കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ സഹായം; ആര്‍.എസ്.ബി.വൈ, എസ്.സി.എച്ച്.ഐ.എസ് എന്നീ പദ്ധതികളില്‍ ഉള്‍പ്പെട്ട 10 കോടിയിലധികം കുടുംബങ്ങളെ ആയുഷ്മാന്‍ ഭാരത്-എന്‍.എച്ച്.പി.എസില്‍ ഉള്‍പ്പെടുത്തും
ദേശീയ ആരോഗ്യ സംരക്ഷണ ദൗത്യമായ ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് (എ.ബി-എന്‍.എച്ച്.പി.എം)തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. പദ്ധതിയുടെ കേന്ദ്രവിഹിതം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലാണ് ഉള്‍പ്പെടുത്തുക. പദ്ധതിപ്രകാരം ഒരു കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ പരിധി ലഭിക്കും. എസ്.ഇ.സി.സി. ഡാറ്റ അടിസ്ഥാനത്തിലുള്ള 10 കോടി പാവപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ കുടുംബങ്ങളാണ് പദ്ധതി ലക്ഷ്യംവെക്കുന്ന ഗുണഭോക്താക്കള്‍. നിലവിലുള്ള കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ബിമാ യോജന(ആര്‍.എസ്.ബി.വൈ)യും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി(എസ്.സി.എച്ച്.ഐ.എസ്) എന്നിവയും എ.ബി-എന്‍.എച്ച്.പി.എമ്മില്‍ ഉള്‍പ്പെടുത്തും.
പ്രധാന സവിശേഷതകള്‍
1. എ.ബി-എന്‍.എച്ച്.പി.എമ്മിലൂടെ ഓരോ കുടുംബത്തിന് ഒരു വര്‍ഷം 5 ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പായും ലഭിക്കും.
ഈ പരിരക്ഷ രണ്ടാംഘട്ടത്തിലെ എല്ലാ സുരക്ഷയില്‍ ശ്രദ്ധചെലുത്തുകയും മൂന്നാംഘട്ട സുരക്ഷ നടപടികളില്‍ പരമാവധി ശ്രദ്ധചെലുത്തുകയും ചെയ്യും. ആരെയും തഴഞ്ഞിട്ടില്ലെന്ന് (പ്രത്യേകിച്ച് സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍) ഉറപ്പാക്കുന്നതിനായി കുടുംബത്തിന്റെ വലിപ്പത്തിലും പ്രായത്തിലും ഒരു നിയന്ത്രണവും പദ്ധതി പ്രകാരമില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പും പിമ്പുമുള്ള എല്ലാ ചെലവുകളും ഈ ആനുകൂല്യപരിധിയില്‍ ഉള്‍പ്പെടും. പോളിസിയുടെ ആദ്യദിവസം മുതല്‍ തന്നെ മുമ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിനുള്‍പ്പെടെ പരിരക്ഷ ലഭിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ഒരു നിശ്ചിത യാ്വത്രാചെലവും നല്‍കും.
2.രാജ്യത്തിന്റെ ഏത് ഭാഗത്തും പദ്ധതി ആനുകൂല്യം ലഭിക്കും. ഈ പദ്ധതി പ്രകാരം പരിരക്ഷ ലഭിച്ചിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് പ്രത്യേക പട്ടികകളില്‍ ഉള്‍പ്പെടുത്തിയിട്ടുളള രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള പൊതു/സ്വകാര്യ ആശുപത്രികളില്‍ നിന്ന് പണരഹിത നേട്ടങ്ങള്‍ക്കും അനുമതിയുണ്ട്.
