അസമിലെ ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 19th, 08:42 pm

അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ്മ; എന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകന്‍, ശ്രീ അനുരാഗ് താക്കൂര്‍ ജി; അസം സര്‍ക്കാരിലെ മന്ത്രിമാര്‍, വിശിഷ്ടാതിഥികള്‍, രാജ്യത്തുടനീളമുള്ള പ്രതിഭാധനരായ യുവ കായികതാരങ്ങളേ!

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ഖേലോ ഇന്ത്യ സർവകലാശാല കായികമേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 19th, 06:53 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വടക്കുകിഴക്കൻ മേഖലയിലെ ഏഴ് സംസ്ഥാനങ്ങളിലായി നടക്കുന്ന ഖേലോ ഇന്ത്യ സർവകലാശാല കായികമേളയെ വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഖേലോ ഇന്ത്യ സർവകലാശാല കായികമേളയുടെ ചിഹ്നത്തെക്കുറിച്ച്, അതായത്, ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അഷ്ടലക്ഷ്മിയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അഷ്ടലക്ഷ്മി എന്ന് പലപ്പോഴും വിളിക്കുന്ന പ്രധാനമന്ത്രി, “ഈ കായികമേളയിൽ ചിത്രശലഭത്തെ ഭാഗ്യചിഹ്നമാക്കുന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അഭിലാഷങ്ങൾക്ക് എങ്ങനെ പുതിയ ചിറകുകൾ ലഭിക്കുന്നുവെന്നു പ്രതീകപ്പെടുത്തുന്നു”വെന്നു പറഞ്ഞു.

അടിയന്തരാവസ്ഥ ഏർപ്പെടുത്തി ജനാധിപത്യത്തെ ചവിട്ടിമെതിക്കാനുള്ള ശ്രമങ്ങൾ നടന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 26th, 11:30 am

മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ അനുസ്മരിച്ചു. ക്രൂരതകൾ ഉണ്ടായിട്ടും ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഒട്ടും ഇളക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ മേഖലയിൽ വർധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം, കായികം, ഇന്ത്യയുടെ പാരമ്പര്യങ്ങൾ, സംസ്കാരം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ശുചിത്വത്തിനും ജലസംരക്ഷണത്തിനും വേണ്ടിയുള്ള പൗരന്മാരുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

മണിപ്പൂരിലെ വികസന പദ്ധതികളുടെ ഉദ്ഘാടന ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 04th, 09:45 am

ഈ പരിപാടിയിൽ പങ്കെടുക്കുന്ന മണിപ്പൂർ ഗവർണർ ലാ . ഗണേശൻ ജി, മുഖ്യമന്ത്രി ശ്രീ എൻ. ബിരേൻ സിംഗ് ജി, ഉപമുഖ്യമന്ത്രി വൈ. ജോയ്കുമാർ സിംഗ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ഭൂപേന്ദ്ര യാദവ് ജി, രാജ്കുമാർ രഞ്ജൻ സിംഗ് ജി, മണിപ്പൂർ ഗവൺമെന്റിലെ മന്ത്രിമാരായ ബിശ്വജിത്ത് സിംഗ് ജി, ലോസി ദിഖോ ജി, ലെത്‌പാവോ ഹയോകിപ് ജി, അവാങ്‌ബൗ ന്യൂമൈ ജി, എസ് രാജെൻ സിംഗ് ജി, വുങ്‌സാഗിൻ വാൽട്ടെ ജി, സത്യബ്രത സിംഗ് ജി, ഒ. ലുഖിയോ സിംഗ് ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകർ, എംഎൽഎമാർ, ജനപ്രതിനിധികൾ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ , മണിപ്പൂരിന്റെ! ഖുറുംജാരി!

മണിപ്പൂരിലെ ഇംഫാലില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു

January 04th, 09:44 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മണിപ്പൂരിലെ ഇംഫാലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. ഏകദേശം 1850 കോടി രൂപയുടെ 13 പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത അദ്ദേഹം 2950 കോടി രൂപയുടെ 9 പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്തു. റോഡ് അടിസ്ഥാനസൗകര്യം , കുടിവെള്ള വിതരണം, ആരോഗ്യം, നഗരവികസനം, പാര്‍പ്പിടം, വിവരസാങ്കേതികവിദ്യ, നൈപുണ്യ വികസനം, കല, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കാണ് ഇന്നു തുടക്കം കുറിച്ചത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

April 08th, 11:14 am

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയവരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

പുരുഷവിഭാഗം 77 കിലോഗ്രാം ഭാരോദ്വഹനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ സതീഷ് കുമാര്‍ ശിവലിംഗത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

April 07th, 04:36 pm

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷവിഭാഗം 77 കിലോഗ്രാം ഭാരോദ്വഹനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ സതീഷ് കുമാര്‍ ശിവലിംഗത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.