ബീഹാറിലെ ജാമുയിയിൽ നടന്ന ജനജാതിയ ഗൗരവ് ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

November 15th, 11:20 am

ബഹുമാനപ്പെട്ട ബീഹാർ ഗവർണർ, ശ്രീ രാജേന്ദ്ര അർലേക്കർ ജി, ബീഹാറിലെ ജനപ്രിയ മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാർ ജി, കേന്ദ്ര മന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകർ, ജുവൽ ഒറാം ജി, ജിതൻ റാം മാഞ്ചി ജി, ഗിരിരാജ് സിംഗ് ജി, ചിരാഗ് പാസ്വാൻ ജി, ദുർഗാദാസ് യുയ്കെ ജി, ഇന്ന് നമ്മുടെ ഇടയിൽ ബിർസ മുണ്ട ജിയുടെ പിൻഗാമികളുണ്ടെന്നത് നമ്മുടെ ഭാഗ്യമാണ്. ഇന്ന് അവരുടെ വീട്ടിൽ മതപരമായ ഒരു വലിയ ആചരണം ഉണ്ടെങ്കിലും. അവരുടെ കുടുംബം ആചാരാനുഷ്ഠാനങ്ങളിൽ തിരക്കിലാണെങ്കിലും, ബുദ്ധ്റാം മുണ്ട ജി ഞങ്ങളോടൊപ്പം ചേർന്നു, സിദ്ധു കൻഹുവിൻ്റെ പിൻഗാമിയായ മണ്ഡൽ മുർമു ജിയും ഞങ്ങളോടൊപ്പം ചേർന്നതിൽ ഞങ്ങൾ ഒരുപോലെ അഭിമാനിതരാണ്. ഭാരതീയ ജനതാ പാർട്ടിയിൽ ഇന്ന് ഏറ്റവും മുതിർന്ന നേതാവ് ഉണ്ടെങ്കിൽ അത് ഒരിക്കൽ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ച പത്മവിഭൂഷൺ പുരസ്‌കാര ജേതാവ് നമ്മുടെ കരിയ മുണ്ട ജിയാണ് എന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം ഇപ്പോഴും നമ്മെ നയിക്കുന്നു. ജുവൽ ഒറാം ജി സൂചിപ്പിച്ചതുപോലെ, അദ്ദേഹം എനിക്ക് ഒരു പിതാവിനെപ്പോലെയാണ്. കരിയ മുണ്ട ജി ഇവിടെ ഝാർഖണ്ഡിൽ നിന്ന് യാത്ര ചെയ്ത് എത്തിയിട്ടുണ്ട്. ബീഹാർ ഉപമുഖ്യമന്ത്രിയും എൻ്റെ സുഹൃത്തുമായ വിജയ് കുമാർ സിൻഹ ജി, സാമ്രാട്ട് ചൗധരി ജി, ബീഹാർ സർക്കാരിലെ മന്ത്രിമാർ, പാർലമെൻ്റ് അംഗങ്ങൾ, നിയമസഭാ സാമാജികർ, മറ്റ് ജനപ്രതിനിധികളേ, രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള വിശിഷ്ടാതിഥികളേ, ജാമുയിയിൽ നിന്നുള്ള എൻ്റെ പ്രിയ സഹോദരങ്ങളേ, സഹോദരിമാരേ.

ജൻജാതീയ ഗൗരവ് ദിനത്തിൽ, ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു

November 15th, 11:00 am

ജന്‍ജാതിയ ഗൗരവ് ദിവസിനോടനുബന്ധിച്ച് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഒപ്പം ബിഹാറിലെ ജമുയിയില്‍ 6640 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

പതിനെട്ടാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന

September 07th, 01:28 pm

ഒരിക്കല്‍ കൂടി കിഴക്കന്‍ ഏഷ്യാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രസിഡണ്ട് വിഡോഡോയുടെ മികച്ച നേതൃത്വത്തിന് ഞാന്‍ എന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. കൂടാതെ, നിരീക്ഷകനെന്ന നിലയില്‍ ഈ യോഗത്തില്‍.

ഇരുപതാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയിലും 18-ാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രിയുടെ പങ്കാളിത്തം

September 07th, 11:47 am

ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍, ആസിയാന്‍-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അതിന്റെ ഭാവി ഗതി രൂപപ്പെടുത്തുന്നതിനും പ്രധാനമന്ത്രി ആസിയാന്‍ പങ്കാളികളുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തി. ഇന്തോ-പസഫിക്കിലെ ആസിയാന്‍ കേന്ദ്രീകരണം പ്രധാനമന്ത്രി ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ഇന്ത്യയുടെ ഇന്തോ-പസഫിക് സമുദ്ര സംരംഭവും(ഐപിഒഐ) ഇന്‍ഡോ-പസഫിക്കിനെക്കുറിച്ചുള്ള ആസിയാന്‍ വീക്ഷണവും (എഒഐപി) തമ്മിലുള്ള സമന്വയവും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ആസിയാന്‍-ഇന്ത്യ എഫ്ടിഎ (എഐടിഐജിഎ) യുടെ അവലോകനം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇരുപതാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയ അഭിസം​ബോധനയുടെ പൂർണരൂപം

September 07th, 10:39 am

ഈ ഉച്ചകോടിയുടെ ഗംഭീരമായ നടത്തിപ്പിന് പ്രസിഡന്റ് ജോക്കോ വിദോദോയെ ഞാൻ എന്റെ സന്തോഷം അറിയിക്കുകയും ഹൃദയപൂർവം അഭിനന്ദിക്കുകയും ചെയ്യുന്നു.