3. എ.ബി-എന്‍.എച്ച്.പി.എം. അര്‍ഹതയുടെ അടിസ്ഥാനത്തിലുള്ള പദ്ധതിയാണ്. എസ്.ഇ.എസ്.എസിന്റെ ഡേറ്റാബേസ് പ്രകാരം അവഗണാവസ്ഥയുടെ അടിസ്ഥാനത്തിലാണ് അര്‍ഹത തീരുമാനിക്കുന്നത്. കച്ചാ ചുവരുകളുള്ള ഒരു മുറിമാത്രമുള്ളതും കച്ചാ മേല്‍ക്കൂരയുള്ളതുമായ കുടുംബങ്ങള്‍, 16 മുതല്‍ 59 വയസുവരെയുള്ള മുതിര്‍ന്നവരില്ലാത്ത കുടുംബങ്ങള്‍; 16നും 59നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരില്ലാത്ത സ്ത്രീകളുടെ നേതൃത്വത്തിലുള്ള കുടുംബങ്ങള്‍; അംഗപരിമിതരും ശാരീരിക ശേഷിയുള്ള ഒരു മുതിര്‍ന്ന അംഗവും ഇല്ലാത്ത കുടുംബങ്ങള്‍, എസ്.സി-എസ്.ടി കുടുംബങ്ങള്‍, തങ്ങളുടെ വരുമാനത്തിന്റെ പ്രധാനഭാഗവും ദിനംപ്രതിയുള്ള കായിക പ്രവര്‍ത്തനത്തിലൂടെ നേടുന്ന ഭൂമിയില്ലാത്ത കുടുംബങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളാണ് ഗ്രാമീണമേഖലയില്‍ ഉള്‍പ്പെടുന്നത്. സുരക്ഷയില്ലാത്ത കുടുംബങ്ങള്‍, പരമദരിദ്രര്‍, ഭിക്ഷയെടുത്ത് ജീവിക്കുവര്‍, കൈകൊണ്ട് ശുചിത്വപവര്‍ത്തനം നടത്തുന്നവരുടെ കുടുംബങ്ങള്‍, പ്രാക്തന ഗ്രോത്രവര്‍ഗങ്ങള്‍, നിയമപരമായി ഒഴിവാക്കപ്പെട്ട കരാര്‍ തൊഴിലാളികള്‍ എന്നിവരൊക്കെ സ്വാഭാവികമായും ഗ്രാമീണമേഖലയില്‍ നിന്നും ഇതില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളാണ്. നഗരപ്രദേശങ്ങളില്‍ 11 തൊഴില്‍ വിഭാഗങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
4.ഗുണഭോക്താക്കള്‍ക്ക് പൊതു സംവിധാനത്തില്‍ നിന്നും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്വകാര്യ സൗകര്യങ്ങളില്‍ നിന്നും ആനുകൂല്യം നേടാം. എ.ബി-എന്‍. എച്ച്.പി.എം നടപ്പാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളെയൂം ഇതിനായി പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തും. എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെ കീഴിലുള്ള (ഇ.എസ്.ഐ.സി) ആശൃപത്രികളെയും അവിടുത്തെ കിടക്കകളുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. സ്വകാര്യ ആശുപത്രികളുടെ കാര്യത്തില്‍ നിര്‍വചിക്കപ്പെട്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ പട്ടികയില്‍ ഉള്‍പ്പെടുത്തും.
5. ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചികിത്സയ്ക്കുള്ള പണം പ്രത്യേക പാക്കേജ് (ഗവണ്‍മെന്റ് മുന്‍കൂ്ട്ടിി നിശ്ചയിക്കും) റേറ്റ് അടിസ്ഥാനത്തില്‍ നല്‍കും. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഈ പാക്കേജില്‍ ഉള്‍ക്കൊള്ളും. ഗുണഭോക്താക്കള്‍ക്ക് ഇത് പണരഹിത കടലാസ് രഹിത ഇടപാടായിരിക്കും. സംസ്ഥാനാധിഷ്ഠിത ആവശ്യങ്ങള്‍ കണ്ടുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക്/കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് ഒരു നിയന്ത്രിത പരിധിയില്‍ നിന്നുകൊണ്ട് അവര്‍ക്ക് റേറ്റുകളില്‍ മാറ്റം വരുത്തുതിനുള്ള ഇളവ് നല്‍കിയിട്ടുണ്ട്.
