ബിംസ്റ്റെക് അംഗരാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാര്‍ സംയുക്തമായി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
കണക്റ്റിവിറ്റി, ഊര്‍ജം, വ്യാപാരം, ആരോഗ്യം, കൃഷി, ശാസ്ത്രം, സുരക്ഷ, ജനങ്ങളുമായുള്ള ആശയവിനിമയം തുടങ്ങി വിവിധ മേഖലകളിലെ പ്രാദേശിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് മന്ത്രിമാരുടെ സംഘവുമായി പ്രധാനമന്ത്രി ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തി. സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയ്ക്കുള്ള ഒരു എഞ്ചിന്‍ എന്ന നിലയില്‍ ബിംസ്റ്റെക്കിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സമാധാനപരവും സമൃദ്ധവും പ്രതിരോധശേഷിയുള്ളതും സുരക്ഷിതവുമായ ബിംസ്റ്റെക് മേഖലയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ഇന്ത്യയുടെ അയല്‍പക്കം ആദ്യം, ലുക്ക് ഈസ്റ്റ് എന്നീ നയങ്ങളിലും എല്ലാവര്‍ക്കും സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടിയുള്ള സാഗര്‍ വിഷനിലുമുള്ള ബിംസ്റ്റെക്കിൻ്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്ക് തായ്ലന്‍ഡിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ പ്രധാനമന്ത്രി അറിയിച്ചു.
Glad to meet BIMSTEC Foreign Ministers. Discussed ways to strengthen regional cooperation, including connectivity, energy, trade, health, agriculture, science, security and people-to-people exchanges. Conveyed full support to Thailand for a successful Summit.@BimstecInDhaka pic.twitter.com/fJ9yvtYyXE
— Narendra Modi (@narendramodi) July 12, 2024