ലോക സുസ്ഥിര വികസന ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തും

February 15th, 11:32 am

ദി എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ടിഇആര്‍ഐ) ലോക സുസ്ഥിരവികസന ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തും. 2022 ഫെബ്രുവരി 16ന് (നാളെ) വൈകിട്ട് ആറ് മണിക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നത്.

ലോക സുസ്ഥിര വികസന ഉച്ചകോടി പ്രധാനമന്ത്രി ഫെബ്രുവരി 10 ന് ഉദ്ഘാടനം ചെയ്യും

February 08th, 05:51 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക സുസ്ഥിര വികസന ഉച്ചകോടി ഈ മാസം 10 ന് (2021 ഫെബ്രുവരി 10) വൈകുന്നേരം 6: 30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും. ‘നമ്മുടെ പൊതു ഭാവി പുനർനിർവചിക്കുക: എല്ലാവർക്കും സുരക്ഷിതവും ഭദ്രവുമായ അന്തരീക്ഷം’ എന്നതാണ് ഉച്ചകോടിയുടെ വിഷയം. ഗയാനയിലെ പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി, പപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ, മാലദ്വീപ് പീപ്പിൾസ് മജ്സില്സ് സ്പീക്കർ ശ്രീ മുഹമ്മദ് നഷീദ്, ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ മുഹമ്മദ്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരിക്കും.

ലോക സുസ്ഥിര വികസന ഉച്ചകോടി(ഡബ്ല്യു.എസ്.ഡി.എസ്. 2018) ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 16th, 11:30 am

ലോക സുസ്ഥിര വികസന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. വിദേശത്തുനിന്ന് എത്തിയവരെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു. ഡെല്‍ഹിയിലേക്കു സ്വാഗതം.

ലോക സുസ്ഥിര വികസന ഉച്ചകോടി 2018 നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

February 15th, 03:04 pm

ലോക സുസ്ഥിരവികസന ഉച്ചകോടിയുടെ 2018ലെ സമ്മേളനം (ഡബ്ല്യൂ. എസ്.ഡി.എസ് 2018) നാളെ (2018 ഫെബ്രുവരി 16) ന്യൂ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഊര്‍ജ്ജ വിഭവ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എനര്‍ജി ആന്റ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്-ടി.ഇ.ആര്‍.ഐ) ഫ്‌ളാഗ്ഷിപ്പ് ഫോറമാണ് ഡബ്ല്യൂ. എസ്.ഡി.എസ്. സുസ്ഥിരവികസനം, ഊര്‍ജ്ജം, പരിസ്ഥിതി എന്നീ മേഖലയിലുള്ള ലോകനേതാക്കളെയും ചിന്തകരെയും ഒരു പൊതു വേദിയില്‍ കൊണ്ടുവരാനാണ് സമ്മേളനം ശ്രമിക്കുന്നത്.