പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നടന്ന ജി20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തിലെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

August 12th, 10:21 am

നേരിട്ടുള്ള ജി20 അഴിമതി വിരുദ്ധ മന്ത്രിതലത്തിലെ പ്രഥമ യോഗത്തിലേയ്ക്ക് നിങ്ങളെ ഏവരെയും വളരെ ഊഷ്മളമായി ഞാന്‍ സ്വാഗതം ചെയ്യുന്നു. നോബല്‍ പുരസ്‌ക്കാര ജേതാവ് ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന്റെ നഗരമായ കൊല്‍ക്കത്തയിലാണ് നിങ്ങള്‍ യോഗം ചേരുന്നത്. തന്റെ രചനകളില്‍, അത്യാഗ്രഹത്തിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്തെന്നാല്‍ സത്യം തിരിച്ചറിയുന്നതില്‍ നിന്ന് അത് നമ്മെ തടയും. പ്രാചീന ഇന്ത്യന്‍ ഉപനിഷത്തുകളും ''മാ ഗ്രിധ''- അതായത് അത്യാഗ്രഹം ഉണ്ടാകരുത് എന്നാണ് ആഗ്രഹിച്ചിരുന്നത്.

ജി-20 അഴിമതിവിരുദ്ധ മന്ത്രിതല യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

August 12th, 09:00 am

അഴിമതിയുടെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നതു ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇത് വിഭവ വിനിയോഗത്തെ ബാധിക്കുകയും വിപണികളെ ദുഷിപ്പിക്കുകയും സേവന വിതരണത്തെ ബാധിക്കുകയും ആത്യന്തികമായി ജനങ്ങളുടെ ജീവിതനിലവാരം കുറയ്ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ക്ഷേമത്തിനായി രാജ്യത്തെ വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കേണ്ടത് ഗവണ്മെന്റിന്റെ കടമയാണെന്ന് അർഥശാസ്ത്രത്തിലെ കൗടില്യന്റെ വരികൾ ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി അഴിമതിയെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അത് ജനങ്ങളോടുള്ള ഗവണ്മെന്റിൻറെ മഹത്തായ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.