For India, Co-operatives are the basis of culture, a way of life: PM Modi
November 25th, 03:30 pm
PM Modi inaugurated the ICA Global Cooperative Conference 2024. Emphasising the centuries-old culture, Prime Minister Modi said, “For the world, cooperatives are a model but for India it is the basis of culture, a way of life.”PM Modi inaugurates ICA Global Cooperative Conference 2024
November 25th, 03:00 pm
PM Modi inaugurated the ICA Global Cooperative Conference 2024. Emphasising the centuries-old culture, Prime Minister Modi said, “For the world, cooperatives are a model but for India it is the basis of culture, a way of life.”ഇന്ത്യൻ പ്രവാസികൾ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 24th, 11:30 am
മൻ കി ബാത്തിൻ്റെ 116-ാം എപ്പിസോഡിൽ, എൻസിസി കേഡറ്റുകളുടെ വളർച്ചയും ദുരന്തനിവാരണത്തിൽ അവരുടെ പങ്കും എടുത്തുകാണിച്ചുകൊണ്ട് എൻസിസി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ചർച്ച ചെയ്തു. വികസിത ഇന്ത്യക്കായി യുവാക്കളുടെ ശാക്തീകരണത്തിന് ഊന്നൽ നൽകിയ അദ്ദേഹം വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിനെക്കുറിച്ച് സംസാരിച്ചു. മുതിർന്ന പൗരന്മാരെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന യുവാക്കളുടെ പ്രചോദനാത്മകമായ കഥകളും ഏക് പേട് മാ കെ നാം കാമ്പെയ്‌നിൻ്റെ വിജയവും അദ്ദേഹം പങ്കുവെച്ചു.സ്വച്ഛത ഹി സേവ 2024 പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 02nd, 10:15 am
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ മനോഹര്‍ ലാല്‍ ജി, ശ്രീ സി ആര്‍ പാട്ടീല്‍ ജി, ശ്രീ തോഖന്‍ സാഹു ജി, ശ്രീ രാജ് ഭൂഷണ്‍ ജി, മറ്റു പ്രമുഖരേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സ്വച്ഛ് ഭാരത് ദിവസ് 2024’ൽ പങ്കെടുത്തു
October 02nd, 10:10 am
ശുചിത്വത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ബഹുജന പ്രസ്ഥാനങ്ങളിലൊന്നായ ‘സ്വച്ഛ് ഭാരത്’ ദൗത്യത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, ഒക്ടോബർ 2ന്, 155-ാമത് ഗാന്ധിജയന്തി ദിനത്തിൽ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ‘സ്വച്ഛ് ഭാരത് ദിവസ് 2024’ പരിപാടിയിൽ പങ്കെടുത്തു. അമൃത്, അമൃത് 2.0, സംശുദ്ധ ഗംഗയ്ക്കായുള്ള ദേശീയ ദൗത്യം, ഗോബർധൻ പദ്ധതി എന്നിവയുൾപ്പെടെ 9600 കോടി രൂപയുടെ നിരവധി ശുചിത്വപദ്ധതികൾക്കു ശ്രീ മോദി തുടക്കം കുറിക്കുകയും തറക്കല്ലിടുകയും ചെയ്തു. ‘സ്വഭാവ സ്വച്ഛത, സംസ്കാർ സ്വച്ഛത’ എന്നതാണു ‘സ്വച്ഛതാ ഹി സേവ 2024’ന്റെ പ്രമേയം.ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ രാജ്യത്തെ യുവാക്കൾക്ക് പ്രയോജനം ചെയ്തു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
August 25th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽ കൂടി 'മൻ കി ബാത്തിൽ' എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വാഗതം. ഇന്ന് ഒരിക്കൽകൂടി നാം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കും. വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ പലതും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഈ ആഗസ്ത് 23-ന്,നാം എല്ലാ നാട്ടുകാരും ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. നിങ്ങളെല്ലാവരും ഈ ദിവസം ആഘോഷിക്കുകയും ചന്ദ്രയാൻ-3ന്റെ വിജയം ഒരിക്കൽ കൂടി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം, ഈ ദിവസം, ചന്ദ്രയാൻ-3 ചന്ദ്രന്റെ തെക്ക് ഭാഗത്തുള്ള ശിവ്-ശക്തി പോയിന്റിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി.India and Austria to give strategic direction to their relations: PM Modi in Vienna
