ജന്‍ധന്‍ യോജനയുടെ വിജയത്തിന്റെ നേര്‍ക്കാഴ്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു

August 28th, 03:37 pm

സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പരിപാടിയായ ജന്‍ധന്‍ യോജന ഇന്ന് 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ അതിശയിപ്പിക്കുന്ന 10 വിവരങ്ങളെക്കുറിച്ചുള്ള ഒരു പോസ്റ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.

ഇന്ത്യയിലെ പ്രമുഖ ഗെയിമർമാർ ‘കൂൾ’ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

April 13th, 12:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പിസി, വിആർ ഗെയിമിംഗിൻ്റെ ലോകത്ത് മുഴുകുകയും ഇന്ത്യയിലെ പ്രമുഖ ഗെയിമർമാരുമായി അതുല്യമായ ആശയവിനിമയത്തിൽ ഏർപ്പെടുകയും ചെയ്തു. സെഷനിൽ, പ്രധാനമന്ത്രി മോദി ഗെയിമിംഗ് സെഷനിൽ സജീവമായി പങ്കെടുക്കുകയും ഗെയിമിംഗ് വ്യവസായത്തോടുള്ള തൻ്റെ ആവേശം പെട്ടെന്ന് പ്രകടിപ്പിക്കുകയും ചെയ്തു.

ന്യൂഡല്‍ഹിയിലെ ഭാരത് ടെക്സ് 2024-ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 26th, 11:10 am

എന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകരായ പിയൂഷ് ഗോയല്‍ ജി, ദര്‍ശന ജര്‍ദോഷ് ജി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, മുതിര്‍ന്ന നയതന്ത്രജ്ഞര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ഉദ്യോഗസ്ഥര്‍, ഫാഷന്‍, ടെക്സ്റ്റൈല്‍ ലോകത്തെ എല്ലാ സഹകാരികള്‍, യുവസംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, നമ്മുടെ നെയ്ത്തുകാരേ കരകൗശല വിദഗ്ധരേ, സ്ത്രീകളേ മാന്യവ്യക്തിത്വങ്ങളേ! ഭാരത് മണ്ഡപത്തിലെ ഭാരത് ടെക്സില്‍ പങ്കെടുത്തതിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍! ഇന്നത്തെ പരിപാടി അതില്‍ തന്നെ വളരെ പ്രത്യേകതയുള്ളതാണ്. ഭാരതത്തിന്റെ ഏറ്റവും വലിയ രണ്ട് പ്രദര്‍ശന കേന്ദ്രങ്ങളായ ഭാരത് മണ്ഡപം, യശോഭൂമി എന്നിവിടങ്ങളില്‍ ഇത് ഒരേസമയം നടക്കുന്നതിനാല്‍ ഇത് സവിശേഷമാണ്. ഇന്ന്, 3,000-ലധികം പ്രദര്‍ശകര്‍... 100 രാജ്യങ്ങളില്‍ നിന്നുള്ള 3,000-ത്തോളം വാങ്ങുന്നവര്‍... 40,000-ത്തിലധികം വ്യാപാര സന്ദര്‍ശകര്‍... ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. ടെക്സ്റ്റൈല്‍ ഇക്കോസിസ്റ്റത്തിലെ എല്ലാ പങ്കാളികള്‍ക്കും മുഴുവന്‍ മൂല്യ ശൃംഖലയ്ക്കും ഒത്തുചേരാനുള്ള ഒരു വേദിയാണ് ഈ പരിപാടി നല്‍കുന്നത്.

പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ ഭാരത് ടെക്സ് 2024 ഉദ്ഘാടനം ചെയ്തു

February 26th, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ രാജ്യത്ത് സംഘടിപ്പിക്കുന്ന എക്കാലത്തെയും വലിയ ആഗോള ടെക്സ്റ്റൈല്‍ ഇവന്റുകളിലൊന്നായ ഭാരത് ടെക്സ് 2024 ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച എക്സിബിഷന്‍ പ്രധാനമന്ത്രി നടന്നു കണ്ടു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് എക്സിബിഷന്‍ സെന്ററുകളായ ഭാരത് മണ്ഡപത്തിലും യശോ ഭൂമിയിലുമായി പരിപാടി നടക്കുന്നതിനാല്‍ ഇന്നത്തെ അവസരം സവിശേഷമാണെന്ന് ഭാരത് ടെക്സ് 2024-ലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ഏകദേശം 100 രാജ്യങ്ങളില്‍ നിന്നുള്ള 3000-ലധികം പ്രദര്‍ശകരുടെയും വ്യാപാരികളുടെയും 40,000 സന്ദര്‍ശകരുടെയും കൂട്ടായ്മയെ അദ്ദേഹം അംഗീകരിച്ചു, അവര്‍ക്കെല്ലാം ഭാരത് ടെക്സ് ഒരു വേദിയൊരുക്കുന്നു എന്ന് അദ്ദേഹം അടിവരയിട്ടു.

സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള സുപ്രധാന പദ്ധതി നടപ്പിലാക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

February 21st, 11:41 pm

സ്ത്രീകളുടെ സുരക്ഷയ്ക്ക് 2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ മൊത്തം 1179.72 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന സുപ്രധാന പദ്ധതി തുടരുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

പ്രധാനമന്ത്രിയില്‍ മതിപ്പുളവാക്കി വനിതാ അവബോധ പ്രചാരണത്തില്‍ വ്യാപൃതയായ ദുംഗര്‍പൂര്‍ വനിതാ സംരംഭക

January 18th, 04:04 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

The egoistic Congress-led Alliance intends to destroy the composite culture of Santana Dharma in both Rajasthan & India: PM Modi

September 25th, 04:03 pm

PM Modi addressed the Parivartan Sankalp Mahasabha in Jaipur, Rajasthan. While addressing the event PM Modi recalled Pt. Deendayal Upadhyaya on his birth anniversary. He said, “It is his thoughts and principles that have served as an inspiration to put an end to the Congress-led misrule in Rajasthan.

PM Modi addresses the Parivartan Sankalp Mahasabha in Jaipur, Rajasthan

September 25th, 04:02 pm

PM Modi addressed the Parivartan Sankalp Mahasabha in Jaipur, Rajasthan. While addressing the event PM Modi recalled Pt. Deendayal Upadhyaya on his birth anniversary. He said, “It is his thoughts and principles that have served as an inspiration to put an end to the Congress-led misrule in Rajasthan.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 സെപ്റ്റംബർ 24 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

