Experts and investors around the world are excited about India: PM Modi in Rajasthan

December 09th, 11:00 am

PM Modi inaugurated the Rising Rajasthan Global Investment Summit 2024 and Rajasthan Global Business Expo in Jaipur, highlighting India's rapid economic growth, digital advancements, and youth power. He emphasized India's rise as the 5th largest economy, doubling exports and FDI, and the transformative impact of tech-driven initiatives like UPI and DBT.

റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്‌മെൻ്റ് ഉച്ചകോടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

December 09th, 10:34 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്‌മെൻ്റ് സമ്മിറ്റും 2024 രാജസ്ഥാൻ ഗ്ലോബൽ ബിസിനസ് എക്‌സ്‌പോയും രാജസ്ഥാനിലെ ജയ്പൂരിലെ ജയ്പൂർ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ (ജെഇസിസി) ഉദ്ഘാടനം ചെയ്തു. രാജസ്ഥാൻ്റെ വിജയയാത്രയിലെ മറ്റൊരു സവിശേഷ ദിനമാണ് ഇന്നെന്ന് സദസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പിങ്ക് സിറ്റി - ജയ്പൂരിൽ നടക്കുന്ന റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്‌മെൻ്റ് സമ്മിറ്റ് 2024-ലേക്കുള്ള എല്ലാ വ്യവസായ, ബിസിനസ് പ്രമുഖർ, നിക്ഷേപകർ, പ്രതിനിധികൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. മഹത്തായ പരിപാടി സംഘടിപ്പിച്ച രാജസ്ഥാൻ ഗവൺമെന്റിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഗിര്‍, ഏഷ്യാറ്റിക് സിംഹങ്ങളെക്കുറിച്ചുള്ള പരിമള്‍ നത്വാനിയുടെ പുസ്തകം പ്രധാനമന്ത്രി ഏറ്റുവാങ്ങി

July 31st, 08:10 pm

രാജ്യസഭാംഗം പരിമള്‍ നത്വാനിയുടെ ഗിറിനെയും ഏഷ്യാറ്റിക് സിംഹങ്ങളെയും കുറിച്ചുള്ള കോഫി ടേബിള്‍ ബുക്കായ ''കോള്‍ ഓഫ് ദി ഗിര്‍'' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏറ്റുവാങ്ങി.

ഇന്ത്യയില്‍ പുള്ളിപ്പുലികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

February 29th, 09:35 pm

ഇന്ത്യയില്‍ പുള്ളിപ്പുലികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ജൈവവൈവിദ്ധ്യത്തോടുള്ള ഇന്ത്യയുടെ അചഞ്ചലമായ സമര്‍പ്പണത്തിന്റെ തെളിവാണ് പുള്ളിപ്പുലികളുടെ എണ്ണത്തിലുള്ള ഈ ഗണ്യമായ വര്‍ദ്ധനവെന്ന് അദ്ദേഹം പറഞ്ഞു.

വന്യജീവികളെക്കുറിച്ചുള്ള പൗരന്മാരുടെ ട്വീറ്റുകളോടു പ്രതികരിച്ച് പ്രധാനമന്ത്രി

April 10th, 09:33 am

വന്യജീവികളുടെ കാര്യത്തിൽ ജനങ്ങൾക്കുള്ള താൽപ്പര്യം സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരുമായി ആശയവിനിമയം നടത്തി.

സിബിഐയുടെ വജ്രജൂബിലി ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

April 03rd, 03:50 pm

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ജിതേന്ദ്ര സിംഗ് ജി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവല്‍ ജി, കാബിനറ്റ് സെക്രട്ടറി, സിബിഐ ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍, മഹതികളെ, മഹാന്‍മാരെ! 60 വര്‍ഷം തികയുന്ന അവസരത്തില്‍, അതായത് സിബിഐയുടെ വജ്രജൂബിലിയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ വജ്രജൂബിലി ആഘോഷങ്ങൾ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

April 03rd, 12:00 pm

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) വജ്രജൂബിലി ആഘോഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്തു. 1963 ഏപ്രിൽ 1ന് കേന്ദ്രഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രമേയത്തിലൂടെയാണു സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സ്ഥാപിതമായത്.