July 10th, 02:45 pm
PM Modi and Austrian Chancellor Karl Nehammer held bilateral talks in Vienna. At a joint press conference on this occasion, the Prime Minister said that shared values such as democracy and the rule of law form the strong foundation of the relationship between the two countries. He announced that both sides have decided to provide a strategic direction to their relations.ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം, രാജ്യസമര്‍പ്പണം, ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 23rd, 02:45 pm
വേദിയില്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ മഹേന്ദ്ര നാഥ് പാണ്ഡെ ജി, ഉപമുഖ്യമന്ത്രി ശ്രീ ബ്രജേഷ് പഥക് ജി, ബനാസ് ഡയറി ചെയര്‍മാന്‍ ശങ്കര്‍ഭായ് ചൗധരി, സംസ്ഥാന പ്രസിഡന്റ്. ഭാരതീയ ജനതാ പാര്‍ട്ടി ശ്രീ ഭൂപേന്ദ്ര ചൗധരി ജി, സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍, പ്രതിനിധികള്‍, കാശിയില്‍ നിന്നുള്ള എന്റെ സഹോദരീസഹോദരന്മാരേ.പ്രധാനമന്ത്രി വാരാണസിയിൽ 13,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
February 23rd, 02:28 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാരാണസിയിൽ 13,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു. വാരണാസിയിലെ കാർഖിയോണിലെ യുപിഎസ്ഐഡിഎ അഗ്രോ പാർക്കിൽ നിർമ്മിച്ച ബനാസ്‌കാണ്ഠ ജില്ലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ലിമിറ്റഡിന്റെ പാൽ സംസ്‌കരണ യൂണിറ്റായ ബനാസ് കാശി സങ്കുലും പ്രധാനമന്ത്രി സന്ദർശിച്ചു. ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിച്ചു. നിയമനപത്രങ്ങളും ജിഐ അംഗീകൃത ഉപയോക്തൃ സർട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി വിതരണം ചെയ്തു. റോഡ്, റെയിൽ, വ്യോമയാനം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, നഗരവികസനം, ശുചിത്വം തുടങ്ങിയ സുപ്രധാന മേഖലകൾ ഉൾപ്പെടുന്നതാണ് ഇന്നത്തെ വികസന പദ്ധതികൾ.വികസിത് ഭാരത്-വികസിത് ഗോവ പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 06th, 02:38 pm
ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ജി, മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, മറ്റ് പ്രമുഖര്‍, ഗോവയിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ. എല്ലാ ഗോവ നിവാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍! നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും എപ്പോഴും എന്നില്‍ ഉണ്ടായിരിക്കട്ടെ!പ്രധാനമന്ത്രി ഗോവയിൽ ‘വികസിതഭാരതം, വികസിതഗോവ 2047’ പരിപാടിയിൽ 1330 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
February 06th, 02:37 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗോവയിൽ ‘വികസിതഭാരതം, വികസിതഗോവ 2047’ പരിപാടിയിൽ 1330 കോടിരൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും ശ്രീ മോദി വീക്ഷിച്ചു. വിദ്യാഭ്യാസം, കായികം, ജലശുദ്ധീകരണം, മാലിന്യസംസ്കരണം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതാണ് ഇന്നത്തെ പദ്ധതികൾ. തൊഴിൽമേളയുടെ കീഴിൽ വിവിധ ഗവണ്മെന്റ് വകുപ്പുകളിലായി 1930 പുതിയ നിയമനങ്ങൾക്കുള്ള ഉത്തരവുകളും പ്രധാനമന്ത്രി വിതരണം ചെയ്തു. വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കൾക്കുള്ള അനുമതിപത്രവും കൈമാറി.മഹാരാഷ്ട്രയിലെ പൂനെയിൽ വിവിധ പദ്ധതികളുടെ സ്ഥാപക, ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