6. എ.ബി-എന്‍.എച്ച്.പി.എമ്മിന്റെ പ്രധാനപ്പെട്ട തത്വങ്ങളില്‍ ഒന്നു തന്നെ സഹകരണ ഫെഡറലിസവും സംസ്ഥാനങ്ങള്‍ക്ക് അയവുമാണ്. സഹകരണ കൂട്ടുകെട്ടിലൂടെ സംസ്ഥാനങ്ങള്‍ക്ക് പങ്കാളികളെ ഉണ്ടാക്കുന്നതിനുള്ള വ്യവസ്ഥയും ഇതിലുണ്ട്. നിലവിലുള്ള വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍/ വകുപ്പുകള്‍ എന്നിവയുടെയും സംസ്ഥാന ഗവണ്‍മെന്റുകളുടെയും (അവരുടെ സ്വന്തം) ഇന്‍ഷ്വറന്‍സ്/സംരുക്ഷണ പദ്ധതികളുടെയും ശരിയായ സംയോജനത്തിന് ഇത് വഴിവയ്ക്കും. എ.ബി-എന്‍.എച്ച്.പി.എമ്മിനെ ലംബമായും തിരശ്ചീനമായും വികസിപ്പിക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകളെ അനുവദിക്കും. നടപ്പാക്കലിന്റെ രീതികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. അവര്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ വഴിയോ അല്ലെങ്കില്‍ നേരിട്ട് ട്രസ്റ്റുകള്‍/ സൊസൈറ്റികള്‍ എന്നിവ വഴിയോ, അല്ലെങ്കില്‍ സമ്മിശ്ര മാതൃകയിലോ എങ്ങനെ വേണമെങ്കിലും നടപ്പാക്കാം.
7. നയപരമായ ദിശാബോധം നല്‍കുന്നതിനും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ഏകോപനത്തിനുമായി ഉന്നതതലത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ചെയര്‍മാനായിക്കൊണ്ട് ഒരു ആയുഷ്മാന്‍ ഭാരത് നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ മിഷന്‍ കൗണ്‍സില്‍ (എ.ബി-എന്‍.എച്ച്..പി.എം.സി) രൂപീകരിക്കാനുള്ള നിര്‍ദേശവുമുണ്ട്. ഇതിന് ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറിയും നിതി ആയോഗ് അംഗവും(ആരോഗ്യം) സംയുക്തമായി നിയന്ത്രിക്കുന്ന എം.ഒ.എച്ച്.എഫ.ഡബ്ല്യു സാമ്പത്തിക ഉപദേഷ്ടാവ്, അഡീഷണല്‍ സെക്രട്ടറി ആന്റ് മിഷന്‍ ഡയറക്ടര്‍, ആയുഷ്മാന്‍ ഭാരത് നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ മിഷന്‍, എം.ഒ.എച്ച്.എഫ്. ഡബ്ല്യൂ (എ.ബി-എന്‍.എച്ച്.പി.എം), ജോയിന്റ് സെക്രട്ടറി (എ.ബി(എന്‍.എച്ച്.പി.എം), എം.ഒ.എച്ച്. എഫ്. ഡബ്ല്യു അംഗങ്ങളും ആയുഷ്മാന്‍ ഭാരത് നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്റ്റഡ് മിഷന്‍ സി.ഇ.ഒ മെമ്പര്‍ സെക്രട്ടറിയായും ഒരു ഗവേണിംഗ് ബോര്‍ഡും ഇതിന് വേണം. ആരോഗ്യവകുപ്പിലെ സ്‌റ്റേറ്റ് സെക്രട്ടറിമാരും ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ അംഗങ്ങളാകും. എ.ബി-എന്‍.എച്ച്.പി.എമ്മിന്റെ പ്രവര്‍ത്തനതലത്തെ നിയന്ത്രിക്കുന്നതിനായി ഒരു സൊസൈറ്റിയുടെ രൂപത്തില്‍ ആയുഷ്മാന്‍ ഭാരത്-നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ മിഷന്‍ ഏജന്‍സി (എ.ബി-എന്‍.എച്ച്.പി.എം.എ)യുടെ രൂപീകരണവും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ സെക്രട്ടറി/അഡീഷണല്‍ സെക്രട്ടറിതലത്തിലുള്ള ഒരു മുഴുവന്‍ സമയ സി.ഇ.ഒയായിരിക്കും എ.ബി-എന്‍.എച്ച്.പി.എം.എയെ നയിക്കുന്നത്.
