ആരോഗ്യ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കിക്കൊണ്ട് ദേശീയ ആരോഗ്യ ദൗത്യം
2017 ഏപ്രില്‍ 1 മുതല്‍ 2020 മാര്‍ച്ച് 31 വരെ തുടരാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഇതിനായി 85. 217 കോടി രൂപയുടെ ബജറ്റ് സഹായം കേന്ദ്ര വിഹിതമായി ലഭ്യമാക്കും.
ജമ്മു കാശ്മീരിനുള്ള പ്രധാനമന്ത്രിയുടെ വികസന പാക്കേജ്-2015 തുടരുന്നതിനും മന്ത്രിസഭ അനുമതി നല്‍കി. അവിടുത്തെ ജില്ലാ ആശുപത്രികള്‍, ഉപ ജില്ലാ ആശുപത്രികള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ അഞ്ചുവര്‍ഷംകൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സഹായ പദ്ധതിയാണിത്. 2017 ഏപ്രില്‍ ഒന്നുമുതല്‍ 2020 മാര്‍ച്ച് 31 വരെ ഇത് തുടരും. പൂര്‍ണ്ണമായി കേന്ദ്ര സഹായത്തോടെ നടക്കുന്ന പദ്ധതിക്കായി 625.20 കോടി രൂപ ബജറ്റ് വിഹിതമായി നല്‍കും.
സവിശേഷതകള്‍ :
1. ദേശീയ ആരോഗ്യ ദൗത്യമായിരിക്കും സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷയുടെ പ്രധാന വാഹകര്‍.
2. 2017ലെ ദേശീയ ആരോഗ്യനയം, സുസ്ഥിര വികസന ലക്ഷ്യം – 3 എന്നിവയുടെ ലക്ഷ്യങ്ങളുമായി ചേര്‍ന്ന് പോകുന്നവയാണ് ഉദ്ദേശ്യങ്ങളുമായി ചേര്‍ന്ന് പോകുന്ന ലക്ഷ്യങ്ങള്‍ .
3. എന്‍.എച്ച്.എം രാജ്യത്തിന് എം.ഡി.ജികള്‍ നേടുന്നതിന് സഹായിക്കുകയും എസ്.ജി.ഡിലക്ഷ്യം ഉള്‍പ്പെടെ യു.എച്ച്.സി നേടുന്നതിനുള്ള പ്രധാന വാഹകരാകുകയും ചെയ്യും.
4. പൊതു ആരോഗ്യ സംവിധാനങ്ങള്‍, പ്രത്യേകിച്ചും വികസനം ആഗ്രഹിക്കുന്ന മുന്‍ഗണനാ ജില്ലകളിലുള്‍പ്പെടെ ശക്തിപ്പെടുത്തുന്നത് തുടര്‍ന്നും ദേശീയ ആരോഗ്യ ദൗത്യമായിരിക്കും.
5. ചില തിരഞ്ഞെടുത്ത രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് പകരം സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷയിലേയ്ക്കുള്ള മാറ്റം. പ്രഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ / ഉപകേന്ദ്രങ്ങള്‍ എന്നിവയെ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളായി ശക്തിപ്പെടുത്തിക്കൊണ്ട്, സാധാരണ പകര്‍ച്ചവ്യാധി അസുഖങ്ങള്‍ മുതല്‍ വൃദ്ധജനങ്ങളുടെ ആരോഗ്യസുരക്ഷ, പാലിയേറ്റീവ് പരിചരണം, പുനരധിവാസ പരിരക്ഷ മുതലായ സേവനങ്ങള്‍ ലഭ്യമാകും.
6. സാംക്രമികമല്ലാത്ത രോഗങ്ങളുടെ പരിശോധന, രോഗപ്രതിരോധം, ചികിത്സ, പുനരധിവാസ സേനങ്ങള്‍ മുതലായവ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങള്‍ പ്രദാനം ചെയ്യും. ഈ കേന്ദ്രങ്ങളെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ ജില്ലാ ആശുപത്രികള്‍ എന്നിവയുമായി ഇരുഭാഗത്തേയ്ക്കുമുള്ള റഫറല്‍ ആന്റ് ഫോളോപ്പ് രീതിയില്‍ ബന്ധിപ്പിക്കും. തുടര്‍ പരിചരണം തടസപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും. പൊതുവായ സാംക്രമികമല്ലാത്ത രോഗങ്ങളുടെ സൗജന്യ പരിശോധന ഉള്‍പ്പെടെ 12 സേനങ്ങളുടെ പാക്കേജും ലഭ്യമാകും.
7. പ്രഥമിക ആരോഗ്യ പരിചരണത്തിലും, പൊതു ആരോഗ്യവുമായിബന്ധപ്പെട്ട വിഷയങ്ങളിലും പരിശീലനം സൃഷ്ടിച്ച ഒരു മദ്ധ്യതല ആരോഗ്യ പ്രവര്‍ത്തകനെ ഉപകേന്ദ്രതലത്തില്‍ നിയമിക്കും.
