അസമിലെ ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 19th, 08:42 pm

അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ്മ; എന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകന്‍, ശ്രീ അനുരാഗ് താക്കൂര്‍ ജി; അസം സര്‍ക്കാരിലെ മന്ത്രിമാര്‍, വിശിഷ്ടാതിഥികള്‍, രാജ്യത്തുടനീളമുള്ള പ്രതിഭാധനരായ യുവ കായികതാരങ്ങളേ!

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ഖേലോ ഇന്ത്യ സർവകലാശാല കായികമേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 19th, 06:53 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വടക്കുകിഴക്കൻ മേഖലയിലെ ഏഴ് സംസ്ഥാനങ്ങളിലായി നടക്കുന്ന ഖേലോ ഇന്ത്യ സർവകലാശാല കായികമേളയെ വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഖേലോ ഇന്ത്യ സർവകലാശാല കായികമേളയുടെ ചിഹ്നത്തെക്കുറിച്ച്, അതായത്, ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അഷ്ടലക്ഷ്മിയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അഷ്ടലക്ഷ്മി എന്ന് പലപ്പോഴും വിളിക്കുന്ന പ്രധാനമന്ത്രി, “ഈ കായികമേളയിൽ ചിത്രശലഭത്തെ ഭാഗ്യചിഹ്നമാക്കുന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അഭിലാഷങ്ങൾക്ക് എങ്ങനെ പുതിയ ചിറകുകൾ ലഭിക്കുന്നുവെന്നു പ്രതീകപ്പെടുത്തുന്നു”വെന്നു പറഞ്ഞു.

ഗോവയില്‍ നടക്കുന്ന 37-ാമത് ദേശീയ ഗെയിംസില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

October 26th, 10:59 pm

ബഹുമാനപ്പെട്ട ഗോവ ഗവര്‍ണര്‍ ശ്രീ പി.എസ്. ശ്രീധരന്‍ പിള്ള ജി, ജനപ്രിയനും ഊര്‍ജ്ജസ്വലനുമായ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജി, കായിക മന്ത്രി അനുരാഗ് താക്കൂര്‍, കേന്ദ്രമന്ത്രിസഭയിലെ എന്റെ മറ്റ് സഹപ്രവര്‍ത്തകര്‍, വേദിയില്‍ സന്നിഹിതരായിരിക്കുന്ന പ്രതിനിധികള്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്, പി.ടി. ഉഷാ ജി, കായികമേളയില്‍ പങ്കെടുക്കുന്ന മുഴുവനാളുകള്‍, അവര്‍ക്കു പിന്തുണ നല്‍കുന്ന ജീവനക്കാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, രാജ്യത്തിന്റെ എല്ലാ മുക്കുമൂലകളില്‍ നിന്നുള്ള യുവസുഹൃത്തുക്കള്‍, ഇന്ത്യയുടെ കായികോല്‍സവത്തിന്റെ മഹത്തായ യാത്ര ഇപ്പോള്‍ ഗോവയില്‍ എത്തിയിരിക്കുന്നു. എങ്ങും നിറങ്ങളും തരംഗങ്ങളും ആവേശവും. ഗോവയുടെ അന്തരീക്ഷത്തില്‍ പ്രത്യേകമായ ചിലത് ഇപ്പോഴുണ്ട്. 37-ാമത് ദേശീയ ഗെയിംസിന് എല്ലാവര്‍ക്കും ആശംസകള്‍, അഭിനന്ദനങ്ങള്‍

37-ാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി ഗോവയില്‍ ഉദ്ഘാടനം ചെയ്തു

October 26th, 05:48 pm

ഗോവയിലെ മര്‍ഗോവിലുള്ള പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ 37-ാമത് ദേശീയ ഗെയിംസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഒക്‌ടോബര്‍ 26 മുതല്‍ നവംബര്‍ 9 വരെ നടക്കുന്ന ഗെയിംസ്, 28 വേദികളിലായി 43 കായിക ഇനങ്ങളില്‍ രാജ്യത്തുടനീളമുള്ള പതിനായിരത്തിലധികം കായികതാരങ്ങളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കും.

വാരണാസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 23rd, 02:11 pm

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, വേദിയിലുള്ള യുപി മന്ത്രിമാരെ, പ്രതിനിധികളെ, കായിക ലോകത്തെ വിശിഷ്ടാതിഥികളെ, കാശിയില്‍ നിന്നുള്ള എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ!

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

September 23rd, 02:10 pm

വാരാണസിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. വരാണസിയിലെ രാജതലബിലെ ഗഞ്ചാരിയില്‍ 30 ഏക്കറിലധികം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ആധുനിക അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം 450 കോടി രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ആഗസ്ത് 27 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

August 27th, 11:30 am

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ. 'മന്‍ കി ബാത്തി'ന്റെ ഓഗസ്റ്റ് മാസത്തെ അധ്യായത്തില്‍ ഒരിക്കല്‍കൂടി നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. എപ്പോഴെങ്കിലും ശ്രാവണ മാസത്തില്‍ 'മന്‍ കി ബാത്ത്' എന്ന പരിപാടി രണ്ടുതവണ നടന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല. എന്നാല്‍, ഇത്തവണ അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. സാവന്‍ എന്നാല്‍ മഹാശിവന്റെ മാസമാണ്, ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും മാസം. ചന്ദ്രയാന്റെ വിജയം ആഘോഷത്തിന്റെ അന്തരീക്ഷത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. ചന്ദ്രയാന്‍ ചന്ദ്രനില്‍ എത്തിയിട്ട് മൂന്ന് ദിവസത്തിലധികം ആകുന്നു. ഈ വിജയം വളരെ വലുതാണ്, അതിനെക്കുറിച്ച് എത്ര ചര്‍ച്ച ചെയ്താലും മതിയാവില്ല. ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍, എന്റെ ഒരു പഴയ കവിതയിലെ ചില വരികള്‍ ഞാന്‍ ഓര്‍ക്കുന്നു.

ചൈനയിൽ നടന്ന 31-ാമത് ലോക യൂണിവേഴ്‌സിറ്റി ഗെയിംസിലെ ഇന്ത്യൻ അത്‌ലറ്റുകളുടെ പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 08th, 08:37 pm

11 സ്വർണവും 5 വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ 26 മെഡലുകളുടെ റെക്കോർഡ് നേട്ടം കൈവരിച്ച 31-ാമത് ലോക യൂണിവേഴ്‌സിറ്റി ഗെയിംസിലെ ഇന്ത്യൻ അത്‌ലറ്റുകളുടെ പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 1959-ൽ ആരംഭിച്ച ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിതെന്ന് പ്രധാനമന്ത്രി . ഈ വിജയത്തിന് കായികതാരങ്ങളെയും അവരുടെ കുടുംബങ്ങളെയും പരിശീലകരെചൂണ്ടിക്കാട്ടി യും അഭിനന്ദിച്ചു.