യുവര്‍ എക്‌സലന്‍സി പ്രധാനമന്ത്രി ഷിന്‍സോ ആബെ,
വിശിഷ്ടാഥിതികളെ,
ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍
കോന്‍ബാന്‍ വാ!
പ്രധാനമന്ത്രി എന്ന നിലയില്‍ ജപ്പാനിലേക്കുള്ള എന്റെ രണ്ടാമത്തെ തിരിച്ചുവരവ് ഒരു വലിയ ബഹുമതിയാണ്. ജാപ്പാനീസ് ജനങ്ങളുടെ സമര്‍പ്പണം, ചലനാത്മകതയും വീര്യവും, നേട്ടങ്ങളും ഇന്ത്യയിലെ ജനങ്ങള്‍ ദീര്‍ഘകാലമായി വാഴ്ത്തുന്നവയാണ്.
ജാപ്പനീസ് അനുഭവത്തില്‍ നിന്ന് ധാരാളം പഠിക്കാനും ഉള്‍ക്കൊള്ളാനും ഉണ്ട്. അടുത്ത സുഹൃദ്ബന്ധം, ഇന്ത്യയും ജപ്പാനും തമ്മില്‍ വളരെക്കാലമായി ആസ്വദിക്കുന്നു. ഹിന്ദുയിസത്തിന്റെയും ബുദ്ധിസത്തിന്റെയും ആഴത്തില്‍ വേരിറങ്ങിയ ധാരകള്‍, നമ്മുടെ സമൂഹങ്ങള്‍ പങ്കുവെക്കുന്നു. സാമ്പത്തിക വളര്‍ച്ചയും നമ്മുടെ സാംസ്‌കാരികതയും തമ്മിലുള്ള സമതുലനാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ ഇരുകൂട്ടരും വിലകല്‍പ്പിക്കുന്നു.
തുറന്ന മനസ്സ്, ജനാധിപത്യം, നിയമവ്യവസ്ഥയോടുള്ള ആദരവ്, എന്നീ പൊതുമൂല്യങ്ങളാല്‍ ശക്തിപ്പെടുത്തിയതാണ് നമ്മുടെ ബന്ധങ്ങള്‍. ഏകീകൃത സാമ്പത്തിക, നയനന്ത്ര പ്രശ്‌നങ്ങള്‍ നേരിടുക എന്നത് നമ്മുടെ നയന്ത്ര ആഗോള പങ്കാളിത്തത്തിന്റെ പ്രത്യേകതയാണ്. നമ്മുടെ സമൂഹത്തിന്റെ ഗുണത്തിനുവേണ്ടിമാത്രമല്ല, മറിച്ച് മേഖലയ്ക്കും, മുഴുവന്‍ ലോകത്തിനും വേണ്ടി, അടുത്ത പങ്കാളികളെന്ന നിലയില്‍, നമുക്കൊന്നിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഈ മേഖലയില്‍, സംഭാഷണങ്ങളിലെ ധാര്‍മ്മികതയും, നല്ല അയല്‍ബന്ധവും നമ്മുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നു.
ഇന്ന് നാം വെല്ലുവിളികളെയും, അവസരങ്ങളെയും ഒന്നിച്ച് നേരിടാനായി ശേഷികള്‍ സമന്വയിപ്പിക്കണം. ആഗോളസമൂഹത്തോടൊപ്പം, നമുക്ക് കഴിയും, കഴിയണം, ഉയര്‍ന്നുവരുന്ന ഉത്പതിഷ്ണൂഭീഷണികളെയും, തീവ്രവാദത്തെയും, ഭീകരവാദത്തെയും നേരിടാന്‍.
സുഹൃത്തുക്കളെ,
സാമ്പത്തിക സമ്പല്‍സമൃദ്ധിയിലേക്കും, അടിസ്ഥാന വികസനത്തിലേക്കും, ശേഷീവികസനത്തിലേക്കും സാങ്കേതികവിദ്യാ വ്യാപനത്തിലേക്കുമുള്ള യാത്രയില്‍, ജപ്പാന്‍ എക്കാലത്തും ഇന്ത്യയുടെ ശ്രേഷ്ട പങ്കാളിയായിരുന്നു. നമ്മുടെ സഹകരണത്തിന്റെ ശേഷിയും വ്യാപ്തിയും വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നു.
