മധ്യപ്രദേശിലെ ഷാഹ്ദോലില്‍ സിക്കിള്‍ സെല്‍ അനീമിയ മുക്തി ദൗത്യത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 01st, 10:56 pm
പരിപാടിയില്‍ പങ്കെടുക്കുന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി ശ്രീ ശിവരാജ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ മന്‍സുഖ് മാണ്ഡവ്യ ജി, ശ്രീ ഫഗ്ഗന്‍ സിംഗ് കുലസ്‌തേ ജി, പ്രൊഫസര്‍ എസ്.പി. സിംഗ് ബാഗേല്‍ ജി, ശ്രീമതി. രേണുക സിംഗ് സരുത ജി, ഡോ. ഭാരതി പവാര്‍ ജി, ശ്രീ ബിശ്വേശ്വര് ടുഡു ജി, പാര്‍ലമെന്റ് അംഗം ശ്രീ വി.ഡി. ശര്‍മ്മ ജി, മധ്യപ്രദേശ് ഗവണ്‍മെന്റിലെ മന്ത്രിമാരെ, നിയമസഭാംഗങ്ങളെ, ഈ പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഞങ്ങളോടൊപ്പം ചേരുന്ന മറ്റ് ബഹുമാനപ്പെട്ട അതിഥികളെ, ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കാന്‍ ഇവിടെ എത്തിയ, എണ്ണത്തില്‍ ഏറെയുള്ള എന്റെ പ്രിയ സഹോദരീസഹോദരന്മാരെ!ദേശീയ അരിവാള്‍ കോശ രോഗ നിര്‍മ്മാര്‍ജ്ജന ദൗത്യത്തിന് മദ്ധ്യപ്രദേശിലെ ഷാഹ്‌ദോലില്‍ പ്രധാനമന്ത്രി സമാരംഭം കുറിച്ചു
July 01st, 03:29 pm
മദ്ധ്യപ്രദേശിലെ ഷാഹ്‌ദോലില്‍ ദേശീയ അരിവാള്‍കോശ നിര്‍മ്മാര്‍ജ്ജന ദൗത്യത്തിന് പ്രധാനമന്ത്രി ഇന്ന് സമാരംഭം കുറിയ്ക്കുകയും ഗുണഭോക്താക്കള്‍ക്ക് അരിവാള്‍ കോശ ജനിതക സ്ഥിതിവിവര കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. മദ്ധ്യപ്രദേശിലെ ഏകദേശം 3.57 കോടി ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) കാര്‍ഡുകളുടെ വിതരണത്തിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു. പരിപാടിയില്‍, പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഗോണ്ട്വാന ഭരിച്ചിരുന്ന രാജ്ഞിയായിരുന്ന റാണി ദുര്‍ഗ്ഗാവതിയെ പ്രധാനമന്ത്രി ആദരിക്കുകയും ചെയ്തു.സംസ്ഥാന ജലവകുപ്പ് മന്ത്രിമാരുടെ ആദ്യ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
January 05th, 09:55 am
സംസ്ഥാന ജലവകുപ്പ് മന്ത്രിമാരുടെ ആദ്യ വാർഷിക സമ്മേളനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന്, ജലസുരക്ഷയിൽ ഇന്ത്യ സമാനതകളില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു; കൂടാതെ അഭൂതപൂർവമായ നിക്ഷേപങ്ങളും നടത്തുന്നു. നമ്മുടെ ഭരണഘടനാ സംവിധാനത്തിൽ ജലം എന്ന വിഷയം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ്. ജലസംരക്ഷണത്തിനായുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങൾ രാജ്യത്തിന്റെ കൂട്ടായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വളരെയധികം സഹായിക്കും. അതിനാൽ, 'വാട്ടർ വിഷൻ അറ്റ് 2047' അടുത്ത 25 വർഷത്തേക്കുള്ള 'അമൃത്‌കാല' യാത്രയുടെ ഒരു സുപ്രധാന മാനമാണ്.ജലവുമായി ബന്ധപ്പെട്ടു സംസ്ഥാന മന്ത്രിമാരുടെ ഒന്നാം അഖിലേന്ത്യാ വാർഷികസമ്മേളനത്തെ പ്രധാനമന്ത്രി വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു
January 05th, 09:45 am
ജലവുമായി ബന്ധപ്പെട്ടു നടന്ന, സംസ്ഥാന മന്ത്രിമാരുടെ ഒന്നാം അഖിലേന്ത്യാ വാർഷിക സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോസന്ദേശത്തിലൂടെ ഇന്ന് അഭിസംബോധനചെയ്തു. ‘വാട്ടർ വിഷൻ @ 2047’ എന്നതാണു സമ്മേളനത്തിന്റെ പ്രമേയം. സുസ്ഥിരവികസനത്തിനും മാനവവികസനത്തിനും ജലസ്രോതസുകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചുള്ള ചർച്ചകൾക്കായി പ്രധാന നയആസൂത്രകരെ ഒന്നിച്ചുകൊണ്ടുവരിക എന്നതാണ് ഈ വേദിയുടെ ലക്ഷ്യം.