8. പദ്ധതി നടപ്പാക്കാനായി സംസ്ഥാനങ്ങള്‍ക്ക് ഒരു സംസ്ഥാന ആരോഗ്യ ഏജന്‍സി(എസ്.എച്ച്.എ)യുണ്ടായിരിക്കണം അത് നിലവിലുള്ള ഒരു ട്രസ്‌റ്റോ/ സൊസൈറ്റിയോ/ ലാഭരഹിത കമ്പനിയോ/ സംസ്ഥാന നോഡല്‍ ഏജന്‍സിയോ അല്ലെങ്കില്‍ പുതുതായി ആരംഭിക്കുന്ന ട്രസ്‌റ്റോ/സൊസൈറ്റിയോ/ ലാഭരഹിത കമ്പനിയോ, ഏത് വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കുണ്ട്. ഇവ ഏതായാലും അവ പദ്ധതി നടപ്പാക്കുകയും എസ്.എച്ച്.എയായി പ്രവര്‍ത്തിക്കുകയും വേണം. ജില്ലാതലത്തലും പദ്ധതി നടത്തിപ്പിന് ഒരു ഘടനാസംവിധാനം ആവശ്യമാണ്.
9. എസ്.എച്ച്.എയ്ക്ക് സമയത്തിന് ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് എ.ബി.-എന്‍.എച്ച്.പി.എം.എ. വഴി സംസ്ഥാന ആരോഗ്യ ഏജന്‍സികള്‍ക്കുള്ള ഫണ്ട് കൈമാറ്റം ഈ രണ്ടുകക്ഷികളും തമ്മിലുള്ള ഒരു അക്കൗണ്ടിലൂടെ നേരിട്ടായിരിക്കും നടത്തുക. നിര്‍ദ്ദിഷ്ട സമയചട്ടക്കൂടിനുള്ളില്‍ സംസ്ഥാനം അവരുടെ ഗ്രാന്റിന്റെ വിഹിതം സംഭാവന ചെയ്യണം.
10. നീതി ആയോഗുമായുള്ള പങ്കാളിത്തത്തിലൂടെ കരുത്തുറ്റതും ഘടനാപരമായതും അളക്കാന്‍ കഴിയുന്നതും പരസ്പര പ്രവര്‍ത്തനക്ഷമമായതുമായ ഒരു ഐ.ടി. വേദി പ്രവര്‍ത്തന സജ്ജമാക്കും. ഇതു കടലാസ് രഹിത, പണരഹിത ഇടപാകുകള്‍ക്ക് സഹായകമാകും. ഫണ്ടിന്റെ തിരിമറിയും ദുരുപയോഗവും തടയുന്നതിനും കണ്ടെത്തുന്നതിനും ഇത് സഹായകരമാകും. ഇതിനെ പിന്തുണച്ചുകൊണ്ട് വളരെ വിശദമായ ഒരു പരാതിപരിഹാര സംവിധാനവും രൂപീകരിക്കും. അതിന് പുറമെ ധാര്‍മ്മിക പ്രതിസന്ധിയുള്ള (ദുരുപയോഗ സാദ്ധ്യതയുള്ള) കേസുകളുടെ ചികിത്സയ്ക്ക് മുമ്പുള്ള അധികാരപ്പെടുത്തല്‍ നിയമപരമാക്കും.