8) ആയുഷുമായി സംയോജിപ്പിച്ചുകൊണ്ട് സൗഖ്യത്തിന് ഊന്നല്‍. ആരോഗ്യ പുരോഗതിയിലും പ്രതിരോധത്തിലും പ്രത്യേകിച്ച് വിട്ടുമാറാത്ത അസുഖങ്ങള്‍ തടയുന്നതിനും ഊന്നല്‍.
9. പ്രകടനം മെച്ചപ്പെടുത്തുന്നതിന് മുഖ്യ ആരോഗ്യ സൂചികകള്‍ ഉള്‍പ്പെടെയുള്ള ബൃഹത്തായ ലക്ഷ്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
10. ആരോഗ്യ മേഖലയിലെ പരിഷ്ക്കരണങ്ങള്‍ക്കും ഗുണഫലങ്ങള്‍ക്കും വേണ്ടിയുള്ള മികച്ച പ്രകടനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് കൂടുതല്‍ ഫണ്ട് .
11. എല്ലാ രോഗ ചികിത്സാ പരിപാടികളെയും സമഗ്രമായ സംയോജിപ്പിച്ച് കൊണ്ട് ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാനുള്ള സംയോജിത സമീപനം
12. നിശ്ചിത ലക്ഷ്യം നേടുന്നതിനായി പ്രത്യേകിച്ച് രൂപകല്‍പ്പന ചെയ്ത വിവിധ തന്ത്രങ്ങളും ഇടപെടലുകളും.
13) ദേശീയ ആരോഗ്യ ദൗത്യം വഴിയുള്ള സൗജന്യ ഔഷധങ്ങള്‍, ലബോറട്ടറി പരിശോധനകള്‍, പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് പരിപാടി, എന്നിവ ശക്തമാക്കികൊണ്ട് രോഗികള്‍ക്ക് സ്വന്തം കീശയില്‍ നിന്നുള്ള ചെലവ് കുറയ്ക്കുന്നതിന് പ്രത്യേക ഊന്നല്‍. കീശയില്‍ നിന്നുള്ള ചെലവ് നിയന്ത്രണം പ്രത്യേക ലക്ഷ്യമാക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
14) മേഖലതല സംയോജിത ആരോഗ്യ കര്‍മ്മ പദ്ധതികള്‍ക്കായി ലഭ്യമായ വേദികളെ ഫലപ്രദമായി ഉപയോഗിക്കുക.
15) മുന്‍ നിര പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനവും, സഹകരണവും, ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നതിനായി ടീം അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങള്‍.
16) പൊതു ആരോഗ്യ സംവിധാനങ്ങളിലെ സൗകര്യങ്ങളുടെ ഗുണനിലവാര നിര്‍ണ്ണയത്തിലൂടെ ഗുണനിലവാരത്തിന് വര്‍ദ്ധിച്ച ഊന്നല്‍. പൊതു ആരോഗ്യ സംവിധാനത്തിന്റെ ഉപയോഗം പ്രത്യേക ലക്ഷ്യം.
17) എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രതിരോധകുത്തിവയ്പ്പിന്റെ വ്യാപ്തി വലുതാക്കാന്‍ നിര്‍ദ്ദേശം.
18)ആയുഷ്മാന്‍ ഭാരതിന് കീഴിലുള്ള നിര്‍ദ്ദിഷ്ട ദേശീയ ആരോഗ്യ സംരക്ഷണ ദൗത്യവുമായി സംയോജിപ്പിക്കും.
പ്രത്യാഘാതം
ഇത് താഴെപ്പറയുന്ന ഫലങ്ങള്‍/ സൗകര്യങ്ങള്‍ പ്രദാനം ചെയ്യും:
1) എന്‍.എച്ച്. എമ്മിന്റെ തുടര്‍ന്നുള്ള കാലത്തേയ്ക്ക് നേടേണ്ട ലക്ഷ്യം തീരുമാനിച്ചു.
2) നവജാത ശിശു മരണനിരക്ക് (എന്‍.എം.ആര്‍), ശിശുമരണനിരക്ക് (ഐ.എം.ആര്‍), അഞ്ച് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് (യു.5 എം.ആര്‍) മാതൃമരണനിരക്ക് (എം.എം.ആര്‍) പൂര്‍ണ്ണ പ്രത്യുല്‍പ്പാദന നിരക്ക് (ടി.എഫ.ആര്‍) എന്നീ പ്രധാനപ്പെട്ട ആരോഗ്യ സൂചകങ്ങളില്‍ മെച്ചപ്പെട്ടിട്ടുണ്ട്.
3) പകര്‍ച്ചവ്യാധികളുടെ വ്യാപനത്തില്‍ കുറവ്.
4) ആരോഗ്യ സുരക്ഷയ്ക്കായി കീശയില്‍ നിന്നും ചെലവിടേണ്ട പണത്തില്‍ കുറവ്.
5. സാധാരണ പ്രതിരോധ സേവനങ്ങളുടെ പരിധിയും, ഉപയോഗവും മെച്ചപ്പെടുത്തുന്നതിനോടൊപ്പം പകര്‍ച്ച വ്യാധികളല്ലാത്ത അസുഖങ്ങള്‍ക്കുള്ള സേവനവും മെച്ചപ്പെടും.