യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക 297 പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി
September 22nd, 12:11 pm
ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുന്നതിനും സാംസ്‌കാരിക ധാരണ കൂടുതല്‍ പരിപോഷിപ്പിക്കുന്ന തിനുമായി, 2023 ജൂണിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പ്രതിഫലിച്ച സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും നടത്തിയ പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തില്‍ 2024 ജൂലൈയില്‍ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബ്യൂറോ ഓഫ് എഡ്യൂക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സും ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും തമ്മില്വസ്തുതാപത്രം: 2024 ക്വാഡ് നേതൃ ഉച്ചകോടി
September 22nd, 12:06 pm
2024 സെപ്തംബർ 21ന്, നാലാമത് ക്വാഡ് നേതൃ ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ഡെലവേയിലെ വിൽമിങ്ടണിൽ ആതിഥേയത്വം വഹിച്ചു. ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ , ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പങ്കെടുത്തു.വിൽമിംഗ്ടൺ പ്രഖ്യാപനത്തിൽ ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേതാക്കളുടെ സംയുക്ത പ്രസ്താവന
September 22nd, 11:51 am
ഇന്ന്, ഞങ്ങൾ - ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ ജൂനിയർ - നാലാമത്തെ ഇൻ-പേഴ്സൺ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കായി കണ്ടുമുട്ടി, ഡെലവെയറിലെ വിൽമിംഗ്ടണിൽ പ്രസിഡന്റ് ബൈഡൻ ആതിഥേയത്വം വഹിച്ചു.അമേരിക്കന്‍ സന്ദര്‍ശനത്തിന് യാത്രതിരിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
September 21st, 04:15 am
പ്രസിഡന്റ് ബൈഡന്‍ അദ്ദേഹത്തിന്റെ ജന്മനാടായ വില്‍മിംഗ്ടണില്‍ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനും ന്യൂയോര്‍ക്കിലെ യു.എന്‍ പൊതുസഭയിലെ ഭാവി ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനുമായി മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഇന്ന്, ഞാന്‍അമേരിക്കയിലേക്ക് പുറപ്പെടുകയാണ്.സെപ്റ്റംബർ 21 മുതൽ 23 വരെ - പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനം
September 19th, 03:07 pm
2024 സെപ്റ്റംബർ 21 മുതൽ 23 വരെ പ്രധാനമന്ത്രി മോദി യുഎസ് സന്ദർശിക്കും. സന്ദർശന വേളയിൽ ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന നാലാമത് ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. സെപ്തംബർ 23-ന് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി ‘ഭാവിയുടെ ഉച്ചകോടി’യെ അഭിസംബോധന ചെയ്യും.