പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയം നേടിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ടെലിഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
പ്രധാനമന്ത്രിയെ അഭിനന്ദിച്ച ആദ്യ വിദേശനേതാക്കളിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഉൾപ്പെടുന്നു എന്നത് ഇരുനേതാക്കളും തമ്മിലുള്ള ഊഷ്മളതയും വ്യക്തിബന്ധവും പ്രതിഫലിപ്പിക്കുന്നു.
വികസിത് ഭാരത് 2047, സ്മാർട്ട് ബംഗ്ലാദേശ് 2041 എന്നീ കാഴ്ചപ്പാടുകൾ സാക്ഷാത്കരിക്കുന്നതിന്, പുതിയ സാഹചര്യത്തിൽ ചരിത്രപരവും ഏറെ അടുപ്പമുള്ളതുമായ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ തുടർന്നും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും ഉറപ്പുനൽകി.
കഴിഞ്ഞ ദശകത്തിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ജീവിതത്തിൽ കൈവരിച്ച ഗണ്യമായ പുരോഗതിയെക്കുറിച്ചു പറഞ്ഞ നേതാക്കൾ, സാമ്പത്തികം, വികസനപങ്കാളിത്തം, ഊർജസുരക്ഷ, ഡിജിറ്റൽ പങ്കാളിത്തം ഉൾപ്പെടെയുള്ള സമ്പർക്കസൗകര്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഉൾപ്പെടുന്ന എല്ലാ മേഖലകളിലുമുള്ള പരിവർത്തനാത്മക ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിലേക്ക് ഉറ്റുനോക്കുകയും ചെയ്തു.
I thank Prime Minister Sheikh Hasina for her warm wishes. India and Bangladesh share historic relations, which have seen unprecedented growth in the last decade. I look forward to working together to further strengthen our people-centric partnership. @BDMOFA
— Narendra Modi (@narendramodi) June 5, 2024