രാജ്യത്ത് പാർലമെന്റ് -നിയമസഭാ  തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിന്റെ സാധുത പരിശോധിക്കാൻ മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ഉന്നതതല സമിതിയുടെ ശിപാർശകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

'ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ്' : ഉന്നതതല സമിതിയുടെ ശിപാർശകൾ 

1) 1951 നും 1967 നും ഇടയിൽ ഒരേ സമയത്താണ് തിരഞ്ഞെടുപ്പ് നടന്നത്.

2) നിയമ കമ്മീഷൻ: 170-ാം റിപ്പോർട്ട് (1999): അഞ്ച് വർഷത്തിനുള്ളിൽ ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരു തിരഞ്ഞെടുപ്പ്.

3) പാർലമെൻ്ററി കമ്മിറ്റി 79-ാമത് റിപ്പോർട്ട് (2015): രണ്ട് ഘട്ടങ്ങളിലായി ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള രീതികൾ നിർദ്ദേശിക്കുക.

4) ശ്രീ രാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതി രാഷ്ട്രീയ പാർട്ടികളും വിദഗ്ധരും ഉൾപ്പെടെയുള്ളവരുമായി വിപുലമായ കൂടിയാലോചന നടത്തി.

5) റിപ്പോർട്ട് ഓൺലൈനിൽ ലഭ്യമാണ്:വിലാസം:  https://onoe.gov.in

6) രാജ്യത്ത് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന്  വ്യാപകമായ പിന്തുണയുണ്ടെന്ന് വിപുലമായ പ്രതികരണങ്ങൾ  വ്യക്തമാക്കുന്നു.


ശിപാർശകളും  വഴികളും :

1) രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുക.

2) ആദ്യഘട്ടത്തിൽ: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുക.

3) രണ്ടാം ഘട്ടത്തിൽ: പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് (പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ) നടത്തുക.

4) എല്ലാ തിരഞ്ഞെടുപ്പുകൾക്കും പൊതുവായ വോട്ടർ പട്ടിക.

5) രാജ്യത്തുടനീളം വിഷയത്തിൽ വിശദമായ ചർച്ചകൾക്ക് തുടക്കമിടുക .

6) ഒരു നടപ്പിലാക്കൽ സംഘം  രൂപീകരിക്കുക

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
From Ghana to Brazil: Decoding PM Modi’s Global South diplomacy

Media Coverage

From Ghana to Brazil: Decoding PM Modi’s Global South diplomacy
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 12
July 12, 2025

Citizens Appreciate PM Modi's Vision Transforming India's Heritage, Infrastructure, and Sustainability