Today India is working in every sector, in every area with unprecedented speed: PM at NDTV World Summit

October 21st, 10:25 am

Prime Minister Narendra Modi addressed the NDTV World Summit 2024. “Today, India is working in every sector and area with unprecedented speed”, the Prime Minister said. Noting the completion of 125 days of the third term of the government, PM Modi threw light on the work done in the country.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ എൻഡിടിവി ലോക ഉച്ചകോടി 2024നെ അഭിസംബോധന ചെയ്തു

October 21st, 10:16 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2024-നെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുകയും ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള ആഗോള നേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, നേതാക്കൾ അവരുടെ കാഴ്ചപ്പാടുകൾ ഉയർത്തിക്കാട്ടുമെന്നും പറഞ്ഞു.

സംയുക്ത വസ്തുതാപത്രം: സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്ത വിപുലീകരണം തുടര്‍ന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഇന്ത്യയും

September 22nd, 12:00 pm

ആഗോള നന്മയ്ക്കായുള്ള അജണ്ട നിര്‍ണ്ണായകമായി നടപ്പിലാക്കുന്നതാണ് 21ാം നൂറ്റാണ്ടിനെ നിര്‍വചിക്കുന്ന യു.എസ്ഇന്ത്യ സമഗ്ര ആഗോള, നയതന്ത്ര പങ്കാളിത്തമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചു. അമേരിക്കയും ഇന്ത്യയും അഭൂതപൂര്‍വമായ വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും തലത്തിലെത്തുന്നത് കണ്ട ചരിത്രപരമായ കാലഘട്ടത്തെക്കുറിച്ച് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങള്‍, ബഹുസ്വരത, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് യുഎസ്ഇന്ത്യ പങ്കാളിത്തം ഊന്നല്‍ നല്‍കുന്നതെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. വര്‍ധിച്ച പ്രവര്‍ത്തന ഏകോപനം, വിവരങ്ങള്‍ പങ്കിടല്‍, പ്രതിരോധ വ്യാവസായിക നവീകരണം എന്നിവയുടെ നേട്ടങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് യു.എസ്ഇന്ത്യ മേജര്‍ ഡിഫന്‍സ് പങ്കാളിത്തത്തെ ആഗോള സുരക്ഷയുടെയും സമാധാനത്തിന്റെയും സ്തംഭമാക്കി മാറ്റിയ പുരോഗതിയെ നേതാക്കള്‍ അഭിനന്ദിച്ചു. നമ്മുടെ ജനങ്ങളുടേയും പൗരസ്വകാര്യ മേഖലകളുടേയും ഗവണ്‍മെന്റുകളുടേയും അഗാധമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം യു.എസ്ഇന്ത്യ പങ്കാളിത്തത്തെ വരും ദശാബ്ദങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ ഉയരങ്ങളിലേക്കുള്ള പാതയിലേക്ക് നയിച്ചുവെന്ന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും അചഞ്ചലമായ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

സുരക്ഷിത ആഗോള സംശുദ്ധ ഊർജവിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനുള്ള അമേരിക്ക-ഇന്ത്യ സംരംഭത്തിനായുള്ള മാർഗരേഖ

September 22nd, 11:44 am

ദേശീയ-സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ശാശ്വതമായ പ്രതിബദ്ധത അമേരിക്കയും ഇന്ത്യയും പങ്കിടുന്നു. നമ്മുടെ സാമ്പത്തിക വളർച്ചാ കാര്യപരിപാടികളുടെ പ്രധാന വശമെന്ന നിലയിൽ, നമ്മുടെ ജനസംഖ്യക്ക് ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ആഗോളതലത്തിൽ സംശുദ്ധ ഊർജവിന്യാസം ത്വരിതപ്പെടുത്തൽ, ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾ ​കൈവരിക്കൽ എന്നിവ ഉൾപ്പെടെയുള്ള സംശുദ്ധ ഊർജപരിവർത്തനത്തിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ഒരുമിച്ചു പ്രവർത്തിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്.

