യക്ഷതയുള്ള ഗതാഗത മാർഗ്ഗവും ആയതിനാൽ, കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിൻ്റെ ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിനും 6 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമായ കാർബൺ ബഹിർഗമനം (149 കോടി കിലോഗ്രാം) കുറയ്ക്കുന്നതിനും സഹായിക്കും.
काशीवासियों की सुख-सुविधा के लिए हम कोई कोर-कसर नहीं छोड़ रहे हैं। इसी कड़ी में गंगा पर एक रेल-सड़क पुल को मंजूरी दी गई है। इससे तीर्थयात्रियों, पर्यटकों और यहां के लोगों को बेहतर कनेक्टिविटी मिलने के साथ ही रोजगार और कारोबार के नए-नए अवसर भी बनेंगे। https://t.co/Ct2D0W9YBy
— Narendra Modi (@narendramodi) October 16, 2024