നെതർലൻഡ്‌സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലഫോൺ സംഭാഷണം നടത്തി

December 18th, 06:51 pm

ജനാധിപത്യത്തിലും നിയമവാഴ്ചയിലും പങ്കിടുന്ന മൂല്യങ്ങളിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമായി ഇന്ത്യയും നെതർലൻഡ്‌സും തമ്മിൽ നിലനിൽക്കുന്ന വിശ്വസനീയവും മൂല്യവത്തായതുമായ പങ്കാളിത്തത്തിന് ഇരു നേതാക്കളും അടിവരയിട്ടു.

‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024’ൽ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി ഡിസംബർ 11നു സംവദിക്കും

December 09th, 07:38 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബർ 11നു വൈകിട്ട് 4.30നു ‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024’ന്റെ ഗ്രാൻഡ് ഫിനാലെയിൽ ചെറുപ്പക്കാരായ നൂതനാശയ ഉപജ്ഞാതാക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിക്കും. ഗ്രാൻഡ് ഫിനാലെയിൽ 1300ലധികം വിദ്യാർഥിസംഘങ്ങൾ പങ്കെടുക്കും. ചടങ്ങിൽ പ്രധാനമന്ത്രി സദസിനെയും അഭിസംബോധന ചെയ്യും.

PM reviews preparedness for heat wave related situation

April 11th, 09:19 pm

Prime Minister Shri Narendra Modi chaired a meeting to review preparedness for the ensuing heat wave season.

PM Modi attends India Today Conclave 2024

March 16th, 08:00 pm

Addressing the India Today Conclave, PM Modi said that he works on deadlines than headlines. He added that reforms are being undertaken to enable India become the 3rd largest economy in the world. He said that 'Ease of Living' has been our priority and we are ensuring various initiatives to empower the common man.

പ്രധാനമന്ത്രി ഫെബ്രുവരി 16ന് (നാളെ) 'വികസിത് ഭാരത് വികസിത് രാജസ്ഥാന്‍' പരിപാടിയെ അഭിസംബോധന ചെയ്യും

February 15th, 03:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 16ന് രാവിലെ 11ന് 'വികസിത് ഭാരത് വികസിത് രാജസ്ഥാന്‍' പരിപാടിയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്യും. ചടങ്ങില്‍ 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്ര സമര്‍പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. റോഡുകള്‍, റെയില്‍വേ, സൗരോര്‍ജം, ഊര്‍ജ പ്രക്ഷേപണം, കുടിവെള്ളം, പെട്രോളിയം, പ്രകൃതി വാതകം എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന മേഖലകള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും.

പ്രധാനമന്ത്രി മധ്യപ്രദേശിലെ ഝാബുവയില്‍ 7300 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

February 11th, 07:35 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഝാബുവയില്‍ 7300 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്നത്തെ ഈ വികസന പദ്ധതികള്‍ ഈ പ്രദേശത്തെ നിരവധി ഗോത്രവര്‍ഗക്കാര്‍ക്ക് പ്രയോജനം ചെയ്യും. പദ്ധതികള്‍ ജലവിതരണവും കുടിവെള്ള വിതരണവും ശക്തിപ്പെടുത്തുകയും മധ്യപ്രദേശിലെ റോഡ്, റെയില്‍, വൈദ്യുതി, വിദ്യാഭ്യാസ മേഖലകള്‍ക്ക് ഉത്തേജനം പകരുകയും ചെയ്യും. പ്രത്യേകമായി പിന്നോക്കം നില്‍ക്കുന്ന ഗോത്രങ്ങളില്‍ നിന്നുള്ള 2 ലക്ഷത്തോളം സ്ത്രീകള്‍ക്ക് പ്രധാനമന്ത്രി ആഹാര്‍ അനുദാന്‍ പ്രതിമാസ ഗഡു വിതരണം ചെയ്തു. സ്വാമിത്വ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 1.75 ലക്ഷം 'അധികാര്‍ അഭിലേഖ്' (അവകാശ രേഖ) വിതരണം ചെയ്തു, കൂടാതെ 559 പ്രധാന്‍ മന്ത്രി ആദര്‍ശ് യോജന ഗ്രാമങ്ങള്‍ക്ക് 55.9 കോടി രൂപ കൈമാറി.

