ന്യൂഡല്‍ഹിയിലെ ഭാരത് ടെക്സ് 2024-ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 26th, 11:10 am
എന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകരായ പിയൂഷ് ഗോയല്‍ ജി, ദര്‍ശന ജര്‍ദോഷ് ജി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, മുതിര്‍ന്ന നയതന്ത്രജ്ഞര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ഉദ്യോഗസ്ഥര്‍, ഫാഷന്‍, ടെക്സ്റ്റൈല്‍ ലോകത്തെ എല്ലാ സഹകാരികള്‍, യുവസംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, നമ്മുടെ നെയ്ത്തുകാരേ കരകൗശല വിദഗ്ധരേ, സ്ത്രീകളേ മാന്യവ്യക്തിത്വങ്ങളേ! ഭാരത് മണ്ഡപത്തിലെ ഭാരത് ടെക്സില്‍ പങ്കെടുത്തതിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍! ഇന്നത്തെ പരിപാടി അതില്‍ തന്നെ വളരെ പ്രത്യേകതയുള്ളതാണ്. ഭാരതത്തിന്റെ ഏറ്റവും വലിയ രണ്ട് പ്രദര്‍ശന കേന്ദ്രങ്ങളായ ഭാരത് മണ്ഡപം, യശോഭൂമി എന്നിവിടങ്ങളില്‍ ഇത് ഒരേസമയം നടക്കുന്നതിനാല്‍ ഇത് സവിശേഷമാണ്. ഇന്ന്, 3,000-ലധികം പ്രദര്‍ശകര്‍... 100 രാജ്യങ്ങളില്‍ നിന്നുള്ള 3,000-ത്തോളം വാങ്ങുന്നവര്‍... 40,000-ത്തിലധികം വ്യാപാര സന്ദര്‍ശകര്‍... ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. ടെക്സ്റ്റൈല്‍ ഇക്കോസിസ്റ്റത്തിലെ എല്ലാ പങ്കാളികള്‍ക്കും മുഴുവന്‍ മൂല്യ ശൃംഖലയ്ക്കും ഒത്തുചേരാനുള്ള ഒരു വേദിയാണ് ഈ പരിപാടി നല്‍കുന്നത്.പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ ഭാരത് ടെക്സ് 2024 ഉദ്ഘാടനം ചെയ്തു
February 26th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ രാജ്യത്ത് സംഘടിപ്പിക്കുന്ന എക്കാലത്തെയും വലിയ ആഗോള ടെക്സ്റ്റൈല്‍ ഇവന്റുകളിലൊന്നായ ഭാരത് ടെക്സ് 2024 ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച എക്സിബിഷന്‍ പ്രധാനമന്ത്രി നടന്നു കണ്ടു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് എക്സിബിഷന്‍ സെന്ററുകളായ ഭാരത് മണ്ഡപത്തിലും യശോ ഭൂമിയിലുമായി പരിപാടി നടക്കുന്നതിനാല്‍ ഇന്നത്തെ അവസരം സവിശേഷമാണെന്ന് ഭാരത് ടെക്സ് 2024-ലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ഏകദേശം 100 രാജ്യങ്ങളില്‍ നിന്നുള്ള 3000-ലധികം പ്രദര്‍ശകരുടെയും വ്യാപാരികളുടെയും 40,000 സന്ദര്‍ശകരുടെയും കൂട്ടായ്മയെ അദ്ദേഹം അംഗീകരിച്ചു, അവര്‍ക്കെല്ലാം ഭാരത് ടെക്സ് ഒരു വേദിയൊരുക്കുന്നു എന്ന് അദ്ദേഹം അടിവരയിട്ടു.Armed forces have taken India’s pride to new heights: PM Modi in Lepcha
November 12th, 03:00 pm
PM Modi addressed brave jawans at Lepcha, Himachal Pradesh on the occasion of Diwali. Addressing the jawans he said, Country is grateful and indebted to you for this. That is why one ‘Diya’ is lit for your safety in every household”, he said. “The place where jawans are posted is not less than any temple for me. Wherever you are, my festival is there. This is going on for perhaps 30-35 years”, he added.ഹിമാചല്‍ പ്രദേശിലെ ലെപ്ചയില്‍ ധീരരായ ജവാന്‍മാര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു
November 12th, 02:31 pm
രാജ്യത്തെ ഓരോ പൗരന്റെയും ജ്ഞാനോദയത്തിന്റെ നിമിഷമാണ് ദീപാവലി. ഇപ്പോള്‍ രാജ്യത്തെ ആദ്യത്തെ ഗ്രാമമായി കണക്കാക്കപ്പെടുന്ന രാജ്യത്തിന്റെ അവസാന ഗ്രാമത്തിലെ ജവാന്‍മാര്‍ക്കൊപ്പം ചേർന്ന് അദ്ദേഹം ദീപാവലി ആശംസകൾ നേർന്നു.ന്യൂഡല്‍ഹിയില്‍ 9-ാമത് ജി20 പാര്‍ലമെന്ററി സ്പീക്കര്‍മാരുടെ ഉച്ചകോടി ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രിയുടെ പ്രസംഗം
October 13th, 11:22 am
140 കോടി ഇന്ത്യക്കാർക്ക് വേണ്ടി, ജി-20 പാർലമെന്ററി സ്പീക്കർമാരുടെ ഉച്ചകോടിയിൽ ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഈ ഉച്ചകോടി, ഒരു തരത്തിൽ, ലോകമെമ്പാടുമുള്ള വിവിധ പാർലമെന്ററി സമ്പ്രദായങ്ങളുടെ ഒരു 'മഹാകുംഭ്' അല്ലെങ്കിൽ ഒരു മഹാ സമ്മേളനമാണ്. നിങ്ങളെപ്പോലുള്ള എല്ലാ പ്രതിനിധികളും വിവിധ പാർലമെന്റുകളുടെ പ്രവർത്തന ശൈലിയിൽ പരിചയസമ്പന്നരാണ്. അത്തരം സമ്പന്നമായ ജനാധിപത്യ അനുഭവങ്ങളുള്ള നിങ്ങളുടെ ഭാരത സന്ദർശനം ഞങ്ങൾക്കെല്ലാം വലിയ സന്തോഷം നൽകുന്നു.ഒമ്പതാമത് ജി20 പാര്‍ലമെന്ററി സ്പീക്കര്‍മാരുടെ സമ്മേളനം (പി20) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 13th, 11:06 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒമ്പതാമത് ജി 20 പാര്‍ലമെന്ററി സ്പീക്കര്‍മാരുടെ ഉച്ചകോടി (പി 20) ന്യൂഡല്‍ഹിയിലെ യശോഭൂമിയില്‍ ഉദ്ഘാടനം ചെയ്തു. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരേ ഭാവി’ എന്ന പ്രമേയത്തില്‍ ഇന്ത്യയുടെ ജി 20 അധ്യക്ഷതയുടെ വിശാലമായ ചട്ടക്കൂടിൻകീഴിൽ ഇന്ത്യന്‍ പാര്‍ലമെന്റാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.പ്രധാനമന്ത്രി ഒമ്പതാമത് ജി20 പാർലമെന്ററി സ്പീക്കേഴ്‌സ് ഉച്ചകോടി (പി20) ഒക്‌ടോബർ 13-ന് ഉദ്ഘാടനം ചെയ്യും
October 12th, 11:23 am
9-ാമത് ജി20 പാർലമെന്ററി സ്പീക്കേഴ്‌സ് ഉച്ചകോടി (പി20) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ യശോഭൂമിയിൽ 2023 ഒക്‌ടോബർ 13-ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ വിശാലമായ ചട്ടക്കൂടിന് കീഴിൽ ഇന്ത്യൻ പാർലമെന്റാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.ജി20 യൂണിവേഴ്സിറ്റി കണക്റ്റ് ഫിനാലെയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 26th, 04:12 pm
രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, പ്രൊഫസര്‍മാര്‍, വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, എന്റെ യുവ സുഹൃത്തുക്കള്‍! ഇന്ന്, ഭാരത് മണ്ഡപത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മളുമായി ഓണ്‍ലൈനില്‍ ബന്ധപ്പെട്ടിരിക്കുന്നു. 'ജി-20 യൂണിവേഴ്സിറ്റി കണക്റ്റ്' എന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുകയും എല്ലാ യുവാക്കളെയും അഭിനന്ദിക്കുകയും ചെയ്യുന്നു.പ്രധാനമന്ത്രി ജി 20 യൂണിവേഴ്സിറ്റി കണക്റ്റ് ഫിനാലെ അഭിസംബോധന ചെയ്തു
September 26th, 04:11 pm
ജി20 യൂണിവേഴ്സിറ്റി കണക്റ്റ് ഫിനാലെയെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ഇന്ത്യയിലെ യുവജനങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ജി20 അധ്യക്ഷ കാലത്തേക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്നതിനും വ്യത്യസ്ത ജി20 സമ്മേളനങ്ങളില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ജി20 യൂണിവേഴ്സിറ്റി കണക്റ്റ് സംരംഭം ആരംഭിച്ചത്. ജി 20യില്‍ ഭാരതത്തിന്റെ അധ്യക്ഷതയുടെ മഹത്തായ വിജയം: കാഴ്ചപ്പാടുള്ള നേതൃത്വം, ഉള്‍ക്കൊള്ളുന്ന സമീപനം; ഇന്ത്യയുടെ ജി20 അധ്യക്ഷത: വസുധൈവ കുടുംബകം; ജി20 യൂണിവേഴ്സിറ്റി കണക്റ്റ് പരിപാടിയുടെ സംഗ്രഹം; ജി20യില്‍ ഇന്ത്യയുടെ സംസ്‌കാരം പ്രദര്‍ശിപ്പിച്ചു എന്നീ 4 പ്രസിദ്ധീകരണങ്ങളും പ്രധാനമന്ത്രി ഈ അവസരത്തില്‍ പ്രകാശനം ചെയ്തു. രണ്ടാഴ്ച മുമ്പ് ജി 20 ഉച്ചകോടിക്കിടെ ഭാരത് മണ്ഡപത്തിലെ തിരക്കും തിരക്കും അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇങ്ങനെയൊക്കെ പൂര്‍ണമായും സംഭവിക്കുന്ന സ്ഥലമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. അതേ വേദി ഇന്ന് ഇന്ത്യയുടെ ഭാവിക്ക് സാക്ഷ്യം വഹിക്കുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ജി 20 പോലൊരു പരിപാടിയുടെ സംഘാടന നിലവാരം ഇന്ത്യ ഉയര്‍ത്തി. അതില്‍ ലോകം അങ്ങേയറ്റം ആശ്ചര്യപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇത്തരമൊരു പരിപാടിയുമായി സഹകരിച്ചത് ഇന്ത്യയിലെ വാഗ്ദാനമായ യുവജനങ്ങളായതിനാല്‍ താന്‍ ഒട്ടും ആശ്ചര്യപ്പെടുന്നില്ലെന്നും ഊന്നിപ്പറഞ്ഞു. യുവജനങ്ങള്‍ സ്വയം സഹകരിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ വിജയിക്കും. ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ രാജ്യത്തിന്റെ യുവത്വത്തിന്റെ ഊര്‍ജമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
September 18th, 11:52 am
നമ്മുടെ രാജ്യത്തിന്റെ 75 വർഷത്തെ പാർലമെന്ററി യാത്രയും പുതിയ സഭയിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള പ്രചോദനാത്മക നിമിഷങ്ങളും ഒരിക്കൽ കൂടി ഓർക്കാനുള്ള ഈ അവസരത്തിന്റെ പശ്ചാത്തലത്തിൽ, ഈ ചരിത്ര മന്ദിരത്തോട് നാം വിട പറയുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ്, ഈ സഭയെ ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ എന്ന് വിളിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ഇത് പാർലമെന്റ് ഹൗസ് എന്നറിയപ്പെട്ടു. ഈ കെട്ടിടം പണിയാൻ തീരുമാനിച്ചത് വിദേശ പാർലമെന്റംഗങ്ങളാണെന്നത് ശരിയാണ്, എന്നാൽ ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ എന്റെ നാട്ടുകാരുടെ വിയർപ്പ് ഒഴുകിയെന്നതും , എന്റെ നാട്ടുകാരുടെ കഠിനാധ്വാനം ഉണ്ടായിരുന്നുവെന്നും അതിലേക്ക്, എന്റെ രാജ്യത്തെ ജനങ്ങൾ പണവും സംഭാവന ചെയ്തുവെന്ന വസ്തുത നമുക്ക് ഒരിക്കലും മറക്കാനാവില്ല. ഒപ്പം അഭിമാനത്തോടെ അത് പറയാനും.പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ പ്രധാനമന്ത്രി ലോക്സഭയിൽ അഭിസംബോധന ചെയ്തു
September 18th, 11:10 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു. 2023 സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക സമ്മേളനം നടക്കുന്നത്.പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കുന്നതിനുമുമ്പ് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
September 18th, 10:15 am
ചാന്ദ്രദൗത്യത്തിന്റെ വിജയത്തോടെ ചന്ദ്രയാൻ-3 നമ്മുടെ ത്രിവർണ പതാകയെ കൂടുതൽ ഉയരങ്ങളിലെത്തിച്ചിരിക്കുകയാണ്. ശിവശക്തി പോയിന്റ് പുത്തൻ പ്രചോദനത്തിന്റെ കേന്ദ്രമായി മാറി. തിരംഗ പോയിന്റ് നമ്മിൽ അഭിമാനം നിറയ്ക്കുന്നു. അത്തരം നേട്ടങ്ങൾ ലോകത്തു സംഭവിക്കുമ്പോൾ, അവ ആധുനികത, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുമായി ചേർന്നു കാണപ്പെടുന്നു. ഈ കഴിവു ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കപ്പെടുമ്പോൾ, അതു നിരവധി സാധ്യതകളും അവസരങ്ങളും ഇന്ത്യയുടെ പടിവാതിൽക്കൽ എത്തിക്കുന്നു. 60-ലധികം വേദികളിൽ ലോകരാഷ്ട്രത്തലവന്മാരെ സ്വാഗതംചെയ്ത്, വിവിധ ചർച്ചാസെഷനുകൾ സംഘടിപ്പിച്ച്, ജി20 നേടിയ അഭൂതപൂർവമായ വിജയം, ഫെഡറൽ ഘടനയുടെ ജീവസുറ്റ അനുഭവമായി മാറി. ജി20 നമ്മുടെ വൈവിധ്യത്തിന്റെയും സവിശേഷതയുടെയും ആഘോഷമായി മാറി. ജി20യിൽ ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറിയതിൽ ഇന്ത്യക്ക് എല്ലായ്പോഴും അഭിമാനിക്കാനാകും. ആഫ്രിക്കൻ യൂണിയന്റെ സ്ഥിരാംഗത്വവും ഏകകണ്ഠമായ ജി20 പ്രഖ്യാപനവും പോലുള്ള സംഭവവികാസങ്ങൾ ഇന്ത്യയുടെ ശോഭനമായ ഭാവിയെ സൂചിപ്പിക്കുന്നു.യശോഭൂമി രാഷ്ട്രത്തിനു സമര്‍പ്പിച്ചും പിഎം വിശ്വകര്‍മ പദ്ധതിയുടെ ഉദ്ഘാടനത്തിലും പ്രധാനമന്ത്രിയുടെ പ്രസംഗം
September 17th, 06:08 pm
കേന്ദ്രമന്ത്രിസഭയിലെ എന്റെ മുഴുവന്‍ സഹപ്രവര്‍ത്തകര്‍, രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെ ഈ മഹത്തായ കെട്ടിടത്തില്‍ ഒത്തുകൂടിയ പ്രിയ സഹോദരീസഹോദരന്മാരേ, 70-ലധികം നഗരങ്ങളില്‍ നിന്ന് ഈ പരിപാടിയില്‍ പങ്കു ചേര്‍ന്ന എന്റെ സഹ പൗരന്മാര്‍, മറ്റ് വിശിഷ്ടാതിഥികള്‍, എന്റെ കുടുംബാംഗങ്ങളേ!വിമാനത്താവള മെട്രോ അതിവേഗ പാത സ്റ്റേഷൻ ദ്വാരക സെക്ടർ 21 മുതൽ ‘യശോഭൂമി ദ്വാരക സെക്ടർ 25’ വരെ വിപുലീകരിക്കുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു
September 17th, 05:01 pm
ദ്വാരക സെക്ടർ 21ൽനിന്നു പുതിയ മെട്രോ സ്റ്റേഷനായ ‘യശോഭൂമി ദ്വാരക സെക്ടർ 25’ വരെ ഡൽഹി വിമാനത്താവള മെട്രോ അതിവേഗ പാത വിപുലീകരിക്കുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു നിർവഹിച്ചു. പുതിയ മെട്രോ സ്റ്റേഷനിൽ മൂന്നു സബ്‌വേകളുണ്ടാകും. 735 മീറ്റർ നീളമുള്ള സബ്‌വേ സ്റ്റേഷനെ പ്രദർശനഹാളുകൾ, കൺവെൻഷൻ സെന്റർ, സെൻട്രൽ അരീന എന്നിവയുമായി ബന്ധിപ്പിക്കുന്നു; രണ്ടാമത്തേത് ദ്വാരക എക്‌സ്‌പ്രസ് വേയ്ക്കു കുറുകെയുള്ള പ്രവേശന/ബഹിർഗമന ഭാഗത്തെ ബന്ധിപ്പിക്കുന്നു; മൂന്നാമത്തേതു മെട്രോ സ്റ്റേഷനെ ‘യശോഭൂമി’യുടെ ഭാവി പ്രദർശനഹാളുകളുടെ സ്വീകരണയിടവുമായി ബന്ധിപ്പിക്കുന്നു.ഇന്ത്യയുടെ അന്താരാഷ്ട്ര സമ്മേളന - പ്രദർശന കേന്ദ്രമായ ‘യശോഭൂമി’യുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാജ്യത്തിന് സമർപ്പിച്ചു
September 17th, 12:15 pm
ഇന്ത്യയുടെ അന്താരാഷ്ട്ര സമ്മേളന പ്രദർശന കേന്ദ്രമായ - ‘യശോഭൂമി’യുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ദ്വാരകയിൽ നടന്ന ചടങ്ങിൽ രാജ്യത്തിന് സമർപ്പിച്ചു. അതിമനോഹരമായ കൺവെൻഷൻ സെന്ററും ഒന്നിലധികം എക്‌സിബിഷൻ ഹാളുകളും മറ്റ് സൗകര്യങ്ങളും 'യശോഭൂമി'യിൽ ഉണ്ട്. വിശ്വകർമ ജയന്തി ദിനത്തിൽ പരമ്പരാഗത കൈത്തൊഴിലാളികൾക്കും കരകൗശല തൊഴിലാളികൾക്കുമായി അദ്ദേഹം ‘പിഎം വിശ്വകർമ പദ്ധതി’യ്ക്ക് തുടക്കം കുറിച്ചു. പിഎം വിശ്വകർമ ലോഗോ, ടാഗ്‌ലൈൻ, പോർട്ടൽ എന്നിവയുടെ പ്രകാശനവും പ്രധാനമന്ത്രി നിർവഹിച്ചു. പ്രത്യേക സ്റ്റാമ്പ് ഷീറ്റ്, ടൂൾ കിറ്റ് ഇ-ബുക്ക്‌ലെറ്റ്, വീഡിയോ എന്നിവയും ചടങ്ങിൽ അദ്ദേഹം പ്രകാശനം ചെയ്തു. 18 ഗുണഭോക്താക്കൾക്ക് വിശ്വകർമ സർട്ടിഫിക്കറ്റ് പ്രധാനമന്ത്രി വിതരണം ചെയ്തു.പ്രധാനമന്ത്രി ന്യൂഡൽഹിയിലെ ദ്വാരകയിൽ ‘യശോഭൂമി’ എന്നു പേരിട്ട ഇന്ത്യ അന്താരാഷ്ട്ര സമ്മേളന-പ്രദർശന കേന്ദ്രത്തിന്റെ ഒന്നാംഘട്ടം സെപ്റ്റംബർ 17ന് രാഷ്ട്രത്തിനു സമർപ്പിക്കും
September 15th, 04:37 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദ്വാരകയിൽ 2023 സെപ്റ്റംബർ 17ന് ന്യൂഡൽഹിയിലെ ദ്വാരകയിൽ ‘യശോഭൂമി’ എന്നു പേരിട്ട ഇന്ത്യ അന്താരാഷ്ട്ര സമ്മേളന – പ്രദർശന കേന്ദ്രത്തിന്റെ (ഐഐസിസി) ഒന്നാം ഘട്ടം നാടിനു സമർപ്പിക്കും. ഡൽഹി വിമാനത്താവള മെട്രോ അതിവേഗപാത, ദ്വാരക സെക്ടർ 21 മുതൽ ദ്വാരക സെക്ടർ 25ലെ പുതിയ മെട്രോ സ്റ്റേഷൻ വരെ, ദീർഘിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും