ഉത്തർപ്രദേശിലെ ബസ്തിയിൽ നടന്ന 2-ാമത് സൻസദ് ഖേൽ മഹാകുംഭിന്റെ ഉദ്ഘാടന വേളയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രിയുടെ പ്രസംഗം

January 18th, 04:39 pm

യുപി മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ, ഞങ്ങളുടെ യുവ സുഹൃത്ത് ഹരീഷ് ദ്വിവേദി ജി, വിവിധ കായിക താരങ്ങൾ, സംസ്ഥാന ഗവണ്മെന്റിലെ മന്ത്രിമാർ, എം‌എൽ‌എമാർ, ജനപ്രതിനിധികൾ, മുതിർന്ന വ്യക്തികൾ, ധാരാളം യുവാക്കൾ എന്നിവരെ എനിക്ക് എല്ലായിടത്തും കാണാം. എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!

സന്‍സദ് ഖേല്‍ മഹാകുംഭിന്റെ രണ്ടാം ഘട്ടം 2022-23 ബസ്തി ജില്ലയില്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു

January 18th, 01:00 pm

2022-23 സന്‍സദ് ഖേല്‍ മഹാകുംഭിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. 2021 മുതല്‍ ബസ്തിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ശ്രീ ഹരീഷ് ദ്വിവേദിയാണ് ബസ്തി ജില്ലയില്‍ സന്‍സദ് ഖേല്‍ മഹാകുംഭ് സംഘടിപ്പിച്ചത്. ഹാന്‍ഡ്ബോള്‍, ചെസ്സ്, കാരംസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് തുടങ്ങി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ ഉപന്യാസ രചന, പെയിന്റിംഗ്, രംഗോലി നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങളും ഖേല്‍ മഹാകുംഭത്തില്‍ ഉണ്ട്.