2ജി എഥനോൾ പ്ലാന്റ് പ്രധാനമന്ത്രി പാനിപ്പത്തിൽ ഓഗസ്റ്റ് 10-ന് രാജ്യത്തിന് സമർപ്പിക്കും

August 08th, 05:58 pm

ലോക ജൈവ ഇന്ധന ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ പാനിപ്പത്തിൽ രണ്ടാം തലമുറ (2ജി ) എഥനോൾ പ്ലാന്റ് 2022 ഓഗസ്റ്റ് 10 ന് വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിലൂടെ രാജ്യത്തിന് സമർപ്പിക്കും.

വീട്, വൈദ്യുതി, ശുചിമുറികള്‍, ഗ്യാസ്, റോഡുകള്‍, ആശുപത്രികള്‍, സ്‌കൂള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സ്ത്രീകളെയും പാവപ്പെട്ട സ്ത്രീകളെയും ബാധിച്ചു: പ്രധാനമന്ത്രി

August 10th, 10:43 pm

ചോര്‍ച്ചയുള്ള മേല്‍ക്കൂര, വൈദ്യുതിയുടെ അഭാവം, കുടുംബത്തിലെ അസുഖം, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇരുട്ട് വീഴാന്‍ കാത്തിരിക്കേണ്ടി വരുന്നത്, സ്‌കൂളുകളില്‍ ശുചിമുറി ഇല്ലാത്തത് തുടങ്ങിയതെല്ലാം നമ്മുടെ അമ്മമാരെയും പെണ്‍മക്കളെയും നേരിട്ട് ബാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ അമ്മമാര്‍ പുകയും ചൂടും മൂലം കഷ്ടപ്പെടുന്നത് കണ്ടാണ് നമ്മുടെ തലമുറ വളര്‍ന്നതെന്ന് പറഞ്ഞ് പ്രധാനമന്ത്രി സ്വന്തം ജീവിതാനുഭവങ്ങളിലേക്കു സൂചന നല്‍കി.

ഉജ്വല പദ്ധതിയിലൂടെ നിരവധി പേരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ജീവിതം മുമ്പത്തേക്കളധികം തിളക്കമാര്‍ന്നതായി: പ്രധാനമന്ത്രി

August 10th, 12:46 pm

ഉത്തര്‍പ്രദേശിലെ മഹോബയില്‍ ഉജ്വല 2.0ന് (പ്രധാനമന്ത്രി ഉജ്വല പദ്ധതി - പിഎംയുവൈ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ പാചകവാതക കണക്ഷനുകള്‍ കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പരിപാടിയില്‍ ഉജ്വല ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.

ഉത്തര്‍പ്രദേശിലെ മഹോബയില്‍ ഉജ്വല 2.0ന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

August 10th, 12:41 pm

ഉത്തര്‍പ്രദേശിലെ മഹോബയില്‍ ഉജ്വല 2.0ന് (പ്രധാനമന്ത്രി ഉജ്വല പദ്ധതി - പിഎംയുവൈ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ പാചകവാതക കണക്ഷനുകള്‍ കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പരിപാടിയില്‍ ഉജ്വല ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.

ഐഐറ്റികൾ ഇന്ത്യയുടെ പരിവർത്തനത്തിൻ്റെ കരുക്കളായിരിക്കുന്നു: പ്രധാനമന്ത്രി മോദി

August 11th, 12:10 pm

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റ്റെക്നോളജികൾ (ഐഐറ്റികൾ) പരിവർത്തനത്തിൻ്റെ കരുക്കളാണ് എന്ന് ശനിയാഴ്ച അഭിപ്രായപ്പെട്ട പ്രധാനമന്ത്രി മോദി, രാജ്യത്തിനായി അതൊരു ആഗോള ബ്രാൻഡ് സൃഷ്ടിച്ചു എന്നും, ആവിഷ്കാരങ്ങളെ സഹായിച്ചു എന്നും ഇതെല്ലാം സമൂഹം മുരടിക്കപ്പെടാതിരിക്കാൻ അത്യാവശ്യമാണെന്നും പറഞ്ഞു. രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിൻ്റെ നിലവാരം മെച്ചപ്പെടുത്താൻ കൂട്ടായ പ്രവർത്തനം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഐഐടി ബോംബെയുടെ 56-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

August 11th, 12:10 pm

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റ്റെക്നോളജികൾ (ഐഐറ്റികൾ) പരിവർത്തനത്തിൻ്റെ കരുക്കളാണ് എന്ന് പ്രധാനമന്ത്രി മോദി ഐഐടി ബോംബെയുടെ 56-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ അഭിപ്രായപ്പെട്ടു .ജനങ്ങൾക്കായി പ്രവർത്തിക്കാനും ഇന്ത്യയിൽ നവീന ആശയങ്ങൾ കൊണ്ടുവരാനും പ്രധാനമന്ത്രി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിൽ നിന്ന് മെച്ചപ്പെട്ട കാർഷിക ഉത്പാദനക്ഷമത ഉറപ്പുവരുത്തുന്നതു വരെ, ശുദ്ധമായ ഊർജ്ജം മുതൽ ജല സംരക്ഷണം വരെ, പോഷകാഹാരക്കുറവ് ഇല്ലാതാക്കുക മുതൽ ഫലപ്രദമായ മാലിന്യ നിർമാർജനം വരെയുള്ള എല്ലാ മികച്ച ആശയങ്ങളും ഇന്ത്യൻ ലബോറട്ടറുകളിൽ നിന്നും ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്നും വരുമെന്ന് നമുക്ക് ഉറപ്പുവരുത്താം.

ലോക ജൈവ ഇന്ധനദിനത്തോടനുബന്ധിച്ചുള്ള പരിപാടി പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

August 10th, 11:10 am

ലോക ജൈവ ഇന്ധനദിനത്തോടനുബന്ധിച്ചുള്ള ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിസംബോധന ചെയ്തു. കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന വൈവിദ്ധ്യമാര്‍ന്ന സംഘത്തെയാണ് അദ്ദേഹം അഭിസംബോധനചെയ്തത്.

21-ാം നൂറ്റാണ്ടില്‍ ഇന്ത്യയ്ക്ക് പുതിയ ചലനാത്മകത നല്‍കാന്‍ ജൈവ ഇന്ധനങ്ങള്‍ക്ക് കഴിയും: പ്രധാനമന്ത്രി

August 10th, 11:10 am

ലോക ജൈവ ഇന്ധനദിനത്തോടനുബന്ധിച്ചുള്ള ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിസംബോധന ചെയ്തു. കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന വൈവിദ്ധ്യമാര്‍ന്ന സംഘത്തെയാണ് അദ്ദേഹം അഭിസംബോധനചെയ്തത്.

പ്രധാനമന്ത്രി ലോക ജൈവ ഇന്ധന ദിവസത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ സംബന്ധിക്കും

August 09th, 02:40 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നാളെ (2018 ആഗസ്റ്റ് 18) നടക്കുന്ന ലോക ജൈവ ഇന്ധന ദിവസത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ സംബന്ധിക്കും.