നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തിന്റെ ഒരു വര്‍ഷം നീളുന്ന ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റില്‍ നേതാജിയുടെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കും.
January 21st, 07:46 pm
മഹാനായ സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തിന്റെ സ്മരണയ്ക്കും ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായും ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍പ്രതിമ സ്ഥാപിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചു. കരിങ്കല്ലില്‍ തീര്‍ത്ത ഈ പ്രതിമ, നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ നേതാജിയുടെ മഹത്തായ സംഭാവനകള്‍ക്കുള്ള ഉചിതമായ ആദരാഞ്ജലിയും രാജ്യത്തിന് അദ്ദേഹത്തോടുള്ള കടപ്പാടിന്റെ പ്രതീകവുമായിരിക്കും. പ്രതിമയുടെ പണി പൂര്‍ത്തിയാകുന്നത് വരെ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അതേ സ്ഥലത്ത് സ്ഥാപിക്കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 23 ന് വൈകുന്നേരം 6 മണിക്ക് ഇന്ത്യാ ഗേറ്റില്‍ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യും.നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബൃഹത്തായ പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി
January 21st, 03:00 pm
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബൃഹത്തായ പ്രതിമ പൂർത്തിയാകുന്നതുവരെ, 2022 ജനുവരി 23-ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യും."സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്" പരിപാടിയുടെ ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 20th, 10:31 am
പരിപാടിയിൽ നമ്മോടൊപ്പം ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ജി, രാജസ്ഥാൻ ഗവർണർ ശ്രീ കൽരാജ് മിശ്ര ജി, രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ ശ്രീ. കിഷൻ റെഡ്ഡി ജി, ഭൂപേന്ദർ യാദവ് ജി, അർജുൻ റാം മേഘ്‌വാൾ ജി, പർഷോത്തം രൂപാല ജി, ശ്രീ കൈലാഷ് ചൗധരി ജി, രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, ബ്രഹ്മാ കുമാരിസിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി രാജയോഗി മൃത്യുഞ്ജയ ജി, രാജയോഗിനി സഹോദരി മോഹിനി, സഹോദരി ചന്ദ്രിക ജി, ബ്രഹ്മാകുമാരിമാരുടെ മറ്റെല്ലാ സഹോദരിമാരേ , മഹതികളേ , മഹാന്മാരെ എല്ലാ യോഗികളേ !"സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്" ദേശീയതല ഉദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തി പ്രധാനമന്ത്രി
January 20th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക് ദേശീയതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്‌മകുമാരി സംഘത്തിന്റെ ഏഴ് പദ്ധതികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. ലോക്സഭ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള, രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര, രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര മന്ത്രിമാരായ ശ്രീ ജി കൃഷ്ണന്‍ റെഡ്ഡി, ശ്രീ ഭൂപേന്ദര്‍ യാദവ്, ശ്രീ അര്‍ജുന്‍ രാം മേഘ്വാല്‍, ശ്രീ പര്‍ഷോത്തം രൂപാല, ശ്രീ കൈലാഷ് ചൗധരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.PM Interacts with Young Artificial Limbs Beneficiaries
April 27th, 06:05 pm
PM Interacts with Young Artificial Limbs Beneficiaries