കുനോ ദേശീയ ഉദ്യാനത്തിൽ 12 ചീറ്റകളുടെ പുതിയ ബാച്ചിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുന്നു

February 19th, 09:21 am

കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ച 12 ചീറ്റകളുടെ പുതിയ ബാച്ചിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.

സംസ്ഥാന പരിസ്ഥിതി മന്ത്രിമാരുടെ ദേശീയ സമ്മേളനം സെപ്റ്റംബർ 23-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

September 21st, 04:29 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ഏക്താ നഗറിൽ പരിസ്ഥിതി മന്ത്രിമാരുടെ ദേശീയ സമ്മേളനം 2022 സെപ്റ്റംബർ 23 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി സെപ്റ്റംബര്‍ 17ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും

September 15th, 02:11 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബര്‍ 17ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും. രാവിലെ ഏകദേശം 10:45 ന് പ്രധാനമന്ത്രി ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് തുറന്നുവിടും. അതിനുശേഷം, ഏകദേശം 12 മണിക്ക്, ഷിയോപൂരിലെ കാരഹലിലെ എസ്എച്ച്ജി സമ്മേളനത്തില്‍, വനിതാ എസ്.എച്ച്.ജി അംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹവും പങ്കെടുക്കും.

ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഇഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 'സേവ് സോയില്‍' പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

June 05th, 02:47 pm

നിങ്ങള്‍ക്കെല്ലാവര്‍ക്കും ലോക പരിസ്ഥിതി ദിന ആശംസകള്‍. ഈ അവസരത്തില്‍ സദ്ഗുരുവിനും ഇഷ ഫൗണ്ടേഷനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ സംഘടന സേവ് സോയില്‍ പ്രചാരണ പരിപാടി ആരംഭിച്ചു. 27 രാജ്യങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്ര ഇന്ന് 75-ാം ദിവസം ഇവിടെ എത്തിയിരിക്കുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയും ഈ 'അമൃതകാല'ത്തില്‍ പുതിയ ദൃഢനിശ്ചയങ്ങള്‍ എടുക്കുകയും ചെയ്യുമ്പോള്‍, ഇത്തരം ബഹുജന പ്രചാരണങ്ങള്‍ വളരെ നിര്‍ണായകമാണ്.

PM Addresses 'Save Soil' Programme Organised by Isha Foundation

June 05th, 11:00 am

PM Modi addressed 'Save Soil' programme organised by Isha Foundation. He said that to save the soil, we have focused on five main aspects. First- How to make the soil chemical free. Second- How to save the organisms that live in the soil. Third- How to maintain soil moisture. Fourth- How to remove the damage that is happening to the soil due to less groundwater. Fifth, how to stop the continuous erosion of soil due to the reduction of forests.

ദക്ഷിണേഷ്യയിലെ റാംസർ സൈറ്റുകളുടെ ഏറ്റവും വലിയ ശൃംഖല ഇന്ത്യക്ക് ഉള്ളതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

February 03rd, 10:30 pm

ഗുജറാത്തിലെ ഖിജാദിയ വന്യജീവി സങ്കേതം, യുപിയിലെ ബഖീര വന്യജീവി സങ്കേതം എന്നീ രണ്ട് തണ്ണീർത്തടങ്ങൾ കൂടി റാംസർ സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

ഹിമാചല്‍ പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് വാക്‌സിനേഷന്‍ ഗുണഭോക്താക്കളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം

September 06th, 11:01 am

ഹിമാചല്‍ പ്രദേശ് ഇന്ന് ഒരു പ്രധാനസേവകനെന്ന നിലയില്‍ മാത്രമല്ല, ഒരു കുടുംബാംഗമെന്ന നിലയിലും എനിക്ക് അഭിമാനിക്കാനുള്ള അവസരം നല്‍കി. ഹിമാചല്‍ ചെറിയ അവകാശങ്ങള്‍ക്കായി കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടു, ഇന്ന് ഹിമാചലും വികസനത്തിന്റെ കഥ എഴുതുന്നത് ഞാന്‍ കാണുന്നു. ദൈവങ്ങളുടെ അനുഗ്രഹവും ഹിമാചല്‍ ഗവണ്‍മെന്റിന്റെ ഉത്സാഹവും ഹിമാചലിലെ ജനങ്ങളുടെ അവബോധവും കൊണ്ടാണ് ഇതെല്ലാം സാധ്യമായത്. എനിക്ക് ഇന്ന് ആശയവിനിമയം നടത്താന്‍ അവസരം ലഭിച്ച എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു, കൂടാതെ മുഴുവന്‍ സംഘത്തിനും ഞാന്‍ നന്ദി പറയുന്നു. ഒരു ടീമായി പ്രവര്‍ത്തിച്ചുകൊണ്ട് ഹിമാചല്‍ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചു. ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു

ഹിമാചല്‍ പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ ഗുണഭോക്താക്കളോടും സംവദിച്ച് പ്രധാനമന്ത്രി

September 06th, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിമാചല്‍ പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പു പദ്ധതിയുടെ ഗുണഭോക്താക്കളോടും ഇന്ന് സംവദിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. ഗവര്‍ണര്‍, മുഖ്യമന്ത്രി, ശ്രീ ജെ പി നദ്ദ, കേന്ദ്ര മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, എംപിമാര്‍, എംഎല്‍എമാര്‍, പഞ്ചായത്ത് നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അന്താരാഷ്ട്ര കടുവ ദിനത്തിൽ വന്യജീവി പ്രേമികളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

July 29th, 10:37 am

അന്താരാഷ്ട്ര കടുവ ദിനത്തിൽ കടുവ സംരക്ഷണത്തിൽ താൽപ്പര്യമുള്ള വന്യജീവി പ്രേമികളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു.

NDA Govt has ensured peace and stability in Assam: PM Modi in Bokakhat

March 21st, 12:11 pm

Continuing his election campaigning spree, PM Modi addressed a public meeting in Bokakhat, Assam. He said, “It is now decided that Assam will get 'double engine ki sarkar', 'doosri baar, BJP sarkar’, ‘doosri baar, NDA sarkar’. “Today I can respectfully say to all our mothers, sisters and daughters sitting here that we have worked hard to fulfill the responsibility and expectations with which you elected the BJP government,” he added.

PM Modi addresses public meeting at Bokakhat, Assam

March 21st, 12:10 pm

Continuing his election campaigning spree, PM Modi addressed a public meeting in Bokakhat, Assam. He said, “It is now decided that Assam will get 'double engine ki sarkar', 'doosri baar, BJP sarkar’, ‘doosri baar, NDA sarkar’. “Today I can respectfully say to all our mothers, sisters and daughters sitting here that we have worked hard to fulfill the responsibility and expectations with which you elected the BJP government,” he added.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്വീഡൻ പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വാനും തമ്മിൽ വെർച്വൽ ഉച്ചകോടി

March 03rd, 09:59 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 മാർച്ച് 5 ന് സ്വീഡൻ പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വനുമായി വെർച്വൽ ഉച്ചകോടി നടത്തും.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഡിസംബര്‍ 27 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

December 27th, 11:30 am

സുഹൃത്തുക്കളേ, ദേശത്തിലെ സാധാരണയില്‍ സാധാരണക്കാരായ ആളുകള്‍ ഈ മാറ്റത്തെ തിരിച്ചറിഞ്ഞു. ഞാന്‍ നമ്മുടെ നാട്ടില്‍ ആശയുടെ അത്ഭുതപ്രവാഹം തന്നെ കണ്ടു. വെല്ലുവിളികള്‍ ഒരുപാട് വന്നു. പ്രതിസന്ധികളും അനേകം വന്നു. കൊറോണ കാരണം ലോകത്തിലെ വിതരണ ശൃംഖലയിലും ഒരുപാട് തടസ്സങ്ങള്‍ വന്നു. പക്ഷേ, നമ്മള്‍ ഓരോ പ്രതിസന്ധിയില്‍ നിന്ന് പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നാട്ടില്‍ പുതിയ കഴിവുകള്‍ ഉണ്ടായി. ഈ കഴിവുകളെ വാക്കുകളില്‍ രേഖപ്പെടുത്തണമെങ്കില്‍ അതിന് പേര് സ്വയംപര്യാപ്തത എന്നാണ്.