ശ്രീ ഖോഡല്‍ധാം ട്രസ്റ്റ്-കാന്‍സര്‍ ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നല്‍കിയ വീഡിയോ സന്ദേശം

January 21st, 12:00 pm

ഇന്ന്, ഈ ശുഭ സന്ദര്‍ഭത്തില്‍, പുണ്യഭൂമിയായ ഖോഡല്‍ധാമിനോടും മാ ഖോഡലിന്റെ അര്‍പ്പണബോധമുള്ള അനുയായികളോടും ബന്ധപ്പെടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ശ്രീ ഖോഡല്‍ധാം ട്രസ്റ്റ് പൊതുജനക്ഷേമത്തിന്റെയും സേവനത്തിന്റെയും മേഖലയില്‍ മറ്റൊരു സുപ്രധാന സംരംഭം ഏറ്റെടുത്തു. അംറേലിയില്‍ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ നിര്‍മാണം ഇന്ന് ആരംഭിക്കും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, കാഗ്വാദിലെ ശ്രീ ഖോഡല്‍ധാം ട്രസ്റ്റ് സ്ഥാപിച്ചതിന്റെ 14-ാം വാര്‍ഷികം ഞങ്ങള്‍ ആഘോഷിക്കും. ഈ ശ്രദ്ധേയമായ ഇവന്റുകള്‍ക്കായി ഞാന്‍ എല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.

പ്രധാനമന്ത്രി ശ്രീ ഖോഡൽധാം ട്രസ്റ്റ്-അർബുദ ആശുപത്രിയുടെ ശിലാസ്ഥാപനച്ചടങ്ങിനെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു

January 21st, 11:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഖോഡൽധാം ട്രസ്റ്റ്-അർബുദ ആശുപത്രിയുടെ ശിലാസ്ഥാപനച്ചടങ്ങിനെ വീഡിയോ സന്ദേശത്തിലൂടെ ഇന്ന് അഭിസംബോധന ചെയ്തു.

ഡിസംബര്‍ 28, 29 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. സമ്മേളനം ഏറ്റവും ഊന്നല്‍ നല്‍കുന്നതു ജീവിതം സുഗമമാക്കുന്നതിന്.

December 26th, 10:58 pm

2023 ഡിസംബര്‍ 28, 29 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തില്‍് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. ഇത് മൂന്നാമത്തെ സമ്മേളനമാണ്. ആദ്യത്തേത് 2022 ജൂണില്‍ ധര്‍മ്മശാലയിലും രണ്ടാമത്തേത് 2023 ജനുവരിയില്‍ ഡല്‍ഹിയിലും നടന്നു.

ഗുജറാത്തിലെ മെഹ്‌സാനയില്‍ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 30th, 09:11 pm

വേദിയില്‍ സന്നിഹിതരായിരിക്കുന്ന ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായി, മറ്റ് എല്ലാ മന്ത്രിമാര്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകര്‍, ഗുജറാത്ത് ബി ജെ പി അധ്യക്ഷന്‍, സി ആര്‍ പാട്ടീല്‍, മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, തഹസീല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗുജറാത്തില്‍ നിന്നുള്ള എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ....

പ്രധാനമന്ത്രി ഗുജറാത്തിലെ മെഹ്‌സാനയിൽ 5800 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

October 30th, 04:06 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ മെഹ്‌സാനയിൽ ഏകദേശം 5800 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റെയിൽ, റോഡ്, കുടിവെള്ളം, ജലസേചനം തുടങ്ങി വിവിധ മേഖലകൾ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. ഒക്ടോബർ 30, 31 എന്നീ രണ്ട് തീയതികൾ എല്ലാവർക്കും വലിയ പ്രചോദനമാണ്. ആദ്യത്തേത് ഗോവിന്ദ് ഗുരുജിയുടെ ചരമവാർഷികവും രണ്ടാമത്തേത് സർദാർ പട്ടേലിന്റെ ജന്മവാർഷികവുമാണെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമ നിർമ്മിച്ചുകൊണ്ട് നമ്മുടെ തലമുറ സർദാർ സാഹെബിനോടുള്ള ആദരവ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ ഗോത്രവർഗ്ഗ സമൂഹത്തിന്റെ സംഭാവനയുടെയും ത്യാഗത്തിന്റെയും പ്രതീകമാണ് ഗോവിന്ദ് ഗുരുജിയുടെ ജീവിതമെന്നും അദ്ദേഹം പരാമർശിച്ചു. കാലക്രമേണ, ദേശീയ തലത്തിൽ മാൻഗഢ് ധാമിന്റെ പ്രാധാന്യം ഗവൺമെന്റ് സ്ഥാപിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് സമാരംഭം കുറിയ്ക്കുന്ന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 14th, 08:15 am

സംസ്‌കാരത്തിന്റെയും വാണിജ്യത്തിന്റെയും നാഗരികതയുടെയും ആഴത്തിലുള്ള ചരിത്രം ഇന്ത്യയും ശ്രീലങ്കയും പങ്കിടുന്നുണ്ട്. നാഗപട്ടണവും അതിനടുത്തുള്ള പട്ടണങ്ങളും ശ്രീലങ്കയുള്‍പ്പെടെ പല രാജ്യങ്ങളുമായുള്ള കടല്‍ വ്യാപാരത്തിന് പണ്ടേ പേരുകേട്ടവയാണ്. പൂംപുഹാര്‍ എന്ന ചരിത്ര തുറമുഖത്തെ ഒരു കേന്ദ്രമായി പുരാതന തമിഴ് സാഹിത്യത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സംഘകാല സാഹിത്യങ്ങളായ പട്ടിനപ്പാളൈ, മണിമേഖല എന്നിവ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ സഞ്ചരിക്കുന്ന ബോട്ടുകളെയും കപ്പലുകളെയും കുറിച്ച് പറയുന്നുണ്ട്. മഹാകവി സുബ്രഹ്‌മണ്യ ഭാരതി തന്റെ 'സിന്ധു നദിയിന്‍ മിസൈ' എന്ന ഗാനത്തില്‍ നമ്മുടെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാലത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഈ ഫെറി സര്‍വീസ് ചരിത്രപരവും സാംസ്‌കാരികവുമായ ആ എല്ലാ ബന്ധങ്ങളെയും സജീവമാക്കും.

ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് സമാരംഭം കുറിയ്ക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

October 14th, 08:05 am

ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് സമാരംഭം കുറിയ്ക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

പ്രധാനമന്ത്രി ഒക്ടോബർ 12ന് ഉത്തരാഖണ്ഡ് സന്ദർശിക്കും

October 10th, 08:12 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഒക്ടോബർ 12ന് ഉത്തരാഖണ്ഡ് സന്ദർശിക്കും.

ഉത്തർപ്രദേശിലെ ഝാൻസിയിലെ ജലസംരക്ഷണത്തിനും ഭൂഗർഭ ജലനിരപ്പ് വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

September 05th, 10:09 pm

ഉത്തർപ്രദേശിലെ ഝാൻസിയിൽ ജലസംരക്ഷണത്തിനും ഭൂഗർഭ ജലനിരപ്പ് വർധിപ്പിക്കുന്നതിനുമായി പൊതുജന പങ്കാളിത്തത്തിലൂടെ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഈ മഹത്തായ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും ശ്രീ മോദി അഭിനന്ദിക്കുകയും ചെയ്തു.

ടാപ്പ് വാട്ടർ കണക്ഷനുകളുടെ എണ്ണം കഴിഞ്ഞ നാല് വർഷത്തിനിടെ 3 കോടിയിൽ നിന്ന് 13 കോടിയിലെത്തിയതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

September 05th, 09:58 pm

ടാപ്പ് വാട്ടർ കണക്ഷൻ നാല് വർഷത്തിനുള്ളിൽ 3 കോടിയിൽ നിന്ന് 13 കോടി കടന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിനന്ദിച്ചു. ജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിലും ജീവിതവും പൊതുജനാരോഗ്യവും സുഗമമാക്കുന്നതിലും ജൽ ജീവൻ മിഷൻ ഒരു നാഴികക്കല്ലാണെന്ന് തെളിയിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ന്യൂഡൽഹിയിൽ ബി20 ഉച്ചകോടി ഇന്ത്യ 2023 നടത്തിയ അഭിസംബോധനയുടെ പൂർണ്ണ രുപം

August 27th, 03:56 pm

നമ്മുടെ രാജ്യത്തുടനീളം ഉത്സവാന്തരീക്ഷം നിലനിൽക്കുന്ന സമയത്താണ് വ്യവസായ പ്രമുഖരായ നിങ്ങളെല്ലാവരും ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ദൈർഘ്യമേറിയ വാർഷിക ഉത്സവ സീസൺ ഒരു തരത്തിൽ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു. നമ്മുടെ സമൂഹവും ബിസിനസ്സുകളും ആഘോഷിക്കുന്ന സമയമാണ് ഈ ഉത്സവകാലം. ഇത്തവണ ആഗസ്റ്റ് 23 മുതൽ തന്നെ ആരംഭിച്ചിട്ടുണ്ട്. ഈ ആഘോഷം ചന്ദ്രയാൻ ചന്ദ്രനിൽ എത്തിയതിനെ അടയാളപ്പെടുത്തുന്നു. ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന്റെ വിജയത്തിൽ നമ്മുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ അതേ സമയം, ഇന്ത്യൻ വ്യവസായവും വലിയ പിന്തുണ നൽകി. ചന്ദ്രയാനിൽ ഉപയോഗിക്കുന്ന പല ഘടകങ്ങളും നമ്മുടെ വ്യവസായം, സ്വകാര്യ കമ്പനികൾ, MSMEകൾ എന്നിവ വികസിപ്പിച്ചെടുക്കുകയും ആവശ്യമായ സമയപരിധിക്കുള്ളിൽ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു തരത്തിൽ, ഈ വിജയം ശാസ്ത്രത്തിനും വ്യവസായത്തിനും അവകാശപ്പെട്ടതാണ്. ഇത്തവണ ഇന്ത്യയ്‌ക്കൊപ്പം ലോകം മുഴുവൻ ഇത് ആഘോഷിക്കുന്നു എന്നതാണ് പ്രധാനം. ഈ ആഘോഷം ഒരു ഉത്തരവാദിത്ത ബഹിരാകാശ പ്രോഗ്രാം നടത്തുന്നതിനെക്കുറിച്ചാണ്. രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനാണ് ഈ ആഘോഷം. ഈ ആഘോഷം പുതുമയെക്കുറിച്ചാണ്. ബഹിരാകാശ സാങ്കേതികവിദ്യയിലൂടെ സുസ്ഥിരതയും സമത്വവും കൊണ്ടുവരുന്നതിനാണ് ഈ ആഘോഷം. ബി 20 ഉച്ചകോടിയുടെ പ്രമേയവും ഇതാണ് - RAISE. ഇത് ഉത്തരവാദിത്തം, ത്വരണം, നവീകരണം, സുസ്ഥിരത, സമത്വം എന്നിവയെക്കുറിച്ചാണ്. കൂടാതെ, അത് മാനവികതയെക്കുറിച്ചാണ്. ഇത് ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നിവയെക്കുറിച്ചാണ്.

ബി20 ഉച്ചകോടി ഇന്ത്യ 2023നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

August 27th, 12:01 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ബി 20 ഉച്ചകോടി ഇന്ത്യ 2023 നെ അഭിസംബോധന ചെയ്തു. ലോകമെമ്പാടുമുള്ള നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, വിദഗ്ധർ എന്നിവരെ ബി 20 ഇന്ത്യ വിജ്ഞാപനത്തെക്കുറിച്ച് ആലോചിക്കാനും ചർച്ച ചെയ്യാനും ബി20 ഉച്ചകോടി കൂട്ടിയോജിപ്പിക്കുന്നു. ജി 20ക്ക് സമർപ്പിക്കുന്നതിനുള്ള 54 ശുപാർശകളും നയപരമായ 172 നടപടികളും ബി20 ഇന്ത്യ വിജ്ഞാപനത്തിൽ ഉൾപ്പെടുന്നു.

ഗുജറാത്തിലെ രാജ്‌കോട്ടിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

July 27th, 04:00 pm

ഇപ്പോൾ വിജയ് എന്റെ കാതുകളിൽ മന്ത്രിക്കുകയായിരുന്നു, രാജ്‌കോട്ടിലെ വൻ ജനക്കൂട്ടം ഞാനും ശ്രദ്ധിക്കുകയായിരുന്നു. രാജ്‌കോട്ടിൽ ഈ സമയത്ത്, അതും പ്രവൃത്തിദിവസങ്ങളിലും ഉച്ചകഴിഞ്ഞും ഒരു പരിപാടിയും സംഘടിപ്പിക്കാൻ സാധാരണയായി ആരും ചിന്തിക്കാറില്ല. എന്നിരുന്നാലും, രാജ്‌കോട്ട് അതിന്റെ എല്ലാ റെക്കോർഡുകളും തകർത്ത് മുന്നേറുന്ന വൻ ജനക്കൂട്ടത്തെ എനിക്ക് കാണാൻ കഴിയും. അല്ലാത്തപക്ഷം, രാജ്‌കോട്ടിന് ഉച്ചയ്ക്ക് ഒരു മയക്കത്തിന് കുറച്ച് സമയം ആവശ്യമുള്ളതിനാൽ, വൈകുന്നേരം 8 മണിക്ക് ശേഷം ഏത് പരിപാടിയും സംഘടിപ്പിക്കുന്നതാണ് നല്ലത് എന്ന് വർഷങ്ങളായി ഞങ്ങൾ കാണുന്നു.

ഗുജറാത്തിലെ രാജ്‌കോട്ട് അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു

July 27th, 03:43 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ രാജ്‌കോട്ടിൽ അന്താരാഷ്ട്ര വിമാനത്താവളവും 860 കോടി രൂപയുടെ വിവിധ വികസന പദ്ധതികളും രാജ്യത്തിന് സമർപ്പിച്ചു. സൗനി യോജന ലിങ്ക് 3 പാക്കേജ് 8-9, ദ്വാരക ഗ്രാമീണ ജലവിതരണ - ശുചിത്വ (RWSS) പദ്ധതി നവീകരണം, ഉപർകോട്ട് ഒന്ന്-രണ്ട് കോട്ടകളുടെ സംരക്ഷണവും പുനരുദ്ധാരണവും വികസനവും; ജലശുദ്ധീകരണ പ്ലാന്റ‌ിന്റെയും മലിനജല സംസ്കരണ പ്ലാന്റിന്റെയും മേൽപ്പാലത്തിന്റെയും നിർമാണം എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു. പുതുതായി ഉദ്ഘാടനം ചെയ്ത രാജ്‌കോട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി സന്ദർശിക്കുകയും ചെയ്തു.