നമ്മുടെ സാമ്പത്തിക ബന്ധങ്ങള്‍ പുഷ്ടിപ്പെട്ടുകൊണ്ടിരിക്കുകയാണ്. വ്യാപാരബന്ധങ്ങളും വളര്‍ന്നുകൊണ്ടിരിക്കുന്നു. കൂടാതെ ജപ്പാനില്‍ നിന്നുള്ള നിക്ഷേപങ്ങളും കൂടിക്കൊണ്ടിരിക്കുന്നു. നമ്മുടെ സുപ്രധാന വികസന സംരംഭങ്ങളില്‍ പങ്കാളിയായിക്കൊണ്ട് ജാപ്പനീസ് കമ്പനികള്‍ക്കും ധാരളം നേട്ടമുണ്ടാക്കേണ്ടതുണ്ട്. ജപ്പാന്റെ നിസ്തുലമായ സാങ്കേതികവിദ്യയുടെയും പുതുമയുടെയും നേതൃത്വനിരയില്‍ നിന്നുകൊണ്ട് നമുക്കും കൂടുതല്‍ നേടിയെടുക്കാനുണ്ട്.
ജപ്പാന്റെ ഉപഘടകങ്ങള്‍ക്കും, ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ഇടയില്‍ വളര്‍ന്നുവരുന്ന സഹകരണം ഒരു സ്വാഗതാര്‍ഹമായ സവിശേഷതയാണ്. നമ്മള്‍ ജപ്പാന് നല്‍കുന്ന പ്രഥമപരിഗണനയുടെ പ്രതിഫലമനാണിത്. നമ്മുടെ ബന്ധങ്ങള്‍ നമ്മുടെ ജനങ്ങള്‍ക്ക് പരസ്പരമുള്ള ആദരവിനാലും സൗഹൃദത്താലും പരിപോഷിക്കപ്പെട്ടതാണ്. കൂടാതെ എക്‌സലന്‍സി ആബെയുടെ ഉറച്ച നേതൃത്വത്താല്‍ നയിക്കപ്പെടുന്നതുമാണ്.
അദ്ദേഹവുമായുള്ള ഇന്നത്തെ എന്റെ കൂടിക്കാഴ്ച അവസാന രണ്ടുവര്‍ഷത്തില്‍ എട്ടാമത്തേതാണ്. ഞങ്ങളുടെ ഉച്ചകോടി കൂടിക്കാഴ്ചയുടെ നിരവധി പരിണതഫലങ്ങള്‍ നാം ആഘോഷിക്കുന്നു. എനിക്കും എന്റെ പ്രതിനിധിസംഘത്തിനും വേണ്ടി ഒരുക്കിയ മികച്ച സജ്ജീകരണങ്ങള്‍ക്കും, ഊഷ്മള സ്വീകരണത്തിനും, പ്രധാനമന്ത്രി ആബെയ്ക്കും അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനും ഞാന്‍ എന്റെ ആത്മാര്‍ത്ഥമായ നന്ദി പ്രകാശിപ്പിക്കുന്നു.
നമ്മുടെ വിധികള്‍ പരസ്പരം ബന്ധിക്കപ്പെട്ടിരുക്കുന്നു എന്നതില്‍ സംശയമില്ല. ജപ്പാന്‍, തീരത്തിന്റെ മടിത്തട്ടലുള്ള ഇന്ത്യാ പസഫിക് കടല്‍ജലം, ഇന്ത്യന്‍ തീരത്തെയും പിളര്‍ക്കുന്ന തിരമാലകള്‍ക്ക് രൂപം കൊടുക്കുന്നു. സമാധാനത്തിനും, സമ്പല്‍സമൃദ്ധിക്കും, വികസനത്തിനുംവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം.
ലേഡീസ് ആന്റ് ജെന്റില്‍മെന്‍,
ഞാന്‍ ഒരു ടോസ്റ്റ് മുന്നോട്ട് വെക്കട്ടെ,
മജസ്റ്റി ജപ്പാന്‍ ചക്രവര്‍ത്തിക്കും ചക്രവര്‍ത്തിനിക്കും നല്ല ആരോഗ്യവും, നന്മയും തുടര്‍ന്നും ഉണ്ടാകുന്നതിന്, പ്രധാനമന്ത്രി ഷിന്‍സോ ആബെ, ജപ്പാനിലെ സുഹൃദ്ജനങ്ങള്‍ എന്നിവരുടെയും ഇന്ന് ഇവിടെ സന്നിഹിതരായ ഓരോരുത്തരുടെയും, പരമമായ വിജയത്തിനുവേണ്ടി,
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഒരിക്കലും തീരാത്ത സൗഹൃദത്തിനുവേണ്ടി,
കാന്‍പായ്,