കേരളത്തിലെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

February 27th, 12:24 pm

കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ജി, എന്റെ സഹപ്രവര്‍ത്തകനും സഹമന്ത്രിയുമായ ശ്രീ വി. മുരളീധരന്‍, ഐഎസ്ആര്‍ഒ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍, നമസ്‌കാരം!

പ്രധാനമന്ത്രി തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (വിഎസ്എസ്‌സി) സന്ദർശിച്ചു

February 27th, 12:02 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (VSSC) സന്ദർശിച്ചു. ഏകദേശം 1800 കോടി രൂപയുടെ മൂന്നു സുപ്രധാന ബഹിരാകാശ അടിസ്ഥാനസൗകര്യ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ SLV ഇന്റഗ്രേഷൻ ഫെസിലിറ്റി (PIF); മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലെ പുതിയ ‘സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും’; തിരുവനന്തപുരം വിഎസ്എസ്‌സിയിലെ ‘ട്രൈസോണിക് വിൻഡ് ടണൽ’ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു. ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി അവലോകനം ചെയ്ത ശ്രീ മോദി, നാലു ബഹിരാകാശസഞ്ചാരികൾക്കു ‘ബഹിരാകാശ ചിറകുകൾ’ നൽകുകയും ചെയ്തു. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണു ബഹിരാകാശ സഞ്ചാരികൾ.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ആഗസ്ത് 27 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

August 27th, 11:30 am

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ. 'മന്‍ കി ബാത്തി'ന്റെ ഓഗസ്റ്റ് മാസത്തെ അധ്യായത്തില്‍ ഒരിക്കല്‍കൂടി നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. എപ്പോഴെങ്കിലും ശ്രാവണ മാസത്തില്‍ 'മന്‍ കി ബാത്ത്' എന്ന പരിപാടി രണ്ടുതവണ നടന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല. എന്നാല്‍, ഇത്തവണ അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. സാവന്‍ എന്നാല്‍ മഹാശിവന്റെ മാസമാണ്, ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും മാസം. ചന്ദ്രയാന്റെ വിജയം ആഘോഷത്തിന്റെ അന്തരീക്ഷത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. ചന്ദ്രയാന്‍ ചന്ദ്രനില്‍ എത്തിയിട്ട് മൂന്ന് ദിവസത്തിലധികം ആകുന്നു. ഈ വിജയം വളരെ വലുതാണ്, അതിനെക്കുറിച്ച് എത്ര ചര്‍ച്ച ചെയ്താലും മതിയാവില്ല. ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍, എന്റെ ഒരു പഴയ കവിതയിലെ ചില വരികള്‍ ഞാന്‍ ഓര്‍ക്കുന്നു.

ശാസ്ത്ര സാങ്കേതിക മേഖലയുടെ വിവിധ രംഗങ്ങളിലെ പ്രശസ്ത വനിതകളുടെ പേരില്‍ 11 പീഠങ്ങള്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു

February 29th, 06:10 pm

സ്ത്രീകളെ പ്രചോദിപ്പിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഒപ്പം വിവിധ മേഖലകളില്‍ മികച്ച നിലയില്‍ ഗവേഷണം നടത്തുന്ന യുവതികള്‍ക്കുള്ള അംഗീകാരമായും പ്രശസ്തരായ ഇന്ത്യന്‍ ശാസ്ത്രജ്ഞകളുടെ പേരില്‍ 11 പീഠങ്ങള്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു.