ബെംഗളൂരു മൈസൂരു എക്‌സ്‌പ്രസ് വേ കർണാടകയുടെ വളർച്ചാ പാതയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ശ്രീരംഗപട്ടണം, കൂർഗ്, ഊട്ടി, കേരളം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയാണ് ബെംഗളൂരു മൈസൂരു എക്‌സ്‌പ്രസ് വേ പദ്ധതിയുടെ ലക്ഷ്യമെന്നും , അതുവഴി ടൂറിസം സാധ്യതകളെ ശക്തിപ്പെടുത്തുന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരിയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു ശ്രീ. മോദി.
ഈ പദ്ധതിയിൽ ദേശീയ പാത -275 ന്റെ ഒരു ഭാഗം ഉൾക്കൊള്ളുന്നു, കൂടാതെ നാല് റെയിൽ മേൽപ്പാലങ്ങൾ, ഒമ്പത് പ്രധാന പാലങ്ങൾ, 40 ചെറിയ പാലങ്ങൾ, എന്നിവയുടെയും , 89 അടിപ്പാതകളുടെയും മേൽപ്പാലങ്ങളുടെയും വികസനം തുടങ്ങിയവ ഉൾപ്പെടുന്നുവെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"കർണ്ണാടകയുടെ വളർച്ചാ പാതയിലേക്ക് സംഭാവന ചെയ്യുന്ന ഒരു സുപ്രധാന കണക്റ്റിവിറ്റി പദ്ധതി."
An important connectivity project which will contribute to Karnataka’s growth trajectory. https://t.co/9sci1sVSCB
— Narendra Modi (@narendramodi) March 10, 2023