India is the best bet of the 21st century: PM Modi at the 4th Global Renewable Energy Investor’s Meet and Expo

September 16th, 11:30 am

Prime Minister Narendra Modi inaugurated the 4th Global Renewable Energy Investor’s Meet and Expo (RE-INVEST) in Gandhinagar, Gujarat. The summit celebrates India's achievement of over 200 GW of non-fossil fuel capacity. The PM said that India's persity, scale, capacity, potential and performance are all unique and pave the way for Indian solutions for global applications.

നാലാമത് ആഗോള പുനരുപയോ ഊര്‍ജ്ജ നിക്ഷേപകസംഗമവും പ്രദര്‍ശനവും(ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റും എക്‌സ്‌പോയും -റീ-ഇന്‍വെസ്റ്റ്) ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

September 16th, 11:11 am

ഗുജറാത്ത് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നാലാമത് ആഗോള പുനരുപയോഗ ഉര്‍ജ്ജ നിക്ഷേപക സംഗമവും പ്രദര്‍ശനവും (ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസേ്റ്റഴ്സ് മീറ്റും എക്സ്പോയും -റീ-ഇന്‍വെസ്റ്റ് ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. മൂന്നുദിവസത്തെ ഉച്ചകോടിയില്‍ ഇന്ത്യയുടെ ഫോസില്‍ ഇതര ഇന്ധനങ്ങളുടെ സ്ഥാപിത ശേഷി 200 ജിഗാവാട്ടിലധികം (ജി.ഡബ്ല്യു) എന്ന ശ്രദ്ധേയമായ നേട്ടത്തിലെത്തുന്നതിനുണ്ടായ സുപ്രധാന സംഭാവനകളെ ആദരിക്കും. പൊതു-സ്വകാര്യ മേഖലയിലെ കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുള്ള അത്യാധുനിക നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനമേള ശ്രീ മോദി വീക്ഷിക്കുകയും ചെയ്തു.

കടൽക്കാറ്റിൽ നിന്നും ഊർജം ഉത്പാദിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (വിജിഎഫ്) പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

June 19th, 09:11 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം കടൽക്കാറ്റിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കുന്ന പദ്ധതികൾക്കായുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (വിജിഎഫ്) പദ്ധതിക്ക് അംഗീകാരം നൽകി. ആകെ 7453 കോടി രൂപാ ചിലവ് വരുന്ന പദ്ധതിയിൽ, കാറ്റിൽ നിന്നും 1 GW വൈദ്യുതി ഉത്പാദനത്തിനായുള്ള പദ്ധതികളുടെ സ്ഥാപനത്തിനും കമ്മീഷനിങ്ങിനുമായി 6853 കോടി രൂപയും (ഗുജറാത്ത്, തമിഴ്‌നാട് തീരങ്ങളിൽ നിന്ന് 500 മെഗാവാട്ട് വീതം), കൂടാതെ രണ്ട് തുറമുഖങ്ങളുടെ നവീകരണത്തിന് 600 കോടി രൂപയും അനുവദിച്ച് കടൽക്കാറ്റിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കുന്ന പദ്ധതികളുടെ അടിസ്ഥാന സൗകര്യ വികസന ആവശ്യകതകൾ നിറവേറ്റും.

ഗ്രീസിലെ ഏഥൻസിൽ ഇന്ത്യൻ സമൂഹത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം

August 25th, 09:30 pm

ഒരു ആഘോഷത്തിന്റെ അന്തരീക്ഷം, ഒരു ഉത്സവ മനോഭാവം എന്നിവ ഉണ്ടാകുമ്പോൾ, ഒരാൾ അവരുടെ കുടുംബാംഗങ്ങൾക്കിടയിൽ വേഗത്തിൽ ഇടം പിടിക്കാൻ ആഗ്രഹിക്കുന്നു. ഞാനും എന്റെ കുടുംബാംഗങ്ങളുടെ ഇടയിൽ വന്നിട്ടുണ്ട്. ഇത് സാവൻ മാസമാണ്, ഒരു തരത്തിൽ ശിവന്റെ മാസമായി കണക്കാക്കപ്പെടുന്നു, ഈ പുണ്യമാസത്തിൽ നമ്മുടെ രാജ്യം ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു. ചന്ദ്രന്റെ ഇരുണ്ട മേഖലയായ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ കഴിവുകൾ ലോകത്തിന് മുഴുവൻ പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യ ചന്ദ്രനിൽ ത്രിവർണ്ണ പതാക ഉയർത്തി. ലോകമെമ്പാടും നിന്ന് അഭിനന്ദന സന്ദേശങ്ങൾ ഒഴുകുകയാണ്. ആളുകൾ അവരുടെ ആശംസകൾ അയയ്‌ക്കുന്നു, ആളുകൾ നിങ്ങളെയും അഭിനന്ദിക്കുന്നുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു, അല്ലേ? നിങ്ങൾക്ക് നിരവധി അഭിനന്ദനങ്ങൾ ലഭിക്കുന്നു, അല്ലേ? ഓരോ ഇന്ത്യക്കാരനും അത് സ്വീകരിക്കുന്നു. സോഷ്യൽ മീഡിയ മുഴുവനും അഭിനന്ദന സന്ദേശങ്ങളാൽ നിറഞ്ഞിരിക്കുന്നു. വിജയം വളരെ പ്രാധാന്യമുള്ളതായിരിക്കുമ്പോൾ, ആ വിജയത്തിനായുള്ള ആവേശം സ്ഥിരമായി നിലകൊള്ളുന്നു. ലോകത്ത് എവിടെ വേണമെങ്കിലും ജീവിക്കാമെന്നും നിങ്ങളുടെ മുഖം എന്നോട് പറയുന്നു, പക്ഷേ നിങ്ങളുടെ ഹൃദയത്തിൽ ഇന്ത്യ മിടിക്കുന്നു. ഇന്ത്യ നിങ്ങളുടെ ഹൃദയത്തിൽ മിടിക്കുന്നു, ഇന്ത്യ നിങ്ങളുടെ ഹൃദയത്തിൽ മിടിക്കുന്നു, ഇന്ത്യ നിങ്ങളുടെ ഹൃദയത്തിൽ മിടിക്കുന്നു. ഇന്ന്, ഞാൻ ഇവിടെ ഗ്രീസിൽ നിങ്ങളുടെ എല്ലാവരുടെയും ഇടയിലാണ്, ചന്ദ്രയാൻ വിജയിച്ചതിന് ഒരിക്കൽ കൂടി എല്ലാവരോടും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ഏഥൻസിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം

August 25th, 09:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 25-ന് ഏഥൻസിലെ ഏഥൻസ് കൺസർവേറ്റോയറിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു.

ബ്രിക്‌സ് ബിസിനസ് ഫോറം ലീഡേഴ്‌സ് ഡയലോഗിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ

August 22nd, 10:42 pm

ഞങ്ങൾ ദക്ഷിണാഫ്രിക്കയുടെ മണ്ണിൽ കാലുകുത്തിയ ഉടൻ തന്നെ ഞങ്ങളുടെ പരിപാടിയുടെ തുടക്കം ബ്രിക്‌സ് ബിസിനസ് ഫോറം വഴി നടത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

ബ്രിക്സ് വ്യാവസായിക വേദിയുടെ നേതൃതല സംഭാഷണത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

August 22nd, 07:40 pm

2023 ഓഗസ്റ്റ് 22-ന് ജോഹന്നാസ്‌ബർഗിൽ നടന്ന ബ്രിക്സ് വ്യാവസായിക വേദിയുടെ നേതൃതല സംഭാഷണത്തിൽ (ബ്രിക്സ് ബിസിനസ് ഫോറം ലീഡേഴ്സ് ഡയലോഗ്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

ജി20 ഊർജമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നൽകിയ വീഡിയോ സന്ദേശത്തിന്റെ പൂർണരൂപം

