
'Mission Mausam' aims to make India a climate-smart nation: PM Modi
January 14th, 10:45 am
PM Modi addressed the 150th Foundation Day of IMD, highlighting India's rich meteorological heritage and IMD's advancements in disaster management, weather forecasting, and climate resilience. He launched ‘Mission Mausam’ to make India a weather-ready, climate-smart nation and released the IMD Vision-2047 document.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ 150-ാം സ്ഥാപക ദിനാഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
January 14th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) 150-ാമത് സ്ഥാപക ദിനാഘോഷങ്ങളിൽ പങ്കെടുത്തു. ഐഎംഡിയുടെ 150 വർഷം വകുപ്പിന്റെ യാത്രയെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നതെന്നും ഇന്ത്യയിലെ ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അഭിമാനകരമായ യാത്രയെ കൂടി ഇതു പ്രതിനിധാനം ചെയ്യുന്നുവെന്നും സദസിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഒന്നര നൂറ്റാണ്ടായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ സേവിച്ച IMD ഇന്ത്യയുടെ ശാസ്ത്ര പുരോഗതിയുടെ പ്രതീകമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പ്രകീർത്തിച്ചു. IMD യുടെ നേട്ടങ്ങളെക്കുറിച്ചുള്ള സ്മാരക തപാൽ സ്റ്റാമ്പും നാണയവും ഇന്ന് പുറത്തിറക്കിയതായി ശ്രീ മോദി പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുന്ന 2047 ൽ IMD യുടെ ഭാവിയെക്കുറിച്ച് വിവരിക്കുന്ന വീക്ഷണരേഖ പ്രകാശനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. IMD യുടെ 150-ാം വാർഷികത്തിന്റെ ഈ സുപ്രധാന അവസരത്തിൽ അദ്ദേഹം ജനങ്ങൾക്ക് ആശംസകൾനേർന്നു.
ഇന്ത്യയുടെ കാലാവസ്ഥാ വകുപ്പിന്റെ 150-ാം സ്ഥാപക ദിനാഘോഷങ്ങളിൽ ജനുവരി 14 ന് പ്രധാനമന്ത്രി പങ്കെടുക്കും
January 13th, 11:14 am
നമ്മുടെ രാജ്യത്തെ 'കാലാവസ്ഥയ്ക്ക് അനുയോജ്യമായതും കാലാവസ്ഥാ സ്മാർട്ട്' ആയതുമായ ഒരു രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'മിഷൻ മൗസം' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നൂതന കാലാവസ്ഥാ നിരീക്ഷണ സാങ്കേതികവിദ്യകളും സംവിധാനങ്ങളും വികസിപ്പിച്ചുകൊണ്ടും, ഉയർന്ന റെസല്യൂഷനുള്ള അന്തരീക്ഷ നിരീക്ഷണങ്ങൾ നടപ്പിലാക്കുന്നതിലൂടെയും, അടുത്ത തലമുറ റഡാറുകളും ഉപഗ്രഹങ്ങളും, ഉയർന്ന പ്രകടനശേഷിയുള്ള കമ്പ്യൂട്ടറുകളും നടപ്പിലാക്കുന്നതിലൂടെയും ഈ ലക്ഷ്യം കൈവരിക്കുക എന്നതാണ് മിഷന്റെ ലക്ഷ്യം. കാലാവസ്ഥയെയും കാലാവസ്ഥാ പ്രക്രിയകളെയും കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിലും, കാലാവസ്ഥാ മാനേജ്മെന്റിനും ദീർഘകാലാടിസ്ഥാനത്തിലുള്ള ഇടപെടലിനും തന്ത്രങ്ങൾ മെനയാൻ സഹായിക്കുന്ന വായു ഗുണനിലവാര ഡാറ്റ നൽകുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.“കാർഗിലിൽ, നാം യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിന്റെയും സംയമനത്തിന്റെയും കരുത്തിന്റെയും അവിശ്വസനീയമായ ഉദാഹരണം നാം അവതരിപ്പിക്കുകയും ചെയ്തു: പ്രധാനമന്ത്രി മോദി
July 26th, 09:30 am
ലഡാക്കിൽ 25-ാമത് കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് കർത്തവ്യനിർവ്വഹണത്തിൽ പരമോന്നത ത്യാഗം സഹിച്ച ധീരഹൃദയരെ പ്രധാനമന്ത്രി മോദി ആദരിച്ചു. “കാർഗിലിൽ ഞങ്ങൾ യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിൻ്റെയും സംയമനത്തിൻ്റെയും ശക്തിയുടെയും അവിശ്വസനീയമായ ഉദാഹരണമാണ് ഞങ്ങൾ അവതരിപ്പിച്ചത്”, പ്രധാനമന്ത്രി മോദി പറഞ്ഞു.കാർഗിൽ വിജയദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി; ലഡാക്കിൽ ശ്രദ്ധാഞ്ജലി സമാരോഹിൽ പങ്കെടുത്തു
July 26th, 09:20 am
25-ാം കാർഗിൽ വിജയദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലഡാക്കിൽ കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരരെ ആദരിച്ചു. ശ്രദ്ധാഞ്ജലി സമാരോഹിലും അദ്ദേഹം പങ്കെടുത്തു. എൻസിഒകളുടെ കാർഗിൽ യുദ്ധത്തെക്കുറിച്ചുള്ള ‘ഗൗരവ് ഗാഥ’ വിവരണം ശ്രവിച്ച പ്രധാനമന്ത്രി ‘അമർ സംസ്മരൺ: ഓർമയുടെ കുടിൽ’ സന്ദർശിച്ചു. വീർഭൂമിയും അദ്ദേഹം സന്ദർശിച്ചു.PSLV C52 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
February 14th, 10:39 am
PSLV C52 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.