ഛത്തീസ്ഗഢിലെ 21 വയസ് പ്രായമുള്ള സഞ്ജയ് വര്‍ഗെം ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന് നെഞ്ചുവേദന, കിതപ്പ്, തലചുറ്റല്‍, ചുമ, ഒന്ന് രണ്ട് വര്‍ഷമായി കഠിന ജോലികള്‍ ചെയ്യുമ്പോഴുള്ള ശ്വാസതടസ്സം എന്നിവയുണ്ടായിരുന്നു. വിശദമായ പരിശോധനയില്‍ കണ്ടെത്തിയത് ഇയാളുടെ ഹൃദയത്തില്‍ ഇരട്ട വാല്‍വ് മാറ്റി വയ്ക്കണമെന്നാണ്. വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമായതിനാല്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച ചികിത്സ താങ്ങാനാവുമായിരുന്നില്ല. അതിനാല്‍ അയാളും തന്റെ കുടുംബവും നിരാശരായി തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങി. പക്ഷേ അവിടെ എത്തിയശേഷം ആയുഷ്മാന്‍ ഭാരതിനെ കുറിച്ച് മനസ്സിലാക്കുകയും, അത് സഞ്ജയിക്കും അയാളുടെ കുടുംബത്തിനും ഒരു അനുഗ്രഹമായി മാറുകയും ചെയ്തു. രണ്ട് ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ ഫെബ്രുവരി 18 ന് ആയുഷ്മാന്‍ ഭാരത് വഴി സൗജന്യമായി നടത്തുകയുണ്ടായി. ഇന്ന് അയാള്‍ വേദനയില്‍ നിന്ന് മുക്തി നേടി സന്തോഷപ്രദവും, ആരോഗ്യകരവുമായ ജീവിതം നയിക്കുകയാണ്.
ഒപ്പം ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയുടെ വിജയത്തെ കുറിച്ച് വിശദീകരിക്കാന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച 31 ഗുണഭോക്താക്കളില്‍ ഒരാളുമായിരുന്നു. കൃത്യം ഒരു വര്‍ഷം മുമ്പ്, 2018 - ല്‍ ഉദ്ഘാടനം ചെയ്ത ആയുഷ്മാന്‍ ഭാരത് ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. രാജ്യത്തെ 10.74 കോടിയിലധികം പാവപ്പെട്ടവര്‍ക്ക് ചികിത്സാ സൗകര്യം എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണിത്. കഴിഞ്ഞ ഒരു വര്‍ഷം സഞ്ജയ് വര്‍ഗെത്തെ പോലുള്ള 50,000 ത്തിലേറെ രോഗികള്‍ക്ക് തങ്ങളുടെ സംസ്ഥാനത്തിന് പുറത്ത് മികച്ച ചികിത്സ ലഭിക്കാന്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി വഴിയൊരുക്കി.
ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ പദ്ധതിക്ക് കീഴില്‍ 16,085 ആശുപത്രികള്‍ എംപാനല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 41 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് ചികിത്സ ലഭ്യമാക്കുകയും 10 കോടിയിലധികം ഇ-കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുമുണ്ട്. ആയുഷ്മാന്‍ ഭാരതിന് കീഴില്‍ 20,700 ലേറെ ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്.