September 24th, 11:30 am

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, നമസ്‌കാരം. മറ്റൊരു എപ്പിസോഡില്‍ രാജ്യത്തിന്റെ എല്ലാ വിജയങ്ങളും നമ്മുടെ നാട്ടുകാരുടെ വിജയവും അവരുടെ പ്രചോദനാത്മകമായ ജീവിതയാത്രയും നിങ്ങളുമായി പങ്കിടാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ ദിവസങ്ങളില്‍ എനിക്ക് ലഭിച്ച കത്തുകളും സന്ദേശങ്ങളും മിക്കതും രണ്ട് വിഷയങ്ങളെ സംബന്ധിച്ചുള്ളതാണ്. ആദ്യ വിഷയം ചന്ദ്രയാന്‍ 3 ന്റെ വിജയകരമായ ലാന്‍ഡിങ് ആണ്, രണ്ടാമത്തേത് ഡല്‍ഹിയില്‍ ജി-20 യുടെ വിജയകരമായ സംഘാടനമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ നിന്നും, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും എനിക്ക് എണ്ണമറ്റ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ കോടിക്കണക്കിന് ആളുകള്‍ വിവിധ മാധ്യമങ്ങളിലൂടെ ഒരുമിച്ച് ഈ സംഭവത്തിന് അനുനിമിഷം സാക്ഷ്യം വഹിച്ചിരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ യൂട്യൂബ് ചാനലില്‍ 80 ലക്ഷത്തിലധികം ആളുകള്‍ ഈ പരിപാടി തത്സമയം കണ്ടു. ചന്ദ്രയാന്‍ 3മായി കോടിക്കണക്കിന് ഭാരതീയര്‍ എത്ര ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇത് കാണിക്കുന്നു. ചന്ദ്രയാന്റെ ഈ വിജയത്തെക്കുറിച്ച്, ഈ ദിവസങ്ങളില്‍ രാജ്യത്ത് വളരെ മനോഹരമായ ഒരു ക്വിസ് മത്സരം നടക്കുന്നുണ്ട് - ചോദ്യോത്തര മത്സരം, അതിന് 'ചന്ദ്രയാന്‍-3 മഹാക്വിസ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഇതുവരെ 15 ലക്ഷത്തിലധികം പേരാണ് MyGov പോര്‍ട്ടലില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്.MyGov ആരംഭിച്ചതിനുശേഷം നടത്തിയ ഏതൊരു ക്വിസ് മത്സരത്തിലെയും ഏറ്റവും വലിയ പങ്കാളിത്തമാണിത്. നിങ്ങള്‍ ഇതുവരെ അതില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍, ഞാന്‍ നിങ്ങളോടും പറയുന്നു ഇനിയും വൈകിക്കരുത്, അതില്‍ പങ്കെടുക്കാന്‍ ഇനിയും ആറു ദിവസം ബാക്കിയുണ്ട്. ഈ ക്വിസില്‍ തീര്‍ച്ചയായും പങ്കെടുക്കുക.

പ്രധാനമന്ത്രി നാരി ശക്തിയെ അഭിവാദ്യം ചെയ്തു

September 23rd, 11:15 pm

ബാബ വിശ്വനാഥന്റെ നഗരമായ കാശിയിൽ താൻ പോകുന്നിടത്തെല്ലാം അമ്മമാരും സഹോദരിമാരും പെൺമക്കളും കാണിക്കുന്ന ആവേശം കാണാമായിരുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.നാരീ ശക്തി വന്ദൻ അധീനിയം അവരിൽ നിറച്ച ഊർജം അമൃതകാലത്തെ പ്രമേയങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ പോവുകയാണെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ഏപ്രിൽ 30 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

April 30th, 11:31 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ആശംസകള്‍. 'മന്‍ കി ബാത്തിന്റെ' നൂറാം അദ്ധ്യായമാണ് ഇന്ന്. നിങ്ങളില്‍ നിന്നും എനിക്ക് ആയിരക്കണക്കിന് കത്തുകള്‍ ലഭിച്ചു, ലക്ഷക്കണക്കിന് സന്ദേശങ്ങള്‍, കഴിയുന്നത്ര കത്തുകള്‍ വായിക്കാനും അവ കാണാനും സന്ദേശങ്ങള്‍ മനസ്സിലാക്കാനും ഞാന്‍ ശ്രമിച്ചു. നിങ്ങളുടെ കത്തുകള്‍ വായിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ വികാരഭരിതനായി, സ്‌നേഹവായ്പ് നിറഞ്ഞു, ഹൃദയം കവിഞ്ഞു, എന്നെത്തന്നെ ഞാന്‍ നിയന്ത്രിക്കുകയും ചെയ്തു. 'മന്‍ കി ബാത്തിന്റെ' 100-ാം അദ്ധ്യായത്തിന് നിങ്ങള്‍ എന്നെ അഭിനന്ദിച്ചു, പക്ഷേ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് ഞാന്‍ ഇത് പറയുന്നത്, വാസ്തവത്തില്‍, നിങ്ങളെല്ലാവരും 'മന്‍ കി ബാത്തിന്റെ' ശ്രോതാക്കളാണ്, അഭിനന്ദനം അര്‍ഹിക്കുന്ന നമ്മുടെ നാട്ടുകാരാണ്. 'മന്‍ കി ബാത്' കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിലെ കാര്യങ്ങള്‍ ആണ്, അത് അവരുടെ വികാരങ്ങളുടെ പ്രകടനമാണ്.

Congress has only appeased in the name of governance: PM Modi

April 29th, 11:30 am

Prime Minister Narendra Modi today addressed mega public meetings in Karnataka’s Humnabad and Vijayapura. In the beginning of his address, the Prime Minister expressed gratitude, stating, I consider myself fortunate to commence this election rally from the district of Bidar, where I have been blessed before as well. He emphasized that the upcoming election was not solely about winning, but about elevating Karnataka to become the top state in the nation.

PM Modi campaigns in Karnataka’s Humnabad, Vijayapura and Kudachi

April 29th, 11:19 am

Prime Minister Narendra Modi today addressed mega public meetings in Karnataka’s Humnabad and Vijayapura. In the beginning of his address, the Prime Minister expressed gratitude, stating, I consider myself fortunate to commence this election rally from the district of Bidar, where I have been blessed before as well. He emphasized that the upcoming election was not solely about winning, but about elevating Karnataka to become the top state in the nation.

India's daughters and mothers are my 'Raksha Kavach': PM Modi at Women Self Help Group Sammelan in Sheopur

September 17th, 01:03 pm

PM Modi participated in Self Help Group Sammelan organised at Sheopur, Madhya Pradesh. The PM highlighted that in the last 8 years, the government has taken numerous steps to empower the Self Help Groups. “Today more than 8 crore sisters across the country are associated with this campaign. Our goal is that at least one sister from every rural family should join this campaign”, PM Modi remarked.

PM addresses Women Self Help Groups Conference in Karahal, Madhya Pradesh

September 17th, 01:00 pm

PM Modi participated in Self Help Group Sammelan organised at Sheopur, Madhya Pradesh. The PM highlighted that in the last 8 years, the government has taken numerous steps to empower the Self Help Groups. “Today more than 8 crore sisters across the country are associated with this campaign. Our goal is that at least one sister from every rural family should join this campaign”, PM Modi remarked.

ഗുജറാത്തിലെ ദിയോദറിലുള്ള ബനാസ് ഡയറിയിൽ വികസന സംരംഭങ്ങളുടെ ഉദ്‌ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

April 19th, 11:02 am

നിങ്ങൾക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. ആദ്യം ഹിന്ദിയിൽ സംസാരിക്കേണ്ടി വരുമെന്നതിനാൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു, കാരണം ഹിന്ദിയിൽ സംസാരിക്കുന്നതാണ് നല്ലത് എന്ന് മാധ്യമ സുഹൃത്തുക്കൾ എന്നോട് അഭ്യർത്ഥിച്ചു. അതിനാൽ, അവരുടെ അഭ്യർത്ഥന അംഗീകരിക്കാൻ ഞാൻ തീരുമാനിച്ചു.

ബനസ്‌കന്തയിലെ ദിയോദറിലുള്ള ബനാസ് ഡയറി സങ്കുലില്‍ പ്രധാനമന്ത്രി നിരവധി വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

