ഈ ബജറ്റ് നവ ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള ഊര്‍ജം രാജ്യത്തെ ജനങ്ങള്‍ക്കു പകര്‍ന്നുനല്‍കുമെന്ന് പ്രധാനമന്ത്രി
ഈ ബജറ്റ് ദരിദ്രരെ ശക്തിപ്പെടുത്തും, കര്‍ഷകന് ഉത്തേജനം നല്‍കും, സമ്പദ്‌വ്യവസ്ഥയെ ശാക്തീകരിക്കും: പ്രധാനമന്ത്രി മോദി
12 കോടിയിലധികം കര്‍ഷകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മൂന്നു കോടി മധ്യവര്‍ഗ നികുതിദായകര്‍ക്കും നേരിട്ട് പ്രയോജനം ലഭിക്കും: പ്രധാനമന്ത്രി
പ്രധാനമന്ത്രി കിസാന്‍നിധി അഞ്ച് ഏക്കറില്‍ താഴെ ഭൂമിയിലുള്ള കര്‍ഷകര്‍ക്കും സഹായമാകും
പ്രധാനമന്ത്രി ശ്രമ യോഗി മന്‍ ധന്‍ യോജന അസംഘടിത മേഖലയുടെ താൽപ്പര്യങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകും

     നവ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഈ ബജറ്റ് രാജ്യത്തെ ചൈതന്യവത്താക്കുമെന്ന് കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു.
    12 കോടി കര്‍ഷകര്‍ അവരുടെ കുടുംബങ്ങള്‍, 3 കോടി ഇടത്തരം നികുതിദായകര്‍ പ്രൊഫഷണലുകള്‍ അവരുടെ കുടുംബങ്ങള്‍, 30-40 കോടി തൊഴിലാളികല്ലൊം നവ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ബജറ്റിന് നന്ദിരേഖപ്പെടുത്തുമെന്ന് ട്വീറ്റുകളിലൂടെയും 2019-20ലെ ബജറ്റ് അവതരിപ്പിച്ചതിന് ശേഷമുള്ള പ്രസ്താവനയിലൂടെയും പ്രധാനമന്ത്രി പറഞ്ഞു.
    കര്‍ഷകക്ഷേമം മുതല്‍ മദ്ധ്യവര്‍ഗ്ഗംവരെ ആദായ നികുതി ആശ്വാസം മുതല്‍ അടിസ്ഥാന സൗകര്യം വരെ ഉല്‍പ്പാദനം മുതല്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ വരെ പാര്‍പ്പിടം മുതല്‍ ആരോഗ്യസംരക്ഷണം വരെ വികസനത്തിന്റെ ഗതി വേഗതം വര്‍ദ്ധന മുതല്‍ നവ ഇന്ത്യവരെ നിരവധി ജീവിതങ്ങളെ സ്പര്‍ശിച്ച എന്‍.ഡി.എ ഗവണ്‍മെന്റിന്റെ വികസന സംരംഭങ്ങള്‍ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
    ദാരിദ്ര്യത്തിന്റെ വിലങ്ങുകളില്‍ നിന്ന് കൂടുതല്‍ ജനങ്ങള്‍ മോചിതരാകുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. നമ്മുടെ നവ-മദ്ധ്യവര്‍ഗ്ഗങ്ങള്‍ വളരുകയാണ്, അതോടൊപ്പം അവരുടെ സ്വപ്‌നങ്ങളും. മദ്ധ്യവര്‍ഗ്ഗത്തിനുള്ള നികുതിയിളവിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ വികസനത്തിന് വേണ്ടി നടത്തിയ വലിയ സംഭാരനകള്‍ക്ക് അവരെ വന്ദിക്കുകയാണെന്ന് പറഞ്ഞു.
    ബജറ്റിലെ കര്‍ഷകാനുകൂല സംരംഭങ്ങളെക്കുറിച്ച് വര്‍ഷങ്ങളായി കര്‍ഷകര്‍ക്ക് വേണ്ടി നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നുണ്ട്, എന്നാല്‍ ദുഃഖകരമെന്ന് പറയട്ടെ കര്‍ഷകര്‍ ഒരിക്കലും ഈ പദ്ധതികളുടെ പരിധിയില്‍ വന്നിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അ്രദ്ദേഹം പരിതപിച്ചു. കര്‍ഷകക്ഷേമത്തില്‍ പി.എം. കിസ്സാന്‍ നിധി ചരിത്രപരമായ ഒരു ചുവട്‌വയ്പ്പാണ്, 5 ഏക്കറിന് താഴെ ഭൂമിയുള്ള കര്‍ഷകരെ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൃഗസംരക്ഷണ മേഖല, മത്സ്യമേഖല എന്നിവയും നവ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ബജറ്റില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
    അസംഘടിതമേഖലയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തിന് അധിവരയിട്ടുകൊണ്ട്, പി.എം. ശ്രമ യോഗി മന്ഥന്‍ യോജന വലിയ സഹായമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയില്‍ അവരുടെ താല്‍പര്യങ്ങളുടെ കൂടുതല്‍ സംരക്ഷണം ആവശ്യമായിരുന്നു, നവ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ബജറ്റ് അത് ചെയ്തിട്ടുണ്ട്. സാമൂഹിക സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് യോജനയും അവരുടെ ജീവിതത്തെ സ്പര്‍ശിക്കാന്‍ പോകുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.
    വികസനത്തിന്റെ ഗുണഫലം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ചുരുക്കി. ''ബജറ്റ് പാവപ്പെട്ടവരെ ശാക്തീകരിക്കും, കര്‍ഷകകര്‍ക്ക് ഉത്തേജനം നല്‍കും, സാമ്പത്തികവളര്‍ച്ചയ്ക്ക് പ്രചോദനം നല്‍കും'' അദ്ദേഹം പറഞ്ഞു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage