ഫെബ്രുവരി 22, 23 തീയതികളില്‍ പ്രധാനമന്ത്രി ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും
February 21st, 11:41 am
ഫെബ്രുവരി 22ന് രാവിലെ 10.45ന് അഹമ്മദാബാദില്‍ പ്രധാനമന്ത്രി ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12:45 ന് പ്രധാനമന്ത്രി മഹേസാണയിലെത്തി വാലിനാഥ് മഹാദേവക്ഷേത്രത്തില്‍ പൂജയും ദര്‍ശനവും നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക്, മഹേസാണയിലെ താരഭില്‍ ഒരു പൊതുചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അവിടെ അദ്ദേഹം 13,500 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ഏകദേശം 4:15 PM ന് പ്രധാനമന്ത്രി നവസാരിയില്‍ എത്തും, അവിടെ അദ്ദേഹം ഏകദേശം 47,000 കോടി രൂപയിലധികം ചെലവഴിച്ചുള്ള ഒന്നിലധികം വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. വൈകുന്നേരം 6:15 ന് പ്രധാനമന്ത്രി കക്രപാര്‍ ആണവോര്‍ജ്ജ നിലയം സന്ദർശിക്കും."ആഭ്യന്തര ആണവ വ്യവസായത്തിന് ഉണര്‍വേകും "
May 17th, 06:28 pm
ഇന്ത്യയുടെ ആഭ്യന്തര ആണവോര്‍ജ പദ്ധതിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കാനായുള്ള ഒരു നിര്‍ണായക തീരുമാനത്തിന്റെ ഭാഗമായും രാജ്യത്തെ ആണവ വ്യവസായത്തിന് ഉണര്‍വേകാന്‍ ഉദ്ദേശിച്ചും ഇന്ത്യയില്‍ 10 തദ്ദേശീയ പ്രെഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്റ്ററു(പി.എച്ച്.ഡബ്ല്യു.ആര്‍)കള്‍ നിര്‍മിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. .