15-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ

August 23rd, 03:30 pm

പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയുടെ മഹത്തായ സംഘാടനത്തിനും ഞങ്ങൾക്ക് നൽകിയ ഊഷ്മളമായ ആതിഥ്യത്തിനും ഞാൻ ഒരിക്കൽ കൂടി എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് റമാഫോസയെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.

ജി20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

August 18th, 02:15 pm

ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളെ ഇന്ത്യയിലേക്കും എന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലേക്കും വളരെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. നിങ്ങളെ സ്വാഗതം ചെയ്യാന്‍ എന്നോടൊപ്പം ചേരുന്നത് 2.4 ദശലക്ഷം ഡോക്ടര്‍മാരും 3.5 ദശലക്ഷം നഴ്‌സുമാരും 1.3 ദശലക്ഷം പാരാമെഡിക്കല്‍ ജീവനക്കാരും 1.6 ദശലക്ഷം ഫാര്‍മസിസ്റ്റുകളും കൂടാതെ ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുമാണ്.

ജി 20 ആരോഗ്യമന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

August 18th, 01:52 pm

ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു

August 16th, 02:39 pm

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു. പ്രധാനമന്ത്രി തന്റെ അവസാന സന്ദർശനത്തിൽ ഡയറക്ടർ ജനറലിന് നൽകിയ പേര് 'തുളസി ഭായ്' എന്നാണ് ഡോ ടെഡ്രോസിന് ശ്രീ മോദി ഉപയോഗിച്ചത്.

ഗോവയിൽ ഒമ്പതാമത് ലോക ആയുർവേദ കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

December 11th, 04:15 pm

ഗോവയുടെ മനോഹരമായ മണ്ണിൽ ലോക ആയുർവേദ കോൺഗ്രസിലേക്ക് ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഒത്തുകൂടിയ എല്ലാ സുഹൃത്തുക്കളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ലോക ആയുർവേദ കോൺഗ്രസിന്റെ വിജയത്തിന് നിങ്ങളെ എല്ലാവരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ‘അമൃത് കാല’ത്തിലേക്ക് (സുവർണ്ണകാലം) ഇന്ത്യയുടെ പ്രയാണം ആരംഭിച്ച സമയത്താണ് ഈ സംഭവം നടക്കുന്നത്. നമ്മുടെ അറിവ്, ശാസ്ത്രം, സാംസ്കാരിക അനുഭവം എന്നിവയിലൂടെ ലോകത്തിന്റെ ക്ഷേമത്തിനായുള്ള ദൃഢനിശ്ചയം 'അമൃത് കാലിന്റെ' വലിയ ലക്ഷ്യമാണ്. കൂടാതെ, ആയുർവേദം ഇതിന് ശക്തവും ഫലപ്രദവുമായ ഒരു മാധ്യമമാണ്. ഈ വർഷം ജി-20 ഗ്രൂപ്പിന്റെ ആതിഥേയത്വവും അധ്യക്ഷസ്ഥാനവും ഇന്ത്യയാണ്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ജി-20 ഉച്ചകോടിയുടെ പ്രമേയം! ലോക ആയുർവേദ കോൺഗ്രസിൽ ലോകത്തിന്റെ മുഴുവൻ ആരോഗ്യത്തോടൊപ്പം ഇത്തരം വിഷയങ്ങൾ നിങ്ങളെല്ലാവരും ചർച്ച ചെയ്യും. ലോകത്തിലെ 30-ലധികം രാജ്യങ്ങൾ ആയുർവേദത്തെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായമായി അംഗീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ആയുർവേദത്തിന്റെ അംഗീകാരത്തിനായി കൂടുതൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഇത് കൊണ്ടുപോകണം.

PM addresses valedictory function of 9th World Ayurveda Congress

December 11th, 04:00 pm

PM Modi addressed the valedictory function of the 9th World Ayurveda Congress. He also inaugurated three National Ayush Institutes. Dwelling upon the philosophical underpinnings of Ayurveda the PM said, Ayurveda goes beyond treatment and promotes wellness, as he pointed out that the world is shifting towards this ancient way of life after going through various changes in trends.

Our youth should be skilled, confident and practical, NEP is preparing the ground for this: PM Modi

July 07th, 02:46 pm

PM Modi inaugurated Akhil Bhartiya Shiksha Samagam on implementation of the National Education Policy in Varanasi. The Prime Minister said that the basic premise of the National Education Policy was to take education out of narrow thinking and connect it with the modern ideas of the 21st century.

PM inaugurates Akhil Bhartiya Shiksha Samagam on implementation of NEP

July 07th, 02:45 pm

PM Modi inaugurated Akhil Bhartiya Shiksha Samagam on implementation of the National Education Policy in Varanasi. The Prime Minister said that the basic premise of the National Education Policy was to take education out of narrow thinking and connect it with the modern ideas of the 21st century.

ജര്‍മ്മനിയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ 'കരുത്തോടെ ഒന്നിച്ച്: ഭക്ഷ്യസുരക്ഷയെയും ലിംഗസമത്വത്തിന്റെ ഏറ്റവും പുതിയ കാലത്തെയും അഭിസംബോധന ചെയ്യൽ' എന്ന വിഭാഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍

June 27th, 11:59 pm

ആഗോള പിരിമുറുക്കത്തിന്റെ അന്തരീക്ഷത്തിലാണ് നാം കണ്ടുമുട്ടുന്നത്. ഇന്ത്യ എന്നും സമാധാനത്തിന് അനുകൂലമാണ്. നിലവിലെ സാഹചര്യത്തില്‍ പോലും, സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയ്ക്കായി ഞങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഭൗമരാഷ്ട്രീയാസ്വാസ്ഥ്യത്തിന്റെ ആഘാതം യൂറോപ്പില്‍ മാത്രമല്ല. ഊര്‍ജത്തിന്റെയും ഭക്ഷ്യധാന്യങ്ങളുടെയും വിലക്കയറ്റം എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നു. വികസ്വര രാജ്യങ്ങളുടെ ഊര്‍ജ്ജവും സുരക്ഷയും പ്രത്യേകിച്ച് അപകടത്തിലാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത്, ആവശ്യമുള്ള പല രാജ്യങ്ങള്‍ക്കും ഇന്ത്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 35,000 ടണ്‍ ഗോതമ്പ് മാനുഷിക സഹായമായി ഞങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. അവിടെയുണ്ടായ ശക്തമായ ഭൂകമ്പത്തിനു ശേഷവും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചുകൊടുത്ത ആദ്യ രാജ്യം ഇന്ത്യയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അയല്‍രാജ്യമായ ശ്രീലങ്കയെയും ഞങ്ങള്‍ സഹായിക്കുന്നു.

ജര്‍മ്മനിയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ 'നല്ല ഭാവിക്കായി നിക്ഷേപം: കാലാവസ്ഥ, ഊര്‍ജം, ആരോഗ്യം' സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍

June 27th, 07:47 pm

ജര്‍മ്മനിയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ 'നല്ല ഭാവിക്കായി നിക്ഷേപം: കാലാവസ്ഥ, ഊര്‍ജം, ആരോഗ്യം' സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍

Democracy is in DNA of every Indian: PM Modi

June 26th, 06:31 pm

PM Modi addressed and interacted with the Indian community in Munich. The PM highlighted India’s growth story and mentioned various initiatives undertaken by the government to achieve the country’s development agenda. He also lauded the contribution of diaspora in promoting India’s success story and acting as brand ambassadors of India’s success.

ജർമ്മനിയിലെ മ്യൂണിക്കിൽ ഇന്ത്യൻ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം

June 26th, 06:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യൂണിക്കിലെ ഓഡി ഡോമിൽ ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു. ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തിലെ ഊര്‍ജ്ജസ്വലരായ ആയിരക്കണക്കിന് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

14-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

June 22nd, 06:15 pm

പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂൺ 23-24 തീയതികളിൽ , ചൈന ആതിഥേയത്വം വഹിക്കുന്ന, വെർച്വൽ രൂപത്തിലുള്ള 14-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കും. ജൂൺ 24-ന് അതിഥി രാജ്യങ്ങളുമായുള്ള ആഗോള വികസനത്തെക്കുറിച്ചുള്ള ഉന്നതതല സംഭാഷണവും ഇതിൽ ഉൾപ്പെടുന്നു.

Prime Minister’s participation in the 14th BRICS Summit

June 21st, 03:00 pm

At the invitation of President Xi Jinping, Prime Minister Shri Narendra Modi will be attending the 14th BRICS Summit hosted by China in virtual format on 23-24 June 2022. This includes a High Level Dialogue on Global Development with guest countries on June 24.

അഹമ്മദ് ബോപ്പാലില്‍ ഇന്‍-സ്‌പേസ് ആസ്ഥാനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

June 10th, 08:51 pm

നമസ്‌കാരം! മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഈ പ്രദേശത്തെ എംപിയുമായ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, ഗുജറാത്തിന്റെ ജനപ്രിയനും മൃദുഭാഷിയുമായ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍ ജി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവല്‍ ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ സി.ആര്‍. പാട്ടീല്‍, ഇന്‍-സ്‌പേസ് ചെയര്‍മാന്‍ പവന്‍ ഗോയങ്ക ജി, ബഹിരാകാശ വകുപ്പ് സെക്രട്ടറി ശ്രീ എസ്. സോമനാഥ് ജി, ഇന്ത്യയുടെ ബഹിരാകാശ വ്യവസായത്തിന്റെ പ്രതിനിധികളെ, മറ്റ് വിശിഷ്ട വ്യക്തികളെ, മഹതികളെ, മഹാന്‍മാരേ,