July 22nd, 10:00 am

വ്യത്യസ്തമായ നമ്മുടെ യാഥാർഥ്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഊർജപരിവർത്തനത്തിനുള്ള നമ്മുടെ വഴികൾ വ്യത്യസ്തമാണ്. എന്നിരുന്നാലും, നമ്മുടെ ലക്ഷ്യങ്ങൾ ഒന്നുതന്നെയാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഹരിത വളർച്ചയിലും ഊർജ പരിവർത്തനത്തിലും ഇന്ത്യ വലിയ ശ്രമങ്ങളാണു നടത്തുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയുമാണ് ഇന്ത്യ. എന്നിരുന്നാലും, നമ്മുടെ കാലാവസ്ഥാപ്രതിബദ്ധതകളിൽ ഞങ്ങൾ കരുത്തോടെ മുന്നേറുകയാണ്. കാലാവസ്ഥാപ്രവർത്തനങ്ങളിലെ നേതൃത്വം ഇന്ത്യ തെളിയിച്ചിട്ടുണ്ട്. ഞങ്ങളുടെ ഫോസിൽ ഇതര സ്ഥാപിത വൈദ്യുതശേഷി, ലക്ഷ്യം നിശ്ചയിച്ചതിനും ഒമ്പതു വർഷം മുമ്പു ഞങ്ങൾ കൈവരിച്ചു. ഞങ്ങൾ ഇപ്പോൾ ഉയർന്ന ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. 2030-ഓടെ 50 ശതമാനം ഫോസിൽ ഇതര സ്ഥാപിത ശേഷി കൈവരിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. സൗരോർജം, പവനോർജം എന്നീ മേഖലകളിൽ ആഗോള തലത്തിൽ മുൻനിരയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രവർത്തകസമിതി പ്രതിനിധികൾ പാവഗഡ സോളാർ പാർക്കും മൊഢേര സോളാർ ഗ്രാമവും സന്ദർശിച്ചതിൽ എനിക്കു സന്തോഷമുണ്ട്. സംശുദ്ധ ഊർജത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ നിലവാരത്തിനും തോതിനുമാണ് അവർ സാക്ഷ്യംവഹിച്ചത്.

ജി20 ഊർജമന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

July 22nd, 09:48 am

ഓരോ രാജ്യത്തിനും ഊർജപരിവർത്തനത്തിൽ വ്യത്യസ്തമായ യാഥാർഥ്യവും പാതയുമുണ്ടെങ്കിലും എല്ലാ രാജ്യത്തിന്റെയും ലക്ഷ്യങ്ങൾ ഒന്നുതന്നെയാണെന്നു താൻ ഉറച്ചു വിശ്വസിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഹരിത വളർച്ചയിലും ഊർജപരിവർത്തനത്തിലും ഇന്ത്യയുടെ ശ്രമങ്ങളിലേക്കു വെളിച്ചം വീശിയ അദ്ദേഹം, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയുള്ളതുമായ രാജ്യമാണ് ഇന്ത്യയെന്നും, എന്നിട്ടും കാലാവസ്ഥാ പ്രതിബദ്ധതകളിലേക്കു ശക്തമായി രാജ്യം നീങ്ങുകയാണെന്നും ചൂണ്ടിക്കാട്ടി. ഫോസിൽ ഇതര സ്ഥാപിത വൈദ്യുതശേഷി ലക്ഷ്യം ഇന്ത്യ നിശ്ചയിച്ചതിനും ഒമ്പതു വർഷം മുമ്പു കൈവരിച്ചെന്നും ഉയർന്ന ലക്ഷ്യം നിശ്ചയിച്ചി‌ട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. 2030-ഓടെ 50 ശതമാനം ഫോസിൽ ഇതര സ്ഥാപിതശേഷി കൈവരിക്കാനാണു രാജ്യം പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗരോർജത്തിന്റെയും പവനോർജത്തിന്റെയും കാര്യത്തിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ - പാവഗഡ സോളാർ പാർക്ക്, മൊഢേര സോളാർ ഗ്രാമം എന്നിവ സന്ദർശിച്ചതിലൂടെ സംശുദ്ധ ഊർജത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ നിലവാരത്തിനും തോതിനും സാക്ഷ്യം വഹിക്കാൻ പ്രവർത്തകസമിതി പ്രതിനിധികൾക്ക് അവസരം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു പ്രധാനമന്ത്രി പറഞ്ഞു.