11. പദ്ധതി ഉദ്ദേശിച്ച ഗുണഭോക്താക്കളിലും മറ്റ് പങ്കാളികളിലും എത്തിച്ചേരുന്നുണ്ടോയെന്ന് അറിയുന്നതിനായി സമഗ്രമായ ഒരു മാധ്യമ എത്തിച്ചേരല്‍ തന്ത്രം വികസിപ്പിക്കും. അച്ചടി മാധ്യമങ്ങള്‍, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍, പരമ്പരാഗത മാധ്യമങ്ങള്‍, ഐ.ഇ.സി വസ്തുക്കള്‍, പുറംവാതില്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ ഉള്‍പ്പെടും.
നടപ്പാക്കല്‍ തന്ത്രം
ദേശീയതലത്തില്‍ പരിപാലിക്കുന്നതിനായി ആയുഷ്മാന്‍ ഭാരത് നാഷണല്‍ പ്രൊട്ടക്ഷന്‍ മിഷന്‍ ഏജന്‍സി ആരംഭിക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ) എന്ന സംവിധാനത്തിലൂടെ പദ്ധതി നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അവര്‍ക്ക് അതിനായി നിലവിലുള്ള ഒരു ട്രസ്റ്റിനേയോ/സൊസൈറ്റിയേയോ/ലാഭരഹിത കമ്പനിയേയോ/സംസ്ഥാന നോഡല്‍ ഏജന്‍സിയെയോ/സംസ്ഥാന നോഡല്‍ ഏജന്‍സിയേയോ വേണമോ അതോ പുതിയൊരു സംവിധാനം വേണമോയെന്ന് ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് തീരുമാനിക്കാം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ വഴിയോ അല്ലെങ്കില്‍ ട്രസ്റ്റുകള്‍/സൊസൈറ്റികള്‍ എന്നിവയിലൂടെ നേരിട്ടോ, അല്ലെങ്കില്‍ രണ്ടും കൂടി സംയോജിപ്പിച്ചോ ഉപയോഗിക്കാം.
പ്രധാനപ്പെട്ട പ്രത്യാഘാതങ്ങള്‍
കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിക്കുന്നതിനുള്ള ചെലവില്‍ ഇന്ത്യയില്‍ ഏകദേശം 300% വര്‍ദ്ധനയുണ്ടായിട്ടുണ്ട് (എന്‍.എസ്.എസ്.ഒ 2015). 80% ലധികം ചെലവുകളും കീശയ്ക്ക് വെളിയില്‍ നിന്നാണ് കണ്ടെത്തുന്നതും. ഗ്രാമണീമേഖലയില്‍ പ്രാഥമികമായി അവര്‍ കുടുംബവരുമാനം/ സമ്പാദ്യ(68%)ത്തെയാണ് ആശ്രയിക്കുന്നത്. വായ്പയേയും (25%) ആശ്രയിക്കുന്നുണ്ട്. നഗരമേഖലകളില്‍ ആശുപത്രി ചെലവുകള്‍ നല്‍കുന്നതിനായി കുടുതലായും അവര്‍ സ്വന്തം വരുമാനം/നിക്ഷേപം എന്നിവയെയാണ് (75% ) ആശ്രയിക്കുന്നത്. വായ്പകളെ(18%)യും ആശ്രയിക്കുുണ്ട് (എന്‍.എസ്.എസ്.ഒ 2015). കീശയ്ക്ക് വെളിയിലുള്ള ചെലവ് ഇന്ത്യയില്‍ 60%ത്തിന് മുകളിലാണ്. കീശയ്ക്ക് പുറത്തുള്ളതായ ഇത്തരത്തില്‍ വിനാശകരമായ ആരോഗ്യ ചെലവ് ഏകദേശം 6 ദശലക്ഷം കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. കീശയ്ക്ക് പുറത്തുള്ള ചികിത്സാചെലവ് കുറയ്ക്കുന്നതിന് വലിയ പങ്കുവഹിക്കുന്നുവെന്നതാണ് എ.ബി.എന്‍.എച്ച്.പി.എമ്മിന്റെ പ്രധാന പ്രത്യേകത.
