This is the right time to work and expand in India's shipping sector: PM Modi at Maritime Leaders Conclave in Mumbai
October 29th, 04:09 pm
In his address at the Maritime Leaders Conclave in Mumbai, PM Modi highlighted that MoUs worth lakhs of crores of rupees have been signed in the shipping sector. The PM stated that India has taken major steps towards next-gen reforms in the maritime sector this year. He highlighted Chhatrapati Shivaji Maharaj’s vision that the seas are not boundaries but gateways to opportunity, and stated that India is moving forward with the same thinking.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, മുംബൈയിൽ ഇന്ത്യ മാരിടൈം വീക്ക് 2025-ലെ മാരിടൈം ലീഡേഴ്‌സ് കോൺക്ലേവിനെ അഭിസംബോധന ചെയ്തു
October 29th, 04:08 pm
മഹാരാഷ്ട്രയിലെ മുംബൈയിൽ ഇന്ത്യ മാരിടൈം വീക്ക് 2025-ലെ മാരിടൈം ലീഡേഴ്‌സ് കോൺക്ലേവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുകയും ഗ്ലോബൽ മാരിടൈം സിഇഒ ഫോറത്തിന് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.62,000 കോടിയിലധികം രൂപയുടെ വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ ഒക്ടോബർ നാലിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
October 03rd, 03:54 pm
രാജ്യമെമ്പാടും വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭകത്വം എന്നിവയ്ക്ക് നിർണായകമായ മുന്നേറ്റം നൽകിക്കൊണ്ട്, 62,000 കോടിയിലധികം രൂപയുടെ, യുവജന വികസനത്തിന് നാഴികക്കല്ലായ, വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ലക്ഷ്യബോധത്തിന് അനുസൃതമായി സംഘടിപ്പിക്കുന്ന ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ കൗശൽ ദീക്ഷന്ത് സമാരോഹും പരിപാടിയിൽ ഉൾപ്പെടും. നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ നിന്നും ദേശീയതലത്തിൽ ഉന്നത വിജയം നേടിയ 46 പേരെ പ്രധാനമന്ത്രി അനുമോദിക്കും.ട്രിനിഡാഡ് & ടൊബാഗോയിലെ ഇന്ത്യൻ സമൂഹത്തോട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
July 04th, 05:56 am
ഈ വൈകുന്നേരം നിങ്ങളെല്ലാവർക്കുമൊപ്പം ഉണ്ടായിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം അഭിമാനവും സന്തോഷവും തോന്നുന്നു. പ്രധാനമന്ത്രി കമല ജിയുടെ അത്ഭുതകരമായ ആതിഥ്യമര്യാദയ്ക്കും ദയാപൂർണ്ണമായ വാക്കുകൾക്കും ഞാൻ നന്ദി പറയുന്നു.ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ കമ്മ്യൂണിറ്റി പരിപാടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
July 04th, 04:40 am
ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഇന്ത്യൻ പ്രവാസികളുടെ ഒരു വലിയ സമ്മേളനത്തെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ട്രിനിഡാഡ് ആൻഡ് ടൊബാഗോ റിപ്പബ്ലിക്ക് പ്രധാനമന്ത്രി ശ്രീമതി കമല പെർസാദ്-ബിസെസ്സർ, അവരുടെ കാബിനറ്റ് അംഗങ്ങൾ, പാർലമെന്റ് അംഗങ്ങൾ, മറ്റ് നിരവധി വിശിഷ്ട വ്യക്തികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ, പ്രവാസികൾ പ്രധാനമന്ത്രിയെ അങ്ങേയറ്റം ഊഷ്മളതയോടെ സ്വീകരിക്കുകയും വർണ്ണാഭമായ പരമ്പരാഗത ഇന്തോ-ട്രിനിഡാഡിയൻ സ്വീകരണം നൽകുകയും ചെയ്തു.Bihar will prosper and will also play a big role in the prosperity of the country: PM Modi in Siwan
