പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം കേന്ദ്രഗവണ്മെന്റ് ജീവനക്കാർക്കു ക്ഷാമബത്തയുടെയും (ഡിഎ) പെൻഷൻകാർക്കു ക്ഷാമാശ്വാസത്തിന്റെയും (ഡിആർ) അധിക ഗഡു 01.07.2024 മുതൽ മുൻകാലപ്രാബല്യത്തോടെ അനുവദിച്ചു. വിലക്കയറ്റത്തിന്റെ പരിഹാരമായി അടിസ്ഥാന ശമ്പളത്തിന്റെ/പെൻഷന്റെ നിലവിലുള്ള 50% നിരക്കിനേക്കാൾ മൂന്നു ശതമാനം വർധന നൽകാനാണു തീരുമാനം.
ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശകൾ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോർമുല അനുസരിച്ചാണു വർധന. ഡിഎ, ഡിആർ എന്നിവയിൽ പ്രതിവർഷം ഖജനാവിനുണ്ടാകുന്ന അധികച്ചെലവ് 9,448.35 കോടി രൂപയായിരിക്കും.
49.18 ലക്ഷം കേന്ദ്രഗവണ്മെന്റ് ജീവനക്കാർക്കും 64.89 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.