1) വര്‍ദ്ധിപ്പിച്ച ആനുകൂല്യം 40% ജനങ്ങള്‍ക്ക് പരിരക്ഷ നല്‍കും (പാവപ്പെട്ടവര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും)
2) എല്ലാ രണ്ടാംഘട്ട ആശുപത്രി പ്രവേശനവും മിക്കവാറും മൂന്നാംഘട്ട’ ആശുപത്രി പ്രവേശനത്തിനും പരിരക്ഷ ലഭിക്കുുണ്ട്( നെഗറ്റിവ് പട്ടിക ഒഴികെ)
3) ഓരോ കുടുംബത്തിനും അഞ്ചുലക്ഷത്തിന്റെ പരിരക്ഷ (കുടുംബത്തിന്റെ വലിപ്പത്തിന് നിയന്ത്രണമില്ല)
ഗുണപരമായ ആരോഗ്യ ചികിത്സാ സംവിധാനത്തിന്റെ ലഭ്യത ഇത് വര്‍ദ്ധിപ്പിക്കുന്നു. അതിന് പുറമെ സാമ്പത്തിക വിഭവങ്ങളുടെ കുറവുകൊണ്ട് ഒളിപ്പിച്ചുവച്ചിരിക്കുന്ന പൂര്‍ത്തിയാക്കാത്ത ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് സഹായകരമാകും. സമയത്തിനുള്ള ചികിത്സ, ആരോഗ്യം മെച്ചപ്പെടുത്തുക, രോഗിയുടെ സംതൃപ്തി, ഉല്‍പ്പാദനക്ഷമതയൂം കാര്യക്ഷമതയും മെച്ചപ്പെടല്‍, തൊഴില്‍ സൃഷ്ടി എന്നിവയ്ക്ക് സഹായകരമാകും. അത് ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.
വേണ്ടിവരുന്ന ചെലവ്
പദ്ധതിക്ക് അവശ്യം വേണ്ടിവരുന്ന പ്രീമിയം ധനമന്ത്രാലത്തിന്റെ നിലവിലുള്ള കീഴ്‌വഴക്കപ്രകാരമുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ പങ്കുവയ്ക്കും. എ.ബി-എന്‍.എച്ച്.പി.എം ഇന്‍ഷ്വറന്‍സ് കമ്പനികള്‍ വഴി നടപ്പാക്കുന്ന സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളില്‍ വേണ്ടിവരുന്ന മൊത്തം ചെലവ് യഥാര്‍ഥത്തില്‍ സംസ്ഥാനം/കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വേണ്ടിവരുന്ന പ്രിമീയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ട്രസ്റ്റുകള്‍ വഴിയോ സൊസൈറ്റി മാതൃകയിലോ പദ്ധതി നടപ്പാക്കാന്‍ പോകുന്ന സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളില്‍ കേന്ദ്ര വിഹിതം എന്നത് യഥാര്‍ത്ഥ ചെലവ് അല്ലെങ്കില്‍ മുന്‍പ് നിശ്ചയിച്ച പ്രകാരമുള്ളതോ (ഏതാണോ കുറവ് അത്) പ്രീമിയത്തിന്റെ പരിധിയുടെ അടിസ്ഥാനത്തിലോ നല്‍കും.
