പ്രധാനമന്ത്രി ജനുവരി 3നു ഡൽഹിയിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും
January 02nd, 10:18 am
‘ഏവർക്കും പാർപ്പിടം’ എന്ന പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ചേരി പുനരധിവാസ പദ്ധതിക്കു കീഴിലുള്ള ഝുഗ്ഗി ഝോപ്രി (ജെജെ) ക്ലസ്റ്റർ നിവാസികൾക്കായി ഡൽഹിയിലെ അശോക് വിഹാറിലെ സ്വാഭിമാൻ അപ്പാർട്ട്‌മെന്റിൽ പുതുതായി നിർമിച്ച ഫ്ലാറ്റുകൾ 2025 ജനുവരി മൂന്നിന് ഉച്ചയ്ക്ക് 12.10ന് സന്ദർശിക്കും. അതിനുശേഷം ഉച്ചയ്ക്ക് 12.45നു ഡൽഹിയിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.