'മൻ കി ബാത്തിന്' ആളുകൾ കാണിച്ച സ്‌നേഹം അഭൂതപൂർവമാണ്: പ്രധാനമന്ത്രി മോദി
May 28th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌ക്കാരം. നിങ്ങള്‍ക്കെല്ലാവര്‍ക്കും 'മന്‍ കി ബാത്ത്' ലേയ്ക്ക് ഒരിക്കല്‍ക്കൂടി സ്വാഗതം. ഇപ്രാവശ്യത്തെ 'മന്‍ കി ബാത്ത്'ന്റെ ഈ അദ്ധ്യായം രണ്ടാം ശതകത്തിന്റെ പ്രാരംഭമാണ്. കഴിഞ്ഞമാസം നാമെല്ലാവരും ഇതിന്റെ വിശേഷാല്‍ ശതകം ആഘോഷിച്ചു. നിങ്ങളുടെ എല്ലാം പങ്കാളിത്തമാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ ശക്തി. നൂറാം എപ്പിസോഡിന്റെ പ്രക്ഷേപണസമയത്ത് ഒരര്‍ത്ഥത്തില്‍ നമ്മുടെ രാജ്യമാകെ ഒരു ചരടില്‍ കോര്‍ക്കപ്പെട്ടിരുന്നു. നമ്മുടെ ശുചീകരണത്തൊഴിലാളികളായ സഹോദരീസഹോദരന്മാരാകട്ടെ, മറ്റു വിഭിന്നവിഭാഗങ്ങളിലെ ശ്രേഷ്ഠന്മാരാകട്ടെ, മന്‍ കി ബാത്ത് എല്ലാവരേയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 'മന്‍ കി ബാത്ത്'നോട് നിങ്ങളെല്ലാം കാണിച്ച ആത്മബന്ധവും സ്‌നേഹവും അഭൂതപൂര്‍വ്വമാണ്, വികാരഭരിതമാക്കുന്നതാണ്. 'മന്‍ കി ബാത്തി'ന്റെ പ്രക്ഷേപണം നടന്നപ്പോള്‍, ലോകത്തിലെ നാനാരാജ്യങ്ങളിലും, വിഭിന്ന Time Zone ആയിരുന്നു. ചിലയിടങ്ങളില്‍ സായാഹ്നം, ചിലയിടങ്ങളില്‍ രാത്രി വളരെ വൈകിയും 100-ാം അദ്ധ്യായം കേള്‍ക്കാനായി അസംഖ്യം ആളുകള്‍ സമയം കണ്ടെത്തി. ആയിരക്കണക്കിനു മൈല്‍ ദൂരെയുള്ള ന്യൂസിലാന്‍ഡിലെ ഒരു വീഡിയോ ഞാന്‍ കണ്ടു. അതില്‍ 100 വയസ്സായ ഒരമ്മ ആശീര്‍വാദം അര്‍പ്പിക്കുകയായിരുന്നു. 'മന്‍ കി ബാത്തി'നെക്കുറിച്ച് ദേശവിദേശങ്ങളിലെ ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. അനേകമാളുകള്‍ നിര്‍മ്മാണപരമായ വിശകലനവും നടത്തുകയുണ്ടായി. 'മന്‍ കി ബാത്തി'ല്‍ നാടിന്റെയും നാട്ടുകാരുടെയും നേട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടത്തുന്നത് എന്നതിനെ ആളുകള്‍ അഭിനന്ദിച്ചു. ഈ അഭിനന്ദനത്തിനും ആശീര്‍വാദങ്ങൾക്കും എല്ലാം ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങളെ ആദരപൂര്‍വ്വം നന്ദി അറിയിക്കുന്നു.യുവസംഗമത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് രജിസ്റ്റർ ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുവജനങ്ങളോട് അഭ്യർത്ഥിച്ചു.
April 07th, 11:15 am
ഒന്നാം ഘട്ടത്തിൽ നടന്ന വിവിധ യുവസംഗമ വിനിമയങ്ങളുടെ അതിശയകരമായ ചിത്രങ്ങളും വീഡിയോകളും ഞാൻ കാണുന്നുണ്ട്, അവ 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത'ത്തിന്റെ ചേതനയെ ആഴത്തിലാക്കാനുള്ള മികച്ച മാർഗങ്ങളായിരുന്നു. ഇപ്പോൾ, രണ്ടാം ഘട്ടത്തിനായി രജിസ്റ്റർ ചെയ്യാൻ ഞാൻ യുവജനങ്ങളോട് അഭ്യർത്ഥിക്കുന്നു.