ഗുണഭോക്താക്കളുടെ എണ്ണം
എ.ബി-എന്‍.എച്ച്.പി.എം 10.74 കോടിയിലേറെ പാവപ്പെട്ട അവഗണിക്കപ്പെട്ട കുടുംബങ്ങളെയും ഏറ്റവും പുതിയ സാമൂഹിക-സാമ്പത്തിക ജാതീയ സെന്‍സ് (എസ്.ഇ.സി.സി) ഡാറ്റയുടെ അടിസ്ഥാനത്തില്‍ നഗരങ്ങളില്‍ തൊഴിലധിഷ്ഠിത വിഭാഗങ്ങളെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയെ വളരെ ചലനാത്മകവും അഭിലഷണീയവുമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഭാവിയില്‍ എസ്.ഇ.എസ്.എസ്. വിവരങ്ങള്‍ വഴി അവഗണിക്കപ്പെട്ടവരുടെയൂം തൊഴില്‍ വിഭാഗത്തിന്റെയും ഉള്‍പ്പെടുത്തലോ/ഒഴിവാക്കലോ നടക്കുമ്പോഴും ഇത് മനസിലുണ്ടാകണം.
ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍/ജില്ലകള്‍
എ.ബി- എന്‍.എച്ച്.പി.എം രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്ര ഭരണപ്രദേശങ്ങളിലേയും എല്ലാ മേഖലകളിലും ഉദ്ദേശിച്ച ഗുണഭോക്തൃവിഭാഗങ്ങള്‍ക്ക് പരിരക്ഷ നല്‍കിക്കൊണ്ട് പദ്ധതിക്ക് തുടക്കം കുറിക്കും.
പശ്ചാത്തലം
തൊഴില്‍മന്ത്രാലയം 2008 ആരംഭിച്ചതാണ് ആര്‍.എസ്.ബി.വൈ. പദ്ധതി. കറന്‍സിരഹിത ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്. ഇതിലൂടെ 30,000 രൂപയുടെ പരിരക്ഷയായിരുന്നു ലഭിക്കുന്നത്. ദാരിദ്ര്യേരഖയ്ക്ക് താഴെയുള്ള ഒരു കുടുംബത്തിലെ അസഞ്ചുപേര്‍ക്ക് മാത്രമായിരുന്നു അര്‍ഹത. അതുപോലെ 11 അസംഘടിത മേഖലയിലെ തൊഴിലാളികളുമാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. ആര്‍.എസ്.ബി.വൈയെ ആരോഗ്യ സംവിധാനവുമായി സംയോജിപ്പിക്കുന്നതിനും സമഗ്രമമായ ഒരു ആരോഗ്യവീക്ഷണത്തിന്റെയൂം അടിസ്ഥാനത്തില്‍ ആര്‍.എസ്.ബി.വൈയെ ആരോഗ്യമന്ത്രാലയത്തിലേക്ക് 2015 ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരത്തക്കവിധം മാറ്റി. 2016-17ല്‍ 278 ജില്ലകളില്‍നിന്നായി 3.63 കോടി കുടുംബങ്ങള്‍ക്ക് ആര്‍.എസ്.ബി.വൈ. പ്രകാരമുള്ള ചികിത്സ രാജ്യത്ത് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 8,697 ആശുപത്രികളില്‍ നിന്നു ലഭ്യമായിരുന്നു. തങ്ങളുടെ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി മിക്കവാറും എല്ലാ മന്ത്രാലയങ്ങളും നിരവധി സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശങ്ങളും തങ്ങളുടേതായ ആരോഗ്യ ഇന്‍ഷ്വറന്‍സ്/സംരക്ഷണ പദ്ധതികള്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് എന്‍.എച്ച്.പി.എമ്മിന് തുടക്കം കുറിച്ചത്. കുടുതല്‍ കാര്യക്ഷമതയും കൂടുതല്‍ പേരില്‍ എത്തുന്നതിനുമായി ഈ പദ്ധതികളെ സംയോജിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു.