ഗ്ലാസ്‌ഗോയിൽ COP26 ന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 നവംബർ 2 ന് ഉക്രെയ്ൻ പ്രസിഡന്റ് ശ്രീ. വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി.
നേതാക്കൾ ഉഭയകക്ഷി ബന്ധത്തിന്റെ അവസ്ഥ വിലയിരുത്തുകയും മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറുകയും ചെയ്തു.
കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ ഇരു രാജ്യങ്ങളും പരസ്പരം അംഗീകരിക്കുന്നതുൾപ്പെടെ മഹാമാരി കാലത്തെ സഹകരണത്തിൽ അവർ സംതൃപ്തി രേഖപ്പെടുത്തി. ഈ വർഷമാദ്യം കൊവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടത്തിൽ ഇന്ത്യയിലേക്ക് ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്യുന്നതിനുള്ള മാനുഷിക നടപടിക്ക് പ്രസിഡന്റ് സെലെൻസ്‌കിയോട് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം, പ്രത്യേകിച്ച് ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം, പ്രത്യേകിച്ചു് ഉക്രെയ്നിലെ വിവിധ സർവ്വകലാശാലകളിൽ പഠിക്കുന്ന ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ തമ്മിലുള്ള ബന്ധവും ഇരു നേതാക്കളും ക്രിയാത്മകമായി വിലയിരുത്തി.
ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.
Провів чудову зустріч з Президентом Зеленським @ZelenskyyUa. Наші перемовини нададуть новий поштовх у розвитку дружби між Індією та Україною. pic.twitter.com/7dPQVyXXAn
— Narendra Modi (@narendramodi) November 2, 2021
Had a wonderful meeting with President @ZelenskyyUa. Our talks will give new vigour to the friendship between India and Ukraine. pic.twitter.com/toyT6ewEQA
— Narendra Modi (@narendramodi) November 2, 2021