തീരദേശങ്ങളുടെ വികസനവും കഠിനപ്രയത്നരായ മത്സ്യത്തൊഴിലാളികളുടെ ക്ഷേമവുമാണ് ഗവണ്‍മെന്റിന്റെ ഏറ്റവും മുന്തിയ പരിഗണനയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു. നീല സമ്പദ്ഘടനയുടെ പരിവര്‍ത്തനം, തീരദേശ പശ്ചാത്തലസൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സമുദ്രപരിസ്ഥിതി സംരക്ഷണം എന്നിവ ഉള്‍പ്പെടുന്ന തീരദേശ വികസനത്തിനുള്ള ബഹുതല തീഷ്ണമായ ഒരു പരിപാടി അദ്ദേഹം വിശദീകരിച്ചു. കൊച്ചി-മംഗലൂരു പ്രകൃതിവാതകപൈപ്പ്‌ലൈന്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രാജ്യത്തിന് സമര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു തീരദേശ സംസ്ഥാനങ്ങളായ കേരളത്തിനോടും കര്‍ണ്ണാടകത്തിനോടും പ്രധാനമന്ത്രി സന്തുലിതമായ തീരദേശമേഖല വികസനത്തിനുള്ള തന്റെ വീക്ഷണത്തെക്കുറിച്ച് വിശദീകരിച്ചു. തീരദേശ സംസഥാനങ്ങളായ കേരളം, കര്‍ണ്ണാടകം, മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ നീല സമ്പദ് ഘടനയുടെ വികസനത്തിനായി സമഗ്രമായ ഒരു പദ്ധതി നടപ്പാക്കികൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഇന്ത്യയുടെ സുപ്രധാന സ്രോതസായിരിക്കും നീല സമ്പദ്ഘടനയെന്ന് അദ്ദേഹം പറഞ്ഞു. തുറമുഖങ്ങളും തീരദേശ റോഡുകളും തമ്മില്‍ ബഹുമാതൃക ബന്ധിപ്പിക്കലിലൂടെ ബന്ധിപ്പിക്കും. നമ്മുടെ തീരദേശ മേഖലകളെ സുഗമമായ ജീവിതത്തിനും സുഗമമായി വ്യാപാരം ചെയ്യാനുമുള്ള മാതൃകയായി മാറ്റുകയെന്ന ലക്ഷ്യത്തോടെ നമ്മള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.
കടലിനെ ആശ്രയിക്കുക മാത്രമല്ല അതേസമയം അതിന്റെ സംരക്ഷകരായും ജീവിക്കുന്ന മത്സ്യതൊഴിലാളി സമൂഹത്തെയും പ്രധാനമന്ത്രി സ്പര്‍ശിച്ചു. ഇതിനായി തീരദേശപരിസ്ഥിതി സംവിധാനത്തെ സംരക്ഷിക്കുന്നതിനും സമ്പന്നമാക്കുന്നതിനും ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വളരുന്ന ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസരിച്ച് തീരദേശ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തിയിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ സഹായിക്കുക, പ്രത്യേക ഫീഷറീസ് മന്ത്രാലയം, മത്സ്യവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് താങ്ങാന്‍ കഴിയുന്ന വായ്പകളും കിസാന്‍ ക്രെഡിറ്റ് കാര്‍ഡും നല്‍കുക എന്നിങ്ങനെ മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ സംരംഭകരെയും പൊതു മത്സ്യത്തൊഴിലാളികളെയും സഹായിക്കുന്നതാണ്.
കര്‍ണ്ണാടകത്തിലേയും കേരളത്തിലേയും ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന, അടുത്തിടെ ആരംഭം കുറിച്ച 20,000 കോടി രൂപയുടെ മത്സ്യസംപാദ യോജനയെക്കുറച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഫിഷറീസുമായി ബന്ധപ്പെട്ട കയറ്റുമതിയില്‍ ഇന്ത്യ അതിവേഗം പുരോഗതി നേടുകയാണ്. ഗുണനിലവാരമുള്ള സീ-ഫുഡ് ഹബ്ബാക്കി ഇന്ത്യയെ മാറ്റുന്നതിന് വേണ്ട എല്ലാ നടപടികളും എടുത്തിട്ടുണ്ട്. കര്‍ഷകരെ കടല്‍പ്പായല്‍ കൃഷിയിലേക്ക് പ്രോത്സാഹിപ്പിച്ചുകൊണ്ട് കടല്‍പ്പായലിന് ഉയര്‍ന്നുവരുന്ന ആവശ്യകതകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഇന്ത്യയ്ക്ക് ഒരു സുപ്രധാന പങ്കുവഹിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
One of our important priorities is the development of our coastal areas and welfare of hardworking fishermen.
— Narendra Modi (@narendramodi) January 5, 2021
We are working towards:
Transforming the blue economy.
Improve coastal infra.
Protecting the marine ecosystem. #UrjaAatmanirbharta pic.twitter.com/Xj1nVsrrum