June 20th, 01:00 pm
PM Modi launched multiple development projects worth over Rs 5,200 crore in Siwan, Bihar. He affirmed that Bihar will play a major role in the transformation of India. The PM highlighted that an engine made in Bihar will now power trains in Africa. He remarked that while previous regimes place Dr. Ambedkar’s image at their feet, he holds Dr. Ambedkar in his heart, and his government is providing housing, free ration, electricity, and clean water to the poor.ബിഹാറിലെ സിവാനിൽ 5,200 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
June 20th, 12:00 pm
ബിഹാറിലെ സിവാനിൽ 5,200 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. സന്നിഹിതരായ എല്ലാവർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി ബാബ മഹേന്ദ്ര നാഥിനും ബാബ ഹൻസ് നാഥിനും ശ്രദ്ധാഞ്ജലി അർപ്പിച്ചു. സോഹ്ഗര ധാമിന്റെ പവിത്ര സാന്നിധ്യത്തെയും അദ്ദേഹം വന്ദിച്ചു. മാ താവേ ഭവാനി, മാ അംബികാ ഭവാനി എന്നിവരെയും അദ്ദേഹം വണങ്ങി. രാജ്യത്തിന്റെ ആദ്യ രാഷ്ട്രപതി ദേശ് രത്ന ഡോ. രാജേന്ദ്ര പ്രസാദിനെയും ലോക്നായക് ജയപ്രകാശ് നാരായണനെയും പ്രധാനമന്ത്രി സ്മരിച്ചു.ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ) നവീകരിക്കുന്നത്തിനായുള്ള ദേശീയ പദ്ധതിക്കും നൈപുണ്യ വികസനത്തിനായുള്ള അഞ്ച് ദേശീയ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
May 07th, 02:07 pm
2024-25 ബജറ്റിലും 2025-26 ബജറ്റിലും പ്രഖ്യാപിച്ചതുപോലെ, 60,000 കോടി രൂപ (കേന്ദ്ര വിഹിതം: 30,000 കോടി രൂപ, സംസ്ഥാന വിഹിതം: 20,000 കോടി രൂപ, വ്യവസായ വിഹിതം: 10,000 കോടി രൂപ) അടങ്കലോടെ, നൈപുണ്യത്തിനായുള്ള അഞ്ച് നാഷണൽ സെന്റർ ഓഫ് എക്സലൻസ് (NCOE) സ്ഥാപിക്കലും വ്യാവസായിക പരിശീലന സ്ഥാപനത്തിന്റെ (ഐടിഐ) നവീകരണവും വികസനവും ഉൾപ്പെടുന്നവ കേന്ദ്രാവിഷ്കൃത പദ്ധതിയായി നടപ്പിലാക്കും. ഇതിന് ഏഷ്യൻ വികസന ബാങ്കും ലോക ബാങ്കും കേന്ദ്ര വിഹിതത്തിന്റെ 50% ത്തിനു തുല്യമായ തുക സഹ-ധനസഹായവും നൽകും.മൂന്നാം കൗടില്യ സാമ്പത്തിക കോണ്‍ക്ലേവ് 2024ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 04th, 07:45 pm
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് പ്രസിഡന്റ് എന്‍ കെ സിംഗ് ജി, കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന ഇന്ത്യയിലും വിദേശത്തുമുള്ള മറ്റ് വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ! കൗടില്യ കോണ്‍ക്ലേവിന്റെ മൂന്നാം പതിപ്പാണിത്. നിങ്ങളെ എല്ലാവരെയും കാണാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. അടുത്ത മൂന്ന് ദിവസങ്ങളില്‍ വിവിധ സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിരവധി സെഷനുകള്‍ ഇവിടെ നടക്കും. ഈ ചര്‍ച്ചകള്‍ ഭാരതത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ കൗടില്യ സാമ്പത്തിക സമ്മേളനത്തിന്റെ മൂന്നാം പതിപ്പിനെ അഭിസംബോധന ചെയ്തു