'' വൈബ്രന്റ് വില്ലേജ് പരിപാടി'' എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. 4800 കോടി രൂപയുടെ പദ്ധതികളില്‍ 26 ധനവിഹിതങ്ങളുണ്ടാകും

February 15th, 03:51 pm

2022-23 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലേക്കുള്ള വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം (വി.വി.പി) എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 4800 കോടി രൂപയാണ് പദ്ധതിയുടെ വിഹിതം

ഗുജറാത്തിലെ ഭുജില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രഖ്യാപനവും നടത്തിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

August 28th, 11:54 am

ഗുജറാത്തിലെ ജനകായ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പാട്ടീല്‍ ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനും ബിജെപി ഗുജറാത്ത് ഘടകം പ്രസിഡന്റുമായ ശ്രീ സിആര്‍ പാട്ടീല്‍ജി, ഇവിടെ സന്നിഹിതരായിട്ടുള്ള എം പിമാരെ, ഗുജറാത്തിലെ സംസ്ഥാന മന്ത്രിമാരെ എംഎല്‍എ മാരെ, ഇവിടെ തടിച്ചു കൂടിയിരിക്കുന്ന കച്ചിലെ എന്റെ പ്രിയ സഹോദരി സഹോദരന്മാരെ,

ഭുജില്‍ 4400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു

August 28th, 11:53 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഭുജില്‍ ഏകദേശം 4400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. നേരത്തെ ഭുജ് ജില്ലയിലെ സ്മൃതി വന്‍ സ്മാരകവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

നവീകരിച്ച മേഖലാതല വൈദ്യുതി വിതരണ പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

July 30th, 12:31 pm

21-ാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യയുടെ പുതിയ ലക്ഷ്യങ്ങളുടെയും പുതിയ വിജയങ്ങളുടെയും പ്രതീകമാണ് ഇന്നത്തെ പരിപാടി. ഈ 'ആസാദി കാ അമൃതകാലത്ത്', ഇന്ത്യ അടുത്ത 25 വര്‍ഷത്തേക്കുള്ള കാഴ്ചപ്പാടുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതില്‍ ഊര്‍ജ്ജ മേഖലയ്ക്കും വൈദ്യുതി മേഖലയ്ക്കും വലിയ പങ്കുണ്ട്. ബിസിനസ് ചെയ്യുന്നതും ജീവിതവും എളുപ്പുമാക്കുന്നതിന് ഊര്‍ജ മേഖലയുടെ കരുത്തു സുപ്രധാനമാണ്. ഞാന്‍ ഇപ്പോള്‍ പരാമര്‍ശിച്ച ഗുണഭോക്താക്കളുടെ ജീവിതത്തില്‍ വൈദ്യുതി കൊണ്ടുവന്ന മാറ്റം നാമെല്ലാവരും കണ്ടതാണ്.

PM launches Power Sector’s Revamped Distribution Sector Scheme

July 30th, 12:30 pm

PM Modi participated in the Grand Finale marking the culmination of ‘Ujjwal Bharat Ujjwal Bhavishya – Power @2047’. He launched the Revamped Distribution Sector Scheme as well as launched various green energy projects of NTPC. Four different directions were worked together to improve the power system - Generation, Transmission, Distribution and Connection, the PM added.

നോർവേ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 04th, 02:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ നോർഡിക് ഉച്ചകോടിയ്ക്കിടെ നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി . 2021 ഒക്ടോബറിൽ പ്രധാനമന്ത്രി സ്റ്റോർ അധികാരമേറ്റതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

One has to keep up with the changing times and embrace global best practices: PM

December 15th, 02:40 pm

PM Modi unveiled various developmental projects in Gujarat. Speaking about the farm laws, PM Modi said, Farmers are being misled about the agriculture reforms. He pointed out that the agriculture reforms that have taken place is exactly what farmer bodies and even opposition parties have been asking over the years.