April 19th, 11:01 am

ബനസ്‌കന്ത ജില്ലയിലെ ദിയോദറില്‍ 600 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ഒരു പുതിയ ഡയറി സമുച്ചയവും ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്്രടത്തിന് സമര്‍പ്പിച്ചു. ഒരു ഗ്രീന്‍ഫീല്‍ഡ് പദ്ധതിയാണ് പുതിയ ഡയറി സമുച്ചയം. പ്രതിദിനം 30 ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരിക്കാനും 80 ടണ്‍ വെണ്ണ, ഒരു ലക്ഷം ലിറ്റര്‍ ഐസ്‌ക്രീം, 20 ടണ്‍ കണ്ടന്‍സ്ഡ് മില്‍ക്ക് (ഖോയ), 6 ടണ്‍ ചോ€േറ്റ് എന്നിവ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി ഇതിനുണ്ട്. ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റ് ഫ്രഞ്ച് ഫ്രൈകള്‍, പൊട്ടറ്റോ ചിപ്‌സ് (ഉരുളക്കിഴങ്ങ് വറ്റല്‍), ആലു ടിക്കി പാറ്റീസ് തുടങ്ങിയ വിവിധ തരം സംസ്‌കരിച്ച ഉരുളക്കിഴങ്ങ് ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കും, അവയില്‍ പലതും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയായിരിക്കും. ഈ പ്ലാന്റുകള്‍ പ്രാദേശിക കര്‍ഷകരെ ശാക്തീകരിക്കുകയും മേഖലയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുകയും ചെയ്യും. ബനാസ് കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കൃഷി, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ശാസ്ത്രീയ വിവരങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനാണ് ഈ കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. ഏകദേശം 1700 ഗ്രാമങ്ങളിലെ 5 ലക്ഷം കര്‍ഷകരുമായി റേഡിയോ സ്‌റ്റേഷന്‍ ബന്ധിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലന്‍പൂരിലെ ബനാസ് ഡയറി പ്ലാന്റില്‍ ചീസ് ഉല്‍പന്നങ്ങളും മോരു പൊടിയും ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വിപുലമാക്കിയ സൗകര്യങ്ങളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. അതിനുപുറമെ, ഗുജറാത്തിലെ ദാമയില്‍ സ്ഥാപിച്ച ജൈവവളവും ബയോഗ്യാസ് പ്ലാന്റും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

ഓരോ ബിജെപി പ്രവർത്തകരും രാജ്യത്തിന്റെ സ്വപ്നങ്ങളുടെ പ്രതിനിധികളാണെന്നും രാജ്യത്തിന്റെ ദൃഢനിശ്ചയത്തിന്റെ പ്രതിനിധികളാണ്: പ്രധാനമന്ത്രി

April 06th, 04:44 pm

ബിജെപിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, “ഇന്ന് നവരാത്രിയുടെ അഞ്ചാം ദിവസമാണ്. ഇന്ന് നാം സ്കന്ദമാതാവിനെ ആരാധിക്കുന്നു. അവർ ഒരു താമരയുടെ സിംഹാസനത്തിൽ ഇരിക്കുകയും രണ്ട് കൈകളിലും താമരപ്പൂക്കളും പിടിച്ചിരിക്കുന്നു. ബിജെപിയുടെ എല്ലാ പൗരന്മാർക്കും പ്രവർത്തകർക്കും അവരുടെ അനുഗ്രഹങ്ങൾ തുടർന്നും ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

പാർട്ടിയുടെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തു

April 06th, 10:16 am

ബിജെപിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, “ഇന്ന് നവരാത്രിയുടെ അഞ്ചാം ദിവസമാണ്. ഇന്ന് നാം സ്കന്ദമാതാവിനെ ആരാധിക്കുന്നു. അവർ ഒരു താമരയുടെ സിംഹാസനത്തിൽ ഇരിക്കുകയും രണ്ട് കൈകളിലും താമരപ്പൂക്കളും പിടിച്ചിരിക്കുന്നു. ബിജെപിയുടെ എല്ലാ പൗരന്മാർക്കും പ്രവർത്തകർക്കും അവരുടെ അനുഗ്രഹങ്ങൾ തുടർന്നും ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കച്ചിൽ സംഘടിപ്പിക്കുന്ന സെമിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

March 07th, 03:36 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര വനിതാ ദിനത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ കച്ചിലെ ധോർഡോയിലെ വനിതാ സന്യാസി ക്യാമ്പിൽ വൈകുന്നേരം 6 മണിക്ക് ഒരു സെമിനാറിനെ അഭിസംബോധന ചെയ്യും. സമൂഹത്തിൽ വനിതാ സന്യാസിമാർക്കുള്ള പങ്കും സ്ത്രീശാക്തീകരണത്തിന് അവർ നൽകുന്ന സംഭാവനകളും തിരിച്ചറിയുന്നതിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ധോർദോയിൽ നടക്കുന്ന സെമിനാറിൽ അഞ്ഞൂറിലധികം വനിതാ സന്യാസിമാർ പങ്കെടുക്കും.