അടൽ ഇന്നൊവേഷൻ മിഷൻ്റെ തുടർച്ചയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
November 25th, 08:45 pm
രാജ്യത്തെ മുൻനിര ഉദ്യമമായ അടൽ ഇന്നോവേഷൻ മിഷൻ തുടരുന്നതിനും അതിന്റെ പ്രവർത്തന വ്യാപ്തി വർധിപ്പിക്കുന്നതിനായി നീതി അയോഗിന് കീഴിൽ 2028 മാർച്ച് 31 വരെയുള്ള കാലയളവിലേക്കായി 2,750 കോടി രൂപ ബജറ്റ് വിഹിതം അനുവദിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.ഇന്ത്യയിലെ പേറ്റന്റ് അപേക്ഷകളുടെ വർദ്ധനവിനെ പ്രധാനമന്ത്രി പ്രശംസിച്ചു
November 08th, 01:35 pm
ഇന്ത്യയിലെ പേറ്റന്റ് അപേക്ഷകളുടെ വർദ്ധനവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഇന്ത്യയിൽ താമസിക്കുന്നവരിൽ നിന്നുള്ള പേറ്റന്റ് അപേക്ഷകളുടെ എണ്ണത്തിൽ 2022ൽ 31.6% വർദ്ധനവുണ്ടായെന്ന് സൂചിപ്പിക്കുന്ന WIPO പോസ്റ്റിന്റെ ലിങ്കും അദ്ദേഹം പങ്കുവച്ചു. അപേക്ഷകരുടെ എണ്ണത്തിൽ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റൊരു രാജ്യത്തിനും കിടപിടിക്കാനാകാത്ത വിധത്തിൽ പതിനൊന്നു വർഷമായി തുടരുന്ന വളർച്ചയാണിത്.