കർണാടകയിലെ യാദ്ഗിർ ജില്ലയിലെ കൊടേക്കലിൽ ശിലാസ്ഥാപന ചടങ്ങിലും വികസന പദ്ധതികളുടെ സമർപ്പണത്തിലും പ്രധാനമന്ത്രിയുടെ പ്രസംഗം

January 19th, 12:11 pm

കർണാടക ഗവർണർ ശ്രീ തവർ ചന്ദ് ഗെലോട്ട് ജി, മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മായി ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ ഭഗവന്ത് ഖുബാജി, കർണാടക ഗവൺമെന്റിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വൻതോതിൽ എത്തിയ എന്റെ പ്രിയ സഹോദരീസഹോദരന്മാർ. ഞങ്ങളെ അനുഗ്രഹിക്കാൻ!

കർണാടകത്തിലെ കൊടേക്കലിൽ പ്രധാനമന്ത്രി വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്തു

January 19th, 12:10 pm

കർണാടകത്തിലെ യാദ്‌ഗിറിലെ കൊടേക്കലിൽ ജലസേചനം, കുടിവെള്ളം, ദേശീയപാത വികസനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു നിർവഹിച്ചു. ജൽ ജീവൻ ദൗത്യത്തിനു കീഴിലുള്ള യാദ്ഗിർ ബഹുഗ്രാമ കുടിവെള്ള വിതരണ പദ്ധതി, സൂറത്ത്-ചെന്നൈ അതിവേഗപാത എൻഎച്ച്-150 സിയുടെ 65.5 കിലോമീറ്റർ ഭാഗം (ബഡദാൾ മുതൽ മാരഡഗി എസ് അന്ദോള വരെ) എന്നിവയുടെ തറക്കല്ല‌ിടലും നാരായണപൂർ ലെഫ്റ്റ് ബാങ്ക് കനാൽ വിപുലീകരണ-നവീകരണ ആധുനികവൽക്കരണ പദ്ധതി (എൻഎൽബിസി - ഇആർഎം) ഉദ്ഘാടനവും ഇതിൽ ഉൾപ്പെടുന്നു.