നാൽപ്പതുവർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നതെന്ന കാഴ്ചപ്പാടു പങ്കിട്ട ഓസ്ട്രിയൻ ചാൻസലർ കാൾ നെഹമ്മെറിനു നന്ദിപറഞ്ഞ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. “നാൽപ്പതു വർഷത്തിനുശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനത്തെ അടയാളപ്പെടുത്തുന്നതിനാൽ ഈ സന്ദർശനം പ്രത്യേകതയുള്ളതാണ്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നതിനാൽ സുപ്രധാന നാഴികക്കല്ലുകൂടിയാണിത്” - ഓസ്ട്രിയൻ ചാൻസലർ അഭിപ്രായപ്പെട്ടു.
ചരിത്രപരമായ ഈ സന്ദർഭത്തിൽ ബന്ധങ്ങൾക്കു കരുത്തേകുന്നതിനും സഹകരണത്തിന്റെ പുതിയ വഴികൾ ആരായുന്നതിനുമുള്ള ചർച്ചകൾക്കായി കാത്തിരിക്കുന്നതായി ശ്രീ മോദി പ്രതികരിച്ചു.
“നന്ദി, ചാൻസലർ @karlnehammer. ഈ ചരിത്രസന്ദർഭം അടയാളപ്പെടുത്താൻ ഓസ്ട്രിയ സന്ദർശിക്കുന്നതു തീർച്ചയായും അഭിമാനകരമാണ്. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിന്റെ പുതിയ വഴികൾ ആരായുന്നതിനുമുള്ള നമ്മുടെ ചർച്ചകൾക്കായി ഞാൻ കാത്തിരിക്കുന്നു. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയുടെ മൂല്യങ്ങൾ പങ്കിടുന്നതിലാണു നാം കൂടുതൽ അടുപ്പമുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറ നിലകൊള്ളുന്നത്.” - ചാൻസലർ നെഹമ്മെറിന്റെ എക്സ് പോസ്റ്റിനോടു ശ്രീ മോദി പ്രതികരിച്ചു.
Thank you, Chancellor @karlnehammer. It is indeed an honour to visit Austria to mark this historic occasion. I look forward to our discussions on strengthening the bonds between our nations and exploring new avenues of cooperation. The shared values of democracy, freedom and rule… https://t.co/VBT4XA21Ui
— Narendra Modi (@narendramodi) July 7, 2024