ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത പ്രസ്താവന
September 08th, 11:18 pm
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉറ്റവും ശാശ്വതവുമായ പങ്കാളിത്തം ഊട്ടിയുറപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യയിലേക്ക് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ജൂനിയറിനെ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി മോദിയുടെ ചരിത്രപരമായ, 2023 ജൂണിലെ വാഷിംഗ്ടൺ സന്ദർശനത്തിന്റെ ഗംഭീര നേട്ടങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഗണ്യമായ പുരോഗതിക്ക് നേതാക്കൾ അഭിനന്ദനം അറിയിച്ചു.വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന 'ഇന്ത്യ-യു.എസ്.എ': സ്‌കില്ലിംഗ് ഫോര്‍ ദ ഫ്യൂച്ചര്‍ (ഭാവിക്കുവേണ്ടിയുള്ള നൈപുണ്യം) എന്ന പരിപാടിയിലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവനയുടെ മലയാളം പരിഭാഷ
June 22nd, 11:15 am
വാഷിംഗ്ടണില്‍ എത്തിയതിന് ശേഷം നിരവധി യുവജനങ്ങളും സര്‍ഗ്ഗാത്മക മനസ്സുകളുമായി ബന്ധപ്പെടാന്‍ ഇന്ന് എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. വിവിധ പദ്ധതികളില്‍ നാഷണല്‍ സയന്‍സ് ഫൗണ്ടേഷനുമായി ഇന്ത്യ സഹകരിക്കുന്നുണ്ട്, അത് തന്നെ ഈ വേദിയെ കൂടുതല്‍ സവിശേഷമാക്കുന്നു."ഇന്ത്യയും യു.എസ്.എയും: സ്കില്ലിംഗ് ഫോർ ഫ്യൂച്ചർ" എന്ന പരിപാടിയിൽ യു.എസ്.എ പ്രഥമ വനിതയ്‌ക്കൊപ്പം പ്രധാനമന്ത്രി പങ്കെടുത്തു
June 22nd, 10:57 am
വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ സയൻസ് സെന്ററിൽ ഇന്ത്യയും യുഎസ്എയും: സ്കില്ലിംഗ് ഫോർ ഫ്യൂച്ചർ എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുഎസ്എ പ്രഥമ വനിത ഡോ. ജിൽ ബൈഡനും പങ്കെടുത്തു.