October 04th, 07:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ കൗടില്യ സാമ്പത്തിക സമ്മേളനത്തെ അഭിസംബോധന ചെയ്തു. ധനമന്ത്രാലയവുമായി സഹകരിച്ച് സാമ്പത്തിക വളർച്ച ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന കൗടില്യ സാമ്പത്തിക സമ്മേളനം ഹരിതപരിവർത്തനത്തിനു ധനസഹായം നൽകൽ, ഭൗമ-സാമ്പത്തിക വിഭജനം, വളർച്ചാപ്രത്യാഘാതങ്ങൾ, അതിജീവനശേഷി സംരക്ഷിക്കുന്നതിനുള്ള നയപരമായ പ്രവർത്തനങ്ങളുടെ തത്വങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.ആഗോള അടിസ്ഥാനസൗകര്യവും നിക്ഷേപവും, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്നിവയ്ക്കായുള്ള പങ്കാളിത്തം
September 09th, 09:40 pm
ആഗോള അടിസ്ഥാനസൗകര്യവും നിക്ഷേപവും (PGII), ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) എന്നിവയ്ക്കായുള്ള പങ്കാളിത്തം സംബന്ധിച്ച പ്രത്യേക പരിപാടിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും നേതൃത്വം നൽകി. 2023 സെപ്റ്റംബർ 9ന് ജി-20 ഉച്ചകോടിക്കിടെയായിരുന്നു പരിപാടി.ആഗോള അടിസ്ഥാനസൗകര്യ നിക്ഷേപ പങ്കാളിത്തം, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്നിവയെക്കുറിച്ചുള്ള പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
September 09th, 09:27 pm
ഈ പ്രത്യേക പരിപാടിയിലേക്ക് ഊഷ്മളവും ഹൃദയംഗമവുമായി ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. എന്റെ സുഹൃത്തായ പ്രസിഡന്റ് ജോ ബൈഡനോടൊപ്പം ഈ പരിപാടിയിൽ സഹ-അധ്യക്ഷനാകുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഇന്ന്, സുപ്രധാനവും ചരിത്രപരവുമായ ഒരു കരാറിലേക്ക് എത്തിച്ചേരുന്നതിന് നാമെല്ലാവരും സാക്ഷിയായി. വരും കാലങ്ങളിൽ, ഇന്ത്യയ്ക്കും പശ്ചിമേഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള സാമ്പത്തിക സംയോജനത്തിന്റെ ഫലപ്രദമായ ഒരു മാധ്യമമായി ഇത് മാറും.NDA today stands for N-New India, D-Developed Nation and A-Aspiration of people and regions: PM Modi
July 18th, 08:31 pm
PM Modi during his address at the ‘NDA Leaders Meet’ recalled the role of Atal ji, Advani ji and the various other prominent leaders in shaping the NDA Alliance and providing it the necessary direction and guidance. PM Modi also acknowledged and congratulated all on the completion of 25 years since the establishment of NDA in 1998.എൻഡിഎ നേതാക്കളുടെ യോഗത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
July 18th, 08:30 pm
എൻഡിഎ സഖ്യം രൂപീകരിക്കുന്നതിലും അതിന് ആവശ്യമായ മാർഗനിർദേശങ്ങളും നേതൃത്വവും നൽകുന്നതിലും അടൽ ജി, അദ്വാനി ജി, മറ്റ് പ്രമുഖ നേതാക്കൾ എന്നിവരുടെ പങ്ക് ‘എൻഡിഎ ലീഡേഴ്സ് മീറ്റി’ൽ പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. 1998-ൽ എൻഡിഎ നിലവിൽ വന്ന ശേഷം 25 വർഷം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി മോദി എല്ലാവരെയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 23rd, 08:54 pm
ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയും എന്റെ പ്രിയ സുഹൃത്തുമായ അന്തോണി അല്‍ബനീസ്, ഓസ്ട്രേലിയയുടെ മുന്‍ പ്രധാനമന്ത്രി, സ്‌കോട്ട് മോറിസണ്‍, ന്യൂ സൗത്ത് വെയില്‍സ് പ്രധാനമന്ത്രി ക്രിസ് മിന്‍സ്, വിദേശകാര്യ മന്ത്രി പെന്നി വോങ്, വാര്‍ത്താവിനിമയ മന്ത്രി മിഷേല്‍ റൗളണ്ട്, ഊര്‍ജ മന്ത്രി ക്രിസ് ബോവന്‍, പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ ഉപ വിദേശകാര്യ മന്ത്രി ടിം വാട്ട്സ്, ന്യൂ സൗത്ത് വെയില്‍സ് മന്ത്രിസഭയിലെ ബഹുമാനപ്പെട്ട അംഗങ്ങള്‍, പരമറ്റയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം ഡോ. ആന്‍ഡ്രൂ ചാള്‍ട്ടണ്‍, ഓസ്ട്രേലിയയില്‍ നിുള്ള പാര്‍ലമെന്റ് അംഗങ്ങള്‍, മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഇന്ന് ഇവിടെ വലിയ തോതില്‍ ഒത്തുകൂടിയ ഓസ്‌ട്രേലിയയില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍!ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
May 23rd, 01:30 pm
സിഡ്‌നിയിലെ ഖുഡോസ് ബാങ്ക് അരീനയില്‍ ഇന്ത്യന്‍ സമൂഹാംഗങ്ങളുടെ ഒരു വമ്പിച്ച സമ്മേളനത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആദരണീയനായ ആന്റണി അല്‍ബാനീസുമൊത്ത് പ്രധാനമന്ത്രി, ശ്രീ നരേന്ദ്രമോദി 2023 മേയ് 23 ന് അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു.വാണിജ്യത്തിന്റെയും ലോജിസ്റ്റിക്‌സിന്റെയും കേന്ദ്രമായി മാറാനുള്ള പാതയിലാണ് ഇന്ത്യ: പ്രധാനമന്ത്രി
May 01st, 03:43 pm
ലോകബാങ്കിന്റെ എൽപിഐ 2023 റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ തുറമുഖങ്ങളുടെ കാര്യക്ഷമതയിലും ഉൽപ്പാദനക്ഷമതയിലും മറ്റു പല രാജ്യങ്ങളെക്കാളും കൈവന്ന ഉയർച്ചയെക്കുറിച്ച് തുറമുഖ , ഷിപ്പിംഗ്, ജലപാത മന്ത്രാലയം ട്വീറ്റ് ചെയ്തു.ലോകബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യ 16 സ്ഥാനങ്ങൾ നേടിയതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
April 22nd, 07:54 pm
ലോകബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യ 16 സ്ഥാനങ്ങൾ നേടിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ലോകബാങ്ക് പരിപാടിയില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
April 15th, 09:45 am
ലോകബാങ്ക് പ്രസിഡന്റ്, ആദരണീയനായ മൊറോക്കോയുടെ ഊര്‍ജ പരിവര്‍ത്തന, സുസ്ഥിര വികസന മന്ത്രി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തക നിര്‍മ്മല സീതാരാമന്‍ ജി, ലോര്‍ഡ് നിക്കോളാസ് സ്‌റ്റേണ്‍, പ്രൊഫസര്‍ സണ്‍സ്റ്റീന്‍, മറ്റ് വിശിഷ്ടാതിഥികളെലോകബാങ്കിന്റെ ‘ഇതു സ്വന്തം കാര്യമായി കണക്കാക്കുക: പെരുമാറ്റരീതികൾ മാറ്റുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടാം’ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 15th, 09:33 am
ലോകബാങ്കിന്റെ ‘ഇതു സ്വന്തം കാര്യമായി കണക്കാക്കുക: പെരുമാറ്റരീതികൾ മാറ്റുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടാം’ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഈ വിഷയവുമായുള്ള തന്റെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇത് ആഗോള പ്രസ്ഥാനമായി മാറുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.