പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.pmindia.gov.in ന്റെ അസമീസ്, മണിപ്പൂരി പതിപ്പുകള്‍ ഇന്ന് പ്രകാശനം ചെയ്തു. ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വെബ്‌സൈറ്റ് അസമീസ്, മണിപ്പൂരി ഭാഷകളിലും ലഭ്യമാക്കിയിട്ടുള്ളത്. ഇതോടെ നിലവില്‍ ഇംഗ്ലീഷിനും, ഹിന്ദിയ്ക്കും പുറമേ അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മലയാളം, മണിപ്പൂരി, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ 11 പ്രാദേശിക ഭാഷകളില്‍ കൂടി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ലഭ്യമാണ്.
വിവിധ ഭാഷകളില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ലഭ്യമാകുന്നതിനുള്ള ലിങ്കുകള്‍ താഴെക്കൊടുത്തിരിക്കുന്നു:
അസമീസ്: https://www.pmindia.gov.in/asm/
ബംഗാളി: https://www.pmindia.gov.in/bn/
ഗുജറാത്തി: https://www.pmindia.gov.in/gu/
കന്നഡ : https://www.pmindia.gov.in/kn/
മറാത്തി : https://www.pmindia.gov.in/mr/
മലയാളം: https://www.pmindia.gov.in/ml/
മണിപ്പൂരി: https://www.pmindia.gov.in/mni/
ഒഡിയ : https://www.pmindia.gov.in/ory/
പഞ്ചാബി: https://www.pmindia.gov.in/pa/
തമിഴ് : https://www.pmindia.gov.in/ta/
തെലുങ്ക് : https://www.pmindia.gov.in/te/
ജനങ്ങളോട് ആവരുടെ മാതൃഭാഷയില്‍ത്തന്നെ ആശയവിനിമയം നടത്തുവാനുള്ള പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഔദ്യോഗിക വെബ്‌സൈറ്റ് വിവിധ ഭാഷകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. തങ്ങളുടെ ക്ഷേമത്തെയും വികസനത്തെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ജനങ്ങളും പ്രധാനമന്ത്രിയും തമ്മിലുള്ള ആശയവിനിമയം വര്‍ദ്ധിപ്പിക്കാന്‍ ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.