ഗോവയിൽ ഒമ്പതാമത് ലോക ആയുർവേദ കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
December 11th, 04:15 pm
ഗോവയുടെ മനോഹരമായ മണ്ണിൽ ലോക ആയുർവേദ കോൺഗ്രസിലേക്ക് ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഒത്തുകൂടിയ എല്ലാ സുഹൃത്തുക്കളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ലോക ആയുർവേദ കോൺഗ്രസിന്റെ വിജയത്തിന് നിങ്ങളെ എല്ലാവരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ‘അമൃത് കാല’ത്തിലേക്ക് (സുവർണ്ണകാലം) ഇന്ത്യയുടെ പ്രയാണം ആരംഭിച്ച സമയത്താണ് ഈ സംഭവം നടക്കുന്നത്. നമ്മുടെ അറിവ്, ശാസ്ത്രം, സാംസ്കാരിക അനുഭവം എന്നിവയിലൂടെ ലോകത്തിന്റെ ക്ഷേമത്തിനായുള്ള ദൃഢനിശ്ചയം 'അമൃത് കാലിന്റെ' വലിയ ലക്ഷ്യമാണ്. കൂടാതെ, ആയുർവേദം ഇതിന് ശക്തവും ഫലപ്രദവുമായ ഒരു മാധ്യമമാണ്. ഈ വർഷം ജി-20 ഗ്രൂപ്പിന്റെ ആതിഥേയത്വവും അധ്യക്ഷസ്ഥാനവും ഇന്ത്യയാണ്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ജി-20 ഉച്ചകോടിയുടെ പ്രമേയം! ലോക ആയുർവേദ കോൺഗ്രസിൽ ലോകത്തിന്റെ മുഴുവൻ ആരോഗ്യത്തോടൊപ്പം ഇത്തരം വിഷയങ്ങൾ നിങ്ങളെല്ലാവരും ചർച്ച ചെയ്യും. ലോകത്തിലെ 30-ലധികം രാജ്യങ്ങൾ ആയുർവേദത്തെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായമായി അംഗീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ആയുർവേദത്തിന്റെ അംഗീകാരത്തിനായി കൂടുതൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഇത് കൊണ്ടുപോകണം.PM addresses valedictory function of 9th World Ayurveda Congress
December 11th, 04:00 pm
PM Modi addressed the valedictory function of the 9th World Ayurveda Congress. He also inaugurated three National Ayush Institutes. Dwelling upon the philosophical underpinnings of Ayurveda the PM said, Ayurveda goes beyond treatment and promotes wellness, as he pointed out that the world is shifting towards this ancient way of life after going through various changes in trends.