August 01st, 02:00 pm
ആഘോഷത്തിന്റെയും വിപ്ലവത്തിന്റെയും മാസമാണ് ആഗസ്റ്റ്. ഈ വിപ്ലവ മാസത്തിന്റെ തുടക്കത്തിൽ പൂനെയിൽ ആയിരിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.മഹാരാഷ്ട്രയിലെ പുണെയിൽ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു
August 01st, 01:41 pm
സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ഓഗസ്റ്റ് ആഘോഷങ്ങളുടെയും വിപ്ലവങ്ങളുടെയും മാസമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്യ്രസമരത്തില്‍ പുണെ നഗരം നല്‍കിയ സംഭാവനകള്‍ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ബാലഗംഗാധര തിലക് ഉള്‍പ്പെടെ നിരവധി സ്വാതന്ത്ര്യ സമര സേനാനികളെ പുണെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഡോ. ബാബാസാഹേബ് അംബേദ്കറുടെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന മഹാനായ അണ്ണ ഭാവു സാഠെയുടെ ജന്മവാര്‍ഷികമാണ് ഇന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്നും നിരവധി വിദ്യാര്‍ത്ഥികളും അക്കാദമിക് വിദഗ്ധരും അദ്ദേഹത്തിന്റെ സാഹിത്യകൃതികളെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കൃതികളും ആദര്‍ശങ്ങളും എല്ലാവര്‍ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി ഓഗസ്റ്റ് ഒന്നിന് പൂനെ സന്ദര്‍ശിക്കും
July 30th, 01:51 pm
പുനെ മെട്രോ ഒന്നാം ഘട്ടത്തിലെ രണ്ട് ഇടനാഴികളുടെ പൂര്‍ത്തിയായ ഭാഗങ്ങളിലെ സര്‍വീസുകള്‍ അടയാളപ്പെടുത്തിക്കൊണ്ട് മെട്രോ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. ഫുഗേവാഡി സ്‌റ്റേഷന്‍ മുതല്‍ സിവില്‍ കോടതി സ്‌റ്റേഷന്‍ വരെയും ഗാര്‍വെയര്‍ കോളേജ് സ്‌റ്റേഷന്‍ മുതല്‍ റൂബി ഹാള്‍ ക്ലിനിക് സ്‌റ്റേഷന്‍ വരെയുമുള്ളവയാണ് ഈ ഭാഗങ്ങള്‍. 2016ല്‍ പ്രധാനമന്ത്രി തന്നെയാണ് പദ്ധതിക്ക് തറക്കല്ലിട്ടതും. പുനെ നഗരത്തിലെ പ്രധാന സ്ഥലങ്ങളായ ശിവാജി നഗര്‍, സിവില്‍ കോടതി, പൂണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസ്, പൂനെ ആര്‍.ടി.ഒ, പുണെ റെയില്‍വേ സ്‌റ്റേഷന്‍ എന്നിവയെ പുതിയ ഭാഗങ്ങള്‍ ബന്ധിപ്പിക്കും. രാജ്യത്തുടനീളം ആധുനികവും പരിസ്ഥിതി സൗഹൃദവുമായ അതിവേഗ ബഹുജന നഗര ഗതാഗത സംവിധാനങ്ങള്‍ പൗരാര്‍ക്ക് നല്‍കണമെന്നുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്ന ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ഉദ്ഘാടനവും.2023 ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
June 05th, 03:00 pm
ലോക പരിസ്ഥിതി ദിനത്തിൽ നിങ്ങൾക്കും നമ്മുടെ രാജ്യത്തിനും ലോകത്തിനും ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ ഒഴിവാക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. ആഗോള സംരംഭത്തിന് വളരെ മുമ്പുതന്നെ, കഴിഞ്ഞ 4-5 വർഷമായി ഇന്ത്യ ഈ വിഷയത്തിൽ സ്ഥിരമായി പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 2018-ൽ തന്നെ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ ഒഴിവാക്കാൻ ഇന്ത്യ രണ്ട് തലങ്ങളിൽ നടപടി ആരംഭിച്ചിരുന്നു. ഒരു വശത്ത്, ഞങ്ങൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തി, മറുവശത്ത്, ഞങ്ങൾ പ്ലാസ്റ്റിക് മാലിന്യ സംസ്കരണം നിർബന്ധമാക്കി. തൽഫലമായി, ഇന്ത്യയിൽ ഏകദേശം 30 ലക്ഷം ടൺ പ്ലാസ്റ്റിക് പാക്കേജിംഗ് ഇപ്പോൾ നിർബന്ധിതമായി പുനരുപയോഗം ചെയ്യപ്പെടുന്നു. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന മൊത്തം വാർഷിക പ്ലാസ്റ്റിക് മാലിന്യത്തിന്റെ 75 ശതമാനവും ഇതാണ്. ഇന്ന്, ഏകദേശം 10,000 നിർമ്മാതാക്കളും ഇറക്കുമതിക്കാരും ബ്രാൻഡ് ഉടമകളും ഈ ഉദ്യമത്തിൽ സജീവമായി പങ്കെടുക്കുന്നു.ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട യോഗത്തെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു
June 05th, 02:29 pm
ലോക പരിസ്ഥിതി ദിനത്തിൽ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ നിന്ന് മുക്തി നേടാനുള്ള യജ്ഞം എന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി കഴിഞ്ഞ 4-5 വർഷമായി ഇന്ത്യ ഈ ദിശയിൽ തുടർച്ചയായി പ്രവർത്തിക്കുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. 2018-ൽ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി ഇന്ത്യ രണ്ട് തലങ്ങളിൽ പ്രവർത്തനം തുടങ്ങിയെന്ന് ശ്രീ മോദി പറഞ്ഞു. “ഒരുവശത്ത്, ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഞങ്ങൾ നിരോധിച്ചു. മറുവശത്ത്, പ്ലാസ്റ്റിക് മാലിന്യസംസ്കരണം നിർബന്ധമാക്കി” - അദ്ദേഹം പറഞ്ഞു. പറഞ്ഞു. ഇതിനാൽ, ഇന്ത്യയിൽ വർഷത്തിൽ ഉൽപ്പാദിപ്പിക്കുന്ന മൊത്തം പ്ലാസ്റ്റിക് മാലിന്യത്തിന്റെ 75 ശതമാനം വരുന്ന ഏകദേശം 30 ലക്ഷം ടൺ പ്ലാസ്റ്റിക് പാക്കേജുകൾ നിർബന്ധിത പുനഃചംക്രമണത്തിനു വിധേയമാക്കി. ഏകദേശം പതിനായിരത്തോളം ഉൽപ്പാദകരും ഇറക്കുമതിക്കാരും ബ്രാൻഡുകളും ഇന്ന് അതിന്റെ പരിധിയിൽ വന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി മേയ് 12ന് ഗുജറാത്ത് സന്ദര്‍ശിക്കും
May 11th, 12:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മേയ് 12 ന് ഗുജറാത്ത് സന്ദര്‍ശിക്കും. ഗാന്ധിനഗറില്‍ നടക്കുന്ന അഖില ഭാരതീയ ശിക്ഷാ സംഘ് അധിവേശനില്‍ രാവിലെ 10.30ന് പ്രധാനമന്ത്രി പങ്കെടുക്കും. അതിനുശേഷം ഉച്ചയ്ക്ക് 12 മണിക്ക് ഗാന്ധിനഗറില്‍ 4400 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പ്രധാനമന്ത്രി ഗിഫ്റ്റ് സിറ്റി സന്ദര്‍ശിക്കും.നഗരാസൂത്രണം, വികസനം & ശുചിത്വം' എന്ന വിഷയത്തിൽ ബജറ്റിന് ശേഷമുള്ള വെബിനാറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 01st, 10:20 am
നഗര വികസനം - ഈ സുപ്രധാന വിഷയത്തെക്കുറിച്ചുള്ള ബജറ്റ് വെബിനാറിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.‘നഗരാസൂത്രണവും വികസനവും ശുചിത്വവും’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 01st, 10:00 am
ആസൂത്രണത്തിന് ഊന്നൽ നൽകുന്ന നഗരവികസനം’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ടു നടന്ന വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ ആറാമത്തേതാണ് ഇത്.സംസ്ഥാന ജലവകുപ്പ് മന്ത്രിമാരുടെ ആദ്യ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
January 05th, 09:55 am
സംസ്ഥാന ജലവകുപ്പ് മന്ത്രിമാരുടെ ആദ്യ വാർഷിക സമ്മേളനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന്, ജലസുരക്ഷയിൽ ഇന്ത്യ സമാനതകളില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു; കൂടാതെ അഭൂതപൂർവമായ നിക്ഷേപങ്ങളും നടത്തുന്നു. നമ്മുടെ ഭരണഘടനാ സംവിധാനത്തിൽ ജലം എന്ന വിഷയം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ്. ജലസംരക്ഷണത്തിനായുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങൾ രാജ്യത്തിന്റെ കൂട്ടായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വളരെയധികം സഹായിക്കും. അതിനാൽ, 'വാട്ടർ വിഷൻ അറ്റ് 2047' അടുത്ത 25 വർഷത്തേക്കുള്ള 'അമൃത്കാല' യാത്രയുടെ ഒരു സുപ